സുരേഷ് ഗോപി – വിജിതമ്പി എന്നിവർ ഒന്നിച്ച സിനിമയാണ് സത്യമേവ ജയതേ . ചന്ദ്രചൂഡൻ എന്ന സുരേഷ് ഗോപിയുടെ മറ്റൊരു നല്ല പോലീസ് വേഷം . 2000 ൽ ആണ് ചിത്രം പുറത്തിറങ്ങിയത്. സുരേഷ് ഗോപി, ഐശ്വര്യ, ബാലചന്ദ്ര മേനോൻ, സിദ്ദിഖ്, ഹേമന്ത് രാവൺ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിലെ സുരേഷ് ഗോപിയുടെ ഡയലോഗുകൾ ഇന്നും സൂപ്പർ ഹിറ്റാണ്. എന്നാൽ ചിത്രത്തിന് രണ്ടാം ഭാഗം വേണമെന്നുള്ള ആവശ്യം ആരാധകർ ഉന്നയിക്കുന്നതായി സംവിധായകൻ വിജിതമ്പി പറയുന്നു. അതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റിൽ ആണ് വിജി തമ്പി ഇക്കാര്യം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ
“ചന്ദ്രചൂഡന്റെ രണ്ടാം വരവിനായി ഒരുപാട് പേർ അഭ്യർത്ഥിക്കുന്നു. പ്രേക്ഷക പ്രതികരണം അറിഞ്ഞ ശേഷം പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ ചൂടൻ പോലീസുമായി മുന്നോട്ട് പോകാം എന്ന് വിചാരിക്കുന്നു. സ്നേഹാശംസകളോടെ വിജിതമ്പി” – എന്നാണ് അദ്ദേഹം കുറിച്ചത്.