കാലങ്ങളോളം മഥിച്ചുകൊണ്ടിരിക്കുന്ന സ്നേഹവിലാപങ്ങൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
23 SHARES
278 VIEWS

സ്നേഹവിലാപങ്ങൾ

ഗിരീഷ് വർമ്മ ബാലുശ്ശേരി

അനേകം പാട്ടുകളെപ്പറ്റിയും ,അതിന്റെ സ്രഷ്ടാക്കളെ പറ്റിയും കുറേയേറേ എഴുതി. എന്നാൽ ഒരു പാട്ടെന്നെ കാലങ്ങളോളം മഥിച്ചുകൊണ്ടിരിക്കുന്നത് എഴുതാതിരിക്കാനാവുന്നില്ല. പ്രണയസ്പർശത്തിന്റെ , ജീവിതത്തിലേക്ക് സ്നേഹത്തിന്റെ വിരൽസ്പർശത്തിന്റെ അവിചാരിതമായുള്ള കടന്നുവരവിൽ രണ്ടുപേരിലുണ്ടാവുന്ന ആളലുകളും , വേലിയേറ്റങ്ങളും , തിരമറിച്ചിലുകളുമെല്ലാം ഒരു പാട്ടിൽ തെളിഞ്ഞുണരുന്നത് … പ്രണയപ്രവാഹത്തിന്റെ തിരത്തള്ളിച്ച നമ്മെ ജീവിതാന്ത്യത്തോളമുള്ള ഒരു ദൂരം കാണിച്ചു തരും. വെള്ളിവെളിച്ചങ്ങൾ തിളങ്ങുന്ന വിജനതീരം, അവിടെ പ്രണയപുഷ്പങ്ങൾ മാത്രം വിരിഞ്ഞത്..

അവിചാരിതമായി , കലുഷിതമായ ചില സന്ദർഭങ്ങളിൽ പ്രണയത്തിലേർപ്പെട്ടു പോവുന്ന രണ്ടു പേരുടെ സംഘർഷങ്ങൾ നിറഞ്ഞ ഗാനം. എഴുത്തും സംഗീതവും നമ്മെ കൊണ്ടെത്തിക്കുന്ന അപാരതീരങ്ങളിൽ നിന്നൊന്നേകനായി തിരിഞ്ഞു നോക്കും നമ്മളും, കണ്ണീർ നനഞ്ഞൊഴുകിയ മുഖത്തോടെ… അത്രയ്ക്കാഴത്തിലുള്ള വരികൾ . സംഗീതമോ അസാദ്ധ്യം !!!

വീട്ടിൽ സ്നേഹരാഹിത്യത്തിന്റെ വലിച്ചിൽ അനുഭവപ്പെടുന്നവൾ, ശാന്തമായ ജീവിതം കൊതിക്കുന്ന, സംഗീതസ്നേഹിയായ ഒരുവൻ . സംഗീതം തന്നെ ആദ്യം ഇവരിൽ വില്ലനായെങ്കിലും പിന്നീട് ഒരുത്തമ പുരുഷന്റെ കടമകളോടെ അവളിലേക്കവൻ …. അവളുടെ ആൾക്കാരിൽ നിന്നും അവനേൽക്കേണ്ടിയിരുന്ന അടി അപദ്ധത്തിൽ അവൾക്കേൽക്കുന്നു. വീട്ടു തടങ്കലിലായ അവളുടെ ഉറച്ച തീരുമാനത്തിനിടയിൽ , അവൾക്കു കൊണ്ടുവന്ന ഭക്ഷണം തട്ടി തെറിപ്പിച്ച്‌ പോയ ‘അച്ഛൻ ” ന്റെ അന്ത്യശാസനങ്ങൾക്കിടയിൽ ആ പാട്ടു കടന്നുവരുകയാണ്…

കൈവരാൻ പോകുന്ന വിവാഹജീവിതത്തെ , സ്വസ്ഥജീവിതത്തെ , സ്വപ്നം കാണുന്നവൾ …. സുമംഗലീ സിന്ദൂരം പടരേണ്ട നെറ്റിയിൽ നിന്നുമുയരുന്ന ഒരു ജീവമന്ത്രണത്തിന്റെ വിലാപം , സ്നേഹ വിലാപം .അതാദ്യമായ് തൊട്ടു തരേണ്ട കയ്യിലേക്ക് പടരേണ്ട ജീവിതത്തിന്റെ തുടർനിമിഷങ്ങൾ…. ഇരുളുന്ന സന്ധ്യാനേരത്തിന്റെ ഈറക്കുഴലിൽ നിന്നും പിടഞ്ഞു വീഴുന്ന നൊമ്പരവും …. അവളുരുകുകയാണ്. തന്റേതുമാത്രമാവേണ്ടവൻ

ഏകാന്തചന്ദ്രനെ പോലെ അലയുന്നു . താഴെ നീലാമ്പലായവളും ആ വെണ്മയേറ്റു മയങ്ങുന്നു…
അവനും ദൂരത്തിരുന്നു കരയുവാൻ കഴിയാതെയും, മറുവാക്ക് പറയാനാവാതെയും വിമ്മിഷ്ടപ്പെടുകയും …
ജീവിതത്തിന്റെ അർത്ഥതലങ്ങൾ അതി ശക്തമായി ചിത്രീകരിച്ച സീൻ ആയാണ് പാട്ടു തുടങ്ങുന്നത്. അച്ഛൻ തട്ടിത്തെറിപ്പിച്ച അന്നം കയ്യിലെടുത്തു കൊണ്ടാണ് അവൾ ഓർമ്മകളിലേക്കും യാഥാർഥ്യങ്ങളിലേക്കും വഴുതി വീഴുന്നത്.. തലയിലെ കെട്ടും, ചുരുട്ടിപ്പിടിച്ച കയ്യിലെ ചോറും ….

അനുപല്ലവിയിലും , ചരണത്തിലും എങ്ങിനെയാണ് തമ്മിൽ അറിയുന്നതെന്നും, ചേരുന്നതെന്നും, വേറിട്ട പ്രണയിതാക്കളാവുന്നതെന്നും പറയുന്നുണ്ട് ..എന്റെ ജീവരാഗം നീയല്ലയോ… നീയില്ല എങ്കിൽ എനിക്കെന്ത് വനചന്ദ്രൻ , പൂന്തെന്നൽ , നീലാമ്പൽ ? അതവളുടെ നൊമ്പരം .എന്നാൽ ഈ പാട്ടിൽ മറ്റൊരുവളുടെ മിന്നലാട്ടമുണ്ട്.. അവനെ പ്രണയിക്കുന്ന മറ്റൊരുവളുടെ മനസ്സ്. അവന്റെ മുറപ്പെണ്ണ്. അവൾക്കു വേണ്ടി സീനിനനുസരിച്ചു രണ്ടു വരികൾ നൽകി എഴുത്തുകാരൻ. അവൾക്ക് അവളുടെ ഉള്ളിൽ കാത്തു സൂക്ഷിച്ച പ്രണയത്തിന്റെ നഷ്ടം ആണ്… കാലമേ നീയെന്നെ വീണ്ടും കയ്യേൽകുകില്ലേ..ഞാനെന്ന വീണയെ മീട്ടിയിനി പാടുകില്ലേ … പാടാൻ മറന്നുപോയ എന്റെ ഗന്ധർവ്വൻ എന്ന ചോദ്യവും !!!

പ്രതീക്ഷ ചോർന്നു പോയ ജീവിതവും, അത് പൂവിടുന്ന മറ്റൊരു ജീവിതവും ഇതിൽ ഇതൾ വിരിയുകയാണ്.
ഒടുവിൽ തന്റേതു മാത്രമായ ആ ഏകാന്ത ചന്ദ്രൻ വാനത്തിൽ ഉയർന്നു പൊങ്ങി എന്ന വരികളിലൂടെ ജീവിതമുറയ്ക്കുന്നു. നീലാമ്പലോ പൂത്തു വിടർന്നു ….1995 ൽ പുറത്തിറങ്ങിയ സിന്ദൂര രേഖ എന്ന ചിത്രത്തിലെ ഗാനം ആണിത് .. രചന കൈതപ്രം . സംഗീതം ശരത് ..എത്രയോ പാട്ടുകൾക്കിടയിലും ഇത് വീണ്ടും വീണ്ടും കേൾക്കുമ്പൊഴെന്നെ മറ്റേതോ ലോകത്തെത്തിക്കും. അത്യാർത്തിക്കാരായ ചിലർക്കിടയിൽ സ്നേഹിക്കാനാവാതെ വീർപ്പുമുട്ടുന്നവരെ ഓർത്തുപോവും….

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ