Connect with us

Entertainment

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Published

on

സോമൻ കള്ളിക്കാട്ട്, എറണാകുളം ജില്ലയിലെ പെരുമ്പാവൂർ  സ്വദേശി. ചിത്രകാരൻ -സിനിമാ സംവിധായകൻ എന്ന നിലകളിൽ പ്രശസ്തനാണ് . അദ്ദേഹം സംവിധാനം ചെയ്ത DIRT DEVIL എന്ന ഷോർട്ട് ഫിലിം കോവിഡ് എന്ന മഹാമാരിയുടെ ഭീകരമായ അവസ്ഥകളെ വരച്ചുകാട്ടുന്നു. അതോടൊപ്പം ആ മഹാമാരിയെ ഒരു ഫിലോസഫിക്കൽ കാഴ്ചപ്പാടുകളിൽ നിന്നുകൂടി നോക്കി കാണുന്നു.

പ്രകൃതിയെയും ദൈവത്തെയും ധിക്കരിച്ചുള്ള മനുഷ്യന്റെ ജീവിതരീതികളും മനുഷ്യരാശിയുടെ നാശത്തിനു കാരണമായേക്കാവുന്ന വൈറസുകളുടെ ഉത്ഭവങ്ങളും എല്ലാം തന്നെ പറയുന്ന ഈ ഷോർട്ട് മൂവി മനുഷ്യന് ഒരു പുനർവിചിന്തനത്തിന് കാരണമാകാൻ തക്ക ആശയപ്രധാന്യം ഉള്ളതാണ്. ഒരു സംവിധായകൻ എന്ന നിലയിൽ സോമൻ കള്ളിക്കാട് കയ്യടി അർഹിക്കുന്നതും അവിടെയാണ്.

ഡേർട്ട് ഡെവിളിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

മറ്റൊരു പ്രധാനപ്പെട്ടകാര്യം ഈ സിനിമ ഏട്ടു വീടുകളിൽ ചിത്രീകരിച്ചതും വീടുകളിലെ അംഗങ്ങൾ തന്നെ അഭിനേതാക്കളായി വന്നു എന്നതുമാണ്. വീഡിയോ കാളുകളിലൂടെയാണ് സംവിധായകൻ നിർദേശങ്ങൾ നൽകിയത്.  ഉൾഗ്രാമങ്ങളിൽ പോലും വൈറസ് ബാധിക്കുന്നതിന്റെ കാരണം മനുഷ്യൻ തന്നെയെന്നും ചിത്രം വിളിച്ചുപറയുന്നു .കണ്ണൂർ, വയനാട്, കൊച്ചി, പെരുമ്പാവൂർ, ഗൂഡല്ലൂർ, തിരുവനന്തപുരം, അങ്കമാലി, മഞ്ചേരി എന്നീ സ്ഥലങ്ങളിലെ ഓരോ വീടുകളായിരുന്നു ലൊക്കേഷൻ. മറ്റൊരു രസകരമായ കാര്യം, ക്യാമറ സജ്ജീകരിച്ചതും അഭിനേതാക്കളായിരുന്നു എന്നുള്ളതാണ് .അഭിനേതാക്കളുടെ കയ്യിലുള്ള ഐഫോണും 4k ക്യാമറയും ഉപയോഗിച്ചു. പത്ത് ദിവസത്തോളം എടുത്താണ് ചിത്രം പൂർത്തിയാക്കിയത് .

ഒരുപക്ഷെ മലയാള സിനിമയിൽ തന്നെ ഇത്തരം വേറിട്ടൊരു ചിത്രീകരണം ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. ഒന്ന് പാളിപ്പോയാൽ പരാജയപ്പെട്ടേക്കാവുന്ന ഈ പരീക്ഷണം ഏറ്റെടുത്തു വിജയിപ്പിച്ച സംവിധായകൻ സോമൻ കള്ളിക്കാട്ട് ബൂലോകം ടീവിയോട് സംസാരിക്കുന്നു. ബൂലോകം ടീവിക്ക്‌ വേണ്ടി അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്തത് രാജേഷ് ശിവ.

സോമൻ കള്ളിക്കാട്ട് , എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശി. ചിത്രകാരൻ –സിനിമാ സംവിധായകൻ

Soman Kallikkattu

Soman Kallikkattu

സോമൻ കള്ളിക്കാട്ട് എന്ന കലാകാരൻ സിനിമ, ചിത്രരചന … അങ്ങനെ ബഹുമുഖമായ മേഖലകളിൽ കഴിവ് തെളിയിച്ച ആളാണ്. കലാജീവിതത്തിന്റെ തുടക്കം അറിയാൻ താത്പര്യമുണ്ട്

പഠിക്കുന്ന കാലം മുതൽ ചിത്രരചനയിൽ എനിക്കു താല്പര്യമുണ്ട് ആ സമയത്ത് സ്കൂളിലും കോളേജിലും ചില കലാ ഗ്രൂപ്പുകളിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്.ചിത്രകല ഔദ്യോഗികമായി പഠിച്ചിട്ടുണ്ട്.കേരളത്തിലെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളിലും കാർട്ടൂൺ, ചിത്രകഥകൾ , ഇല്ലസ്ട്രേഷൻസ് ചെയ്യാറുണ്ട്.
ഇതിൽ ചിത്രകഥ പരിചയം പിന്നീട് സിനിമയിലെത്തിയപ്പോൾ story Board ചിത്രകഥ പോലെയെന്നൊരറിവുണ്ടായി. ഗുരുക്കന്മാരാണ് എനിക്ക് മുന്നോട്ടുള്ള വഴി പറഞ്ഞു തന്നത്. ആർട്ടിസ്റ്റ് ജേക്കബ്, ആർട്ടിസ്റ്റ് ബ്രൗൺ , ആർട്ടിസ്റ്റ് ദേവൻ, ആർട്ടിസ്റ്റും സിനിമ സംവിധായകനുമായ ഭരതൻ- തുടങ്ങിയ ഗുരുക്കന്മാരെ പ്രത്യേകം ഓർമ്മിക്കുകയാണ്

DIRT DEVIL കോവിഡ് പാൻഡമിക്കിന്റെ എല്ലാ ഭീകരതകളും തുറന്നുകാട്ടിയ ഷോർട്ട് മൂവിയാണ്. അത്തരമൊരു സബ്ജക്റ്റിനെ അങ്ങനെയൊരു സമീപനത്തിലൂടെ പറയാൻ ഉണ്ടായ പ്രചോദനം , ചിത്രീകരണ അനുഭവങ്ങൾ എല്ലാം …. അറിയാൻ താത്പര്യമുണ്ട്

Advertisement

കോവിഡ് പാന്റമിക്കായി നാടും വീടും ജീവിതവുമെല്ലാം ലോക്ഡൗൺ ആയപ്പോൾ കേട്ടതും കണ്ടതുമായ ദുരിതങ്ങൾ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി.
കോവിഡിന്റെ ഭീകരതകളും അനുഭവങ്ങളും സഹജീവികളോട് എന്റെ ഇഷ്ടമാധ്യമത്തിലൂടെ പറയണമെന്ന് തോന്നി.അതിനായി കലാകാരന്മാർക്ക് സ്ക്രിപ്റ്റ് വാട്സാപ്പു ചെയ്തു. അവരവരുടെ വീടുകളിൽ തന്നെ അഭിനയം . എന്റെ വീട്ടിൽ നിന്ന് നിർദ്ദേശങ്ങൾ മീഡിയവഴി നൽകി. പത്തു വ്യത്യസ്ത സ്ഥലങ്ങളിലാണ് മൂവി നിർമ്മിച്ചത്. ജനങ്ങളുടെ ഭീതിയും രോഗത്തിനോടുള്ള പ്രതികരണങ്ങളുമെല്ലാം ഇത്തരമൊരു പ്രൊജക്ടിലേക്ക് വഴിതെളിച്ചു. ചിത്രീകരണവും
എഡിറ്റിങ്ങും ഒരു വലിയ വെല്ലുവിളി ആയിരുന്നു.

Soman Kallikkatt Mural Painting

Soman Kallikkatt Mural Painting

ഡേർട്ട് ഡെവിൾ ഷൂട്ടിങ് ഒക്കെ വർത്തയായിരുന്നല്ലോ.. എനിക്ക് തോന്നുന്നത് ഓൺലൈനിൽ നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് അത്തരമൊരു ഷൂട്ടിങ് മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായിരിക്കും . ആ അനുഭവങ്ങൾ …?

ഓൺലൈനിൽ നിർദ്ദേശങ്ങൾ നൽകി നൽകി ഇത്തരം ഒരു സിനിമ ആദ്യമായിട്ടാണ് എന്നാണ് എന്റെ വിശ്വാസം. ആദ്യം കേൾക്കുമ്പോൾ രസം തോന്നുമെങ്കിലും അത് പ്രാവർത്തികമാക്കാൻ വളരെയേറെ കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്നു. പലപ്പോഴും ഡയറക്ടറും അഭിനേതാക്കളും തമ്മിലുള്ള . ആശയവിനിമയം പലപ്പോഴും ബുദ്ധിമുട്ടുള്ളതാക്കി.എങ്കിലും നിശ്ചയദാർഢ്യം കൊണ്ടാണ് അത് പൂർത്തിയാക്കാൻ കഴിഞ്ഞത്.

കോവിഡ് മഹാമാരി കലാകാരൻ എന്ന നിലയിലും വ്യക്തിയെന്ന നിലയിലും ബാധിച്ചിരുന്നോ ?

Corona virus പടർന്ന് Lock Down ആയപ്പോൾ എല്ലാ രംഗങ്ങളും എന്ന പോലെ കലാ പ്രവർത്തന മേഖലയും താളം തെറ്റി. അത് എല്ലാ ജീവിതാവസ്ഥയിലുള്ളവരെയും ബാധിച്ചതിനെക്കാൾ ഏറെക്കൂടുതലാണ് കലാകാരന്മാർക്കുണ്ടായത്. അവർ എപ്പോഴും സങ്കടങ്ങളിൽ ഹൃദയം അലിയുന്നവരല്ലേ ? മറ്റുള്ളവർക്ക് വരുന്നതും സംഭവിക്കുന്നതും സ്വന്തം പോലെ കരുതുന്നവരാണ് കലാകാരന്മാർ .സിനിമയെ പ്രണയിക്കുന്ന എനിക്ക് ഈ കാലാവസ്ഥ മനസ്സിന് വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി. എല്ലാം Online ആയി വരുന്ന ഈ കാലഘട്ടത്തിൽ എന്തുകൊണ്ട് ഒരു Online shoot movie ചെയ്തു കൂടാ എന്നൊരു ചിന്ത മനസ്സിൽ ഉദിച്ചു
covid Lock down Subject ആക്കി ഒരു തിരക്കഥ റെഡിയാക്കി എന്റെ സിനിമാ ബന്ധങ്ങളെ ഉപയോഗപ്പെടുത്തി 10 Location കളിലായി ആർട്ടിസ്റ്റുകളെ കണ്ടെത്തി. കർണ്ണാടക, തമിഴ് നാട്, കണ്ണൂർ, വയനാട്, മഞ്ചേരി, എറണാകുളം, അങ്കമായി, പെരുമ്പാവൂർ, തിരുവനന്തപുരം തുടങ്ങിയ Location കളിൽ ആർട്ടിസ്റ്റുകളെ കണ്ടെത്തി ചിത്രീകരിക്കുകയായിരുന്നു.

അഭിമുഖത്തിന്റെ ശബ്‌ദരേഖ

BoolokamTV InterviewSoman Kallikkattu

സിനിമാ രംഗത്തെ എക്സ്പീരിയൻസ് , പ്രത്യേകിച്ചും മുഖ്യധാരാ സിനിമാ രംഗത്തെ മറക്കാനാകാത്ത അനുഭവങ്ങൾ .,മറക്കാനാകാത്ത വ്യക്തിത്വങ്ങൾ , കടപ്പാടുകൾ….

സിനിമാരംഗത്ത് വളരെ വർഷങ്ങളായി പ്രവർത്തിച്ചു പരിചയമുണ്ട്. പിജി വിശ്വംഭരൻ തുടങ്ങിയ ലെജന്റുകളാേടൊത്ത് പ്രവർത്തിക്കുവാൻ ഭാഗ്യമുണ്ടായി.
പുരാണ വടക്കൻ പാട്ട് കഥയായ പുത്തൂരം പുത്രി ഉണ്ണിയാർച്ച പുതിയൊരനുഭവമായിരുന്നു. മലപ്പുറം ജില്ലയിൽ സ്കൂൾ അദ്ധ്യാപകനായി എത്തിയ കാലം. മറക്കാനാവാത്ത രണ്ട് വ്യക്തിത്വങ്ങൾ . ശ്രീ. പാപ്പച്ചൻ കടമക്കുടി, അദ്ധ്യാപകൻ, ഗാനരചയിതാവ്, ശ്രീ. പ്യാരി മുഹമ്മദ് (Late) സംഗീത സംവിധായകൻ ഇവർ എന്നെ ഒരു സ്വതന്ത്ര സംവിധായകനാക്കി. ജീവൻ tv ക്കു വേണ്ടി നിലാപ്പന്തൽ എന്ന പേരിൽ ഒരു ടെലി ഫിലിം ചെയ്യിപ്പിച്ചു. അതിലെ പാട്ടെഴുതിയത് ശ്രീ പാപ്പച്ചൻ കടമക്കുടിയും സംഗീത സംവിധാനം ശ്രീ. പ്യാരി മുഹമ്മദുമായിരുന്നു.

Advertisement

ഡേർട്ട് ഡെവിളിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

മുൻപ് ചെയ്‌ത പ്രധാനപ്പെട്ട സിനിമാ ഷോർട്ട് മൂവീ പ്രോജക്റ്റുകൾ

മ്യൂറൽ പെയിന്റിംഗ് ചെയ്യാറുണ്ട്. മാതാ അമൃതാനന്ദമയി മഠം നല്കിയ കലാപുരസ്ക്കാരം എന്റെ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്. കൂടാതെ ദേശപ്പെരുമ പുരസ്ക്കാരം,- കൊല്ലം കഥകളി ക്ലബ്ബ് നല്കിയ “സാമ്യമകന്നൊരുദ്യാനം ” ഡോക്യുമെന്ററി അവാർഡ്,
“പ്രകാശപ്പറവകൾ ”
എന്ന പേരിൽ ഒരു സിനിമ സ്വതന്ത്രമായി സംവിധാനം ചെയ്തിരുന്നു.
ചിത്രരചനയിൽ മംഗളം കലാ സാഹിത്യ വേദി പുരസ്കാരം, തൊടുപു കലാമന്ദിർ പുരസ്കാരം തുടങ്ങിയ അവാർഡുകൾക്ക് അർഹനായിട്ടുണ്ട്.
കല ആസ്വാദനമായതിനാൽ വിവിധ കലാരൂപങ്ങൾ പരസ്പരപൂരകങ്ങളുമാണ്. എന്റെ ചിത്രകലാ വൈദഗ്ധ്യം സിനിമയിലും ഉൾച്ചേർന്നിട്ടുണ്ട് ‘പുരസ്ക്കാരങ്ങൾ ചെറുതായാലും വലുതായാലും ഒരുപോലെയാണ്. എല്ലാം നമ്മളെ സന്തോഷിപ്പിക്കും. ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് ഒരു പക്ഷേ dirt devil നു കിട്ടിയതാണെന്നു തോന്നുന്നു.

അടുത്തതായി ചിന്തിക്കുന്ന പ്രോജക്റ്റുകൾ ?

പ്രൊജക്റ്റുകൾ പലതും മനസ്സിലുണ്ട്. ഒരു പുതിയ സിനിമയുടെ ഒരുക്കത്തിലാണ് ഞാൻ. BARK എന്ന പേരിൽ മലയാറ്റൂർ ലൊക്കേഷനിൽ shoot ആരംഭിച്ചിരുന്നു. Corona വ്യാപന കാരണം സർക്കാർ തീരുമാനപ്രകാരം shoot നിർത്തി വയ്ക്കുകയായിരുന്നു. ഉടനെ തന്നെ പുനരാരംഭിക്കും.

കുടുംബത്തെ കുറിച്ച് രണ്ടു വാക്ക്

ഭാര്യ പുഷ്പ ഹൈസ്ക്കൂൾ ടീച്ചറായിരുന്നു. മൂത്ത മകൾ കാവ്യ സോമൻ ഡോക്ടറായി പ്രാക്ടീസു ചെയ്യുന്നു. ഇളയ മകൻ എഞ്ചിനീയർ .

ബൂലോകം ടീവി ഷോർട്ട് ഫിലിം മത്സരവും ആപ്പും ഒക്കെ കണ്ടല്ലോ… ബൂലോകം ടീവിയുടെ ഈ ഉദ്യമങ്ങളെ കുറിച്ച് ഒരു കലാകാരൻ എന്ന നിലയിൽ എന്താണ് പറയാനുള്ളത് ?

Advertisement

ബൂലോകം ടിവി ചെയ്യുന്നത് വിലമതിക്കത്തക്ക വലിയ സംരംഭമാണ്. നമ്മുടെ നാട്ടിലെ പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കുവാനുമുളള മത്സര വേദിയൊരുക്കുന്നത് ഫിലിം മേഖലയെ വളർത്തും. അറിയപ്പെടാത്തവർ മുഖ്യധാരയിലേക്കെത്തുവാൻ ബൂലോകത്തിന്റെതു പോലയുള്ള പ്രവർത്തനങ്ങൾ ഏറെ സഹായകരമാണ്.

Dirt devil film crues:

Banner: Yaras Family Entertainments

Producers: Soman Kallikkattu and
Prabha Manjery.

Director: Soman Kallikkattu
Story Script Dialogue: Soman Kallikkattu

Camera cantrol: Sivan Malayattoor

Actors: Kiran Raj(hero,)
Shiva Varna(heroine)
Shanoop wynad
Sulfi Gudallur
Varghese moolan
Alias uruppady
Bibin
Dileep
Gadhafi
Shan nidhan
Ismayil Manjali
and Jalsha Rani

***********

Advertisement

 3,591 total views,  6 views today

Continue Reading
Advertisement

Comments
Advertisement
Entertainment13 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment19 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 days ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment2 days ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment3 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment3 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment4 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment4 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment4 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment7 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement