Connect with us

വലിയ കൊച്ചു മനുഷ്യരെ സ്മരിക്കുമ്പോൾ (സാജൻ സാഗരയുടെ ഓർമദിവസം, വിനയന്റെ കുറിപ്പ് )

അത്ഭുതദ്വീപ്” എന്ന സിനിമയിൽ കൊട്ടാരം ചമയക്കാരനായി ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്ത സാജൻ സാഗര അന്തരിച്ചിട്ട് ഇന്നു

 40 total views,  1 views today

Published

on

സംവിധായകൻ വിനയന്റെ കുറിപ്പ്

വലിയ കൊച്ചു മനുഷ്യരെ സ്മരിക്കുമ്പോൾ..

Vinayan Tg

“അത്ഭുതദ്വീപ്” എന്ന സിനിമയിൽ കൊട്ടാരം ചമയക്കാരനായി ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്ത സാജൻ സാഗര അന്തരിച്ചിട്ട് ഇന്നു 16 വർഷം തികയുകയാണ്..2005 സെപ്തംബർ 19 നാണ് 29-ാം വയസ്സിൽ കേരളത്തിലേക്കും ഏറ്റവു പൊക്കം കുറഞ്ഞ മനുഷ്യനായ സാജൻ വിടപറഞ്ഞത് ..

Malayalam Tv Serial Jagapoka Synopsis Aired On Kairali TV Channel2005 ഏപ്രിൽ ഒന്നിന് അത്ഭുതദ്വീപ് റിലീസ് ചെയ്തതോടെ ആരും ശ്രദ്ധിക്കാതെ അവഗണിച്ചു പോന്നിരുന്ന ഒരു ചെറിയ വിഭാഗം മനുഷ്യർ പെട്ടെന്നു നമ്മുടെ സമൂഹത്തിൽ സെലബ്രിറ്റികളും താരങ്ങളുമായി മാറുകയായിരുന്നു.. ആ ചിത്രത്തോടെ ഗിന്നസ് ബുക്കിൽ ഇടം നേടിയ ഇന്നത്തെ നമ്മുടെ ഗിന്നസ് പക്രു മാത്രമല്ല.. ഒട്ടേറെ കുഞ്ഞു മനുഷ്യർ ചാനൽ പ്രോഗ്രാമുകളിലും മിമിക്രികളിലും ഒക്കെ പങ്കെടുത്ത് പണം സമ്പാദിക്കുകയും .. തങ്ങളും മറ്റു സിനിമാ നടന്മാരെയോ കലാകാരന്മാരെയോ പോലെ പ്രേക്ഷകർ ശ്രദ്ധിക്കുന്ന ആളുകളാണെന്ന ആത്മവിശ്വാസത്തിലെത്തുകയും ചെയ്തു.. അവർക്കു കിട്ടിയ ആ പോസിറ്റീവ് എനർജിയും സന്തോഷവുമാണ് എന്നുമെന്നെ സംതൃപ്തനാക്കുന്നത്..

അത്ഭുതദ്വീപിൻെറ ചിത്രീകരണ സമയത്ത് ആ സിനിമയിലെ ഏറ്റവും ചെറിയ മനുഷ്യൻ സാജൻ സാഗര തൻെറ മനോഹരമായ ചിരി ചിരിച്ചുകൊണ്ട് എന്നോടു പറഞ്ഞ ഒരു വാക്കുണ്ട്..
ഞങ്ങളൊക്ക ദൈവത്തിൻെറ ഒരു തമാശയല്ലേ സാർ.. പക്ഷേ ദൈവം ഒരു നിമിഷം ഒന്നു മാറി ചിന്തിച്ചിരുന്നു എങ്കിൽ നമ്മുടെ പ്യഥ്വിരാജിൻെറ പൊക്കം എനിക്കും, എൻെറ പൊക്കം പ്യഥ്വിരാജിനും വന്നേനെ.. ഇതു പറഞ്ഞു വീണ്ടും പൊട്ടിച്ചിരിച്ച സാജൻെറ വാക്കുകളിൽ പൊക്കം കുറഞ്ഞതിൻെറ വേദന നിഴലിക്കുന്നതു ഞാൻ കണ്ടു.. അംഗവൈകല്യം ഒന്നുമില്ലാതെ ഈ ഭൂമിയിൽ ജനിച്ചു ജീവിക്കാൻ കഴിയുന്നതു തന്നെ മഹാഭാഗ്യമാണെന്നു ചിന്തിപ്പിക്കാൻ ഉതകുന്ന വാക്കുകളായിരുന്നു അത്..
അത്ഭുതദ്വീപ് ഇങ്ങിയ ശേഷം സാജന് ധാരാളം സ്റ്റേജ് പ്രോഗ്രാമുകൾ കിട്ടി.. വലിയ തിരക്കായി.. ഒരു പരിപാടിയുടെ റിഹേഴ്സൽ നടക്കുമ്പോൾ ബെഞ്ചിൽ നിന്നും താഴെ വീണ ആ വലിയ കലാകാരനായ കുഞ്ഞുമനുഷ്യൻെറ ജീവിതം അവിടെ തീരുകയായിരുന്നു..

ഈ ഫോട്ടോയിൽ സാജൻെറ പുറകിൽ നിൽക്കുന്നത് അത്ഭുതദ്വീപിൽ രാജഗുരു ആയി അഭിനയിച്ച മറ്റൊരു അനുപമ കലാകാരൻ വെട്ടൂർ പുരുഷൻ ചേട്ടനാണ്. 2017 ൽ അദ്ദേഹം അന്തരിച്ചു. എൻെറ തൊട്ടു പുറകിൽ നിൽക്കുന്നത് മറ്റൊരു രാജാവായി അഭിനയിച്ച പിറവം സാജനാണ്. അദ്ദേഹവും 2014 ൽ നമ്മളോടു വിടപറഞ്ഞു.. പുറകിൽ നിൽക്കുന്ന വേറൊരാളിൻെറ പേര് എനിക്കറിയില്ല..
പിന്നെ കൂടെയുള്ളത് നമ്മുടെ ജഗജാലകില്ലാടി ആയ നായകൻ ഗിന്നസ് പക്രുവാണ്..

എല്ലാവരും നിഷ്കളങ്കമായി സ്നേഹിക്കാൻ മാത്രമറിയുന്ന പാവങ്ങളാണ്.. അത്ഭുതദ്വീപു കഴിഞ്ഞ് രണ്ടു വർഷത്തിനു ശേഷം മലയാള സിനിമാ തമ്പുരാക്കൻമാർ ഇനി വിനയൻ സിനിമയേ ചെയ്യണ്ട എന്ന തീട്ടൂരം പുറപ്പെടുവിച്ചു വിലക്കിയപ്പോൾ ഈ പൊക്കം കുറഞ്ഞവർ പലരും എൻെറ നമ്പർ സംഘടിപ്പിച്ചെടുത്ത് എന്നെ വിളിച്ചിരുന്നു.. പൊക്കം കൂടിയ നടൻമാർ ആരും അന്നു വിളിക്കാത്തതിനു കാരണം അവരുടെ അവസരം പോയാലോ എന്നോർത്തായിരുന്നു എങ്കിൽ.. അതിനേക്കാൾ വലുത് തങ്ങൾക്കവസരം തന്നയാളിനോട് സ്നേഹം കാണിക്കുന്നതാണ് എന്നു ചിന്തിച്ച കൊച്ചു ശരീരവും വലിയ മനസ്സും ഉള്ളവരാണിവർ.. ചിലർ കരഞ്ഞു കൊണ്ട് ചോദിച്ചിട്ടുണ്ട്. സാറിന് ഇനി സിനിമ ചെയ്യാനേ പറ്റില്ലേ..? എല്ലാ വിലക്കുകളും ലംഘിച്ചു കൊണ്ട് ഉടനേതന്നെ സിനിമ ചെയ്യും എന്ന് ഞാനവരേ ആശ്വസിപ്പിച്ചു.. അതായിരുന്നു “യക്ഷിയും ഞാനും”
അതിൽ കോഴിക്കോട്ടുകാരൻ കൊച്ചു മനുഷ്യൻ ബാലകൃഷ്ണൻ അഭിനയിച്ചു..

ഭിന്നശേഷിക്കാരായ കഥാപാത്രങ്ങളേ നായകരാക്കി മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ആറേഴു സിനിമകൾ ഞാൻ ചെയ്തിരുന്നു.. അതെല്ലാം ജനങ്ങൾ സ്വീകരിച്ച വിജയ ചിത്രങ്ങളുമായിരുന്നു..
ഈ കൊച്ചു മനുഷ്യരെ അനുസ്മരിച്ചെഴുതിയ കുറിപ്പ് കുറച്ചു നീണ്ടു പോയി…
സാജൻ സാഗരയുടെ ഈ ഒാർമ്മദിനത്തിൽ ആ വലിയ കലാകാരന് ആദരാഞ്ജലികൾ അർപ്പിക്കുന്നു..

Advertisement

 41 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement