fbpx
Connect with us

Health

രക്തജന്യരോഗം: ചികിത്സയില്ലാതെ കേരളം; മഴയെത്തുംമുമ്പേ കൊഴിഞ്ഞുവീഴുന്നത്‌ ആയിരങ്ങള്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ രക്തജന്യരോഗികള്‍ ഉള്ളത്‌ മലബാറിലാണ്‌. മലബാറില്‍കോഴിക്കോട്ടും. കേരളത്തിലെവിടെയും രക്തജന്യ രോഗികളെ ചികിത്സിക്കാന്‍ മതിയായ സംവിധാനങ്ങളില്ല. പരിശീലനം നേടിയ ഡോക്‌ടര്‍മാരില്ല. രോഗം തിരിച്ചിറിയാനുള്ള പരിശോധന നടത്താനും കഴിയില്ല. മലബാറിന്റെ ആതുരശുശ്രൂഷാ

 103 total views

Published

on

കേരളത്തില്‍ ഏറ്റവും കൂടുതല്‍ രക്തജന്യരോഗികള്‍ ഉള്ളത്‌ മലബാറിലാണ്‌. മലബാറില്‍കോഴിക്കോട്ടും. കേരളത്തിലെവിടെയും രക്തജന്യ രോഗികളെ ചികിത്സിക്കാന്‍ മതിയായ സംവിധാനങ്ങളില്ല. പരിശീലനം നേടിയ ഡോക്‌ടര്‍മാരില്ല. രോഗം തിരിച്ചിറിയാനുള്ള പരിശോധന നടത്താനും കഴിയില്ല. മലബാറിന്റെ ആതുരശുശ്രൂഷാ രംഗത്തെ അഭയ കേന്ദ്രമായ കോഴിക്കോട്‌ മെഡിക്കല്‍ കോളജിലും ലുക്കീമിയ ഒഴികെ മറ്റു അസുഖങ്ങള്‍ക്ക്‌ ചികിത്സയില്ല. വിദഗ്‌ധ ഡോക്‌ടര്‍മാരില്ല, ആവശ്യത്തിന്‌ മരുന്നില്ല. ലുക്കീമിയക്കോ ഫലപ്രദമായ തരത്തില്‍ പരിചരണം ലഭിക്കുന്നുമില്ല.

ജീനുകളിലൂടെ വന്നുപെടുന്ന മാരക രോഗമാണ്‌ തലാസീമിയ. ഇന്ത്യയില്‍ മൂന്നുകോടി ജനങ്ങള്‍ ഈ രോഗത്തിനുകാരണമായ ജീന്‍ വാഹകരാണ്‌. ഇവരെ ഒരുതരത്തിലും അസുഖം ബാധിക്കുന്നില്ലെങ്കിലും രണ്ടു തലാസീമിയ വാഹകര്‍ വിവാഹിതരായാല്‍ അവര്‍ക്കുണ്ടാകുന്ന 25 ശതമാനം കുഞ്ഞുങ്ങളെ തലാസീമിയ മാരക രോഗം ബാധിക്കാം. ദുരിതപൂര്‍ണമായ മാരകരോഗത്തോടെയുള്ള ശിശു ജനനങ്ങള്‍ ശാസ്‌ത്രീയമായി തടയാന്‍ ഇന്ന്‌ ചികിത്സാ മാര്‍ഗങ്ങളുണ്ട്‌.

തലാസീമിയ ബാധിതരായ കുഞ്ഞുങ്ങളുടെ ജനനം നേരത്തെതിരിച്ചറിയാനും അതില്ലാതാക്കാനും ഇന്ന്‌ സംവിധാനമുണ്ട്‌. ഗൈനക്കോളജിസ്റ്റുകള്‍ മാത്രം വിജാരിച്ചാല്‍ സാധിക്കുന്നതാണത്‌. എന്നാല്‍ നമ്മുടെ ഗൈനക്കോളജിസ്റ്റുകള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ബോധവാന്‍മാരല്ല. ആണെങ്കില്‍ തന്നെ അതിനുള്ള സംവിധാനവും ഇവിടെയില്ല. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ രക്തജന്യ രോഗികള്‍ക്കുള്ള സൗകര്യം ഒരു ശതമാനം രോഗികള്‍ക്കു കൂടി പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ലെന്നും കോഴിക്കോട്ടെ ഓങ്കോളജി വിദഗ്‌ധനായ ഡോ: നാരായണന്‍കുട്ടി വാര്യാര്‍ പറയുന്നു. അതുകൊണ്ട്‌ തന്നെ അകാലത്തില്‍ കൊഴിഞ്ഞ്‌ വാടാനാണിവര്‍ക്ക്‌ യോഗം.

ഇതെല്ലാം ചികിത്സ പിഴക്കാനിടയാക്കുന്നു. അശാസ്‌ത്രീയമായ സംവിധാനം മൂലം അണു ബാധയേല്‍ക്കുന്നു. എയ്‌ഡ്‌സ്‌ ബാധിതരേക്കാള്‍ 200 ശതമാനത്തോളം പ്രതിരോധ ശേഷി കുറവായ ഇവരുടെ മരണം നേരത്തെയാവാന്‍ ഇതെല്ലാം കാരണമാകുന്നതായും ബന്ധുക്കള്‍ചൂണ്ടിക്കാണിക്കുന്നു. ഇത്‌ ശരിവെക്കുകയാണ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ 1997 മുതല്‍ 2006 വരെ ഓങ്കോളജി വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡോ: നാരായണന്‍ കുട്ടി വാര്യര്‍. ??

ലുക്കീമിയ ബാധിതരായ കുഞ്ഞുങ്ങളുടെയും രക്തജന്യ രോഗികളുടേയും ചികിത്സ തുടക്കം പിഴച്ചാല്‍ പിന്നെ പ്രയോജനമില്ല. പരിചയ സമ്പന്നരായ ഡോക്‌ടര്‍മാരുടെ പരിചരണവും ആധുനിക ചികിത്സാസൗകര്യവും നിര്‍ബന്ധമാണ്‌. ചികിത്സ തുടക്കം പിഴച്ച കുഞ്ഞുങ്ങള്‍ അധികകാലം ജീവിച്ചിരിക്കാനോ സാധ്യത കുറവുമാണ്‌. ഇതില്ലാതാക്കാന്‍ വിദഗ്‌ധ ഡോക്‌ടര്‍മാര്‍ മാത്രം പോര.എല്ലാ സൗകര്യങ്ങളോടും കൂടിയ ഓങ്കോളജി ഡിപ്പാര്‍ട്ടുമെന്റുമാത്രമെ പരിഹാരമുള്ളൂ. അദ്ദേഹം പറയുന്നു. എന്നാല്‍ ലോകത്തിലെ എല്ലാ ലുക്കീമിയ മരണങ്ങളും ഇന്‍ഫെക്‌ഷന്‍ മൂലമാണെന്നാണ്‌ മെഡിക്കല്‍ കോളജ്‌ അധികൃതരുടെ വിശദീകരണം. അതുപോലെയേ ഇവിടെയും നടക്കുന്നുള്ളുവെന്നാണ്‌ മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട്‌ ഡോ: അഷ്‌റഫ്‌ പറയുന്നത്‌.

Advertisementഅണുബാധാ ചികിത്സയില്‍ പ്രാവീണ്യം നേടിയ ഡോക്‌ടര്‍മാരുടെ അഭാവം തന്നെയാണ്‌ പലപ്പോഴും പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നത്‌. അണുബാധ ഏറ്റാല്‍ തിരിച്ചറിയാനോ ഇവര്‍ക്ക്‌ എന്തു ചികിത്സ നല്‍കണമെന്ന്‌ നിശ്ചയിക്കാനോ മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാര്‍ക്കറിയില്ല. സാധാരണ മരുന്നുകളല്ല ഇവര്‍ക്ക്‌ നല്‍കേണ്ടത്‌. അണുബാധയേല്‍ക്കുന്നവരിലുണ്ടാകുന്ന ആദ്യപനിയുടെ ഒരുമണിക്കൂറിനുള്ളില്‍ ആന്‍റി ബയോട്ടിക്കുകള്‍ നല്‍കിയാല്‍ രോഗി രക്ഷപ്പെടും. എന്നാല്‍ ഇതു തിരിച്ചറിയപ്പെടാതെ പോകുന്നതും ചികിത്സ വൈകുന്നതുമാണ്‌ പ്രശ്‌നങ്ങള്‍ക്കുകാരണമെന്നും ഡോ: നാരായണന്‍കുട്ടി വാര്യര്‍ വ്യക്തമാക്കുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ അണുബാധയെ കുറിച്ച്‌ കുസുമകുമാരി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഒറ്റ നിര്‍ദേശങ്ങളും ഇതുവരെ നടപ്പാക്കുകയുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2003 ജൂണിലായിരുന്നു ഇവിടെ 25 കുട്ടികള്‍ക്ക്‌ അണുബാധയേറ്റത്‌. അഞ്ചു കുട്ടികള്‍ മരിച്ചു. ഇതേ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ തിരുവനന്തപുരം ആര്‍ സി സിയിലെ ഡോ: കുസുമ കുമാരിയെ കമ്മീഷനായി നിയമിച്ചത്‌. അവര്‍ അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചുവെങ്കിലും ഫലം ഉണ്ടായില്ലന്ന്‌ മാത്രം.

കുഞ്ഞുങ്ങളുടെ അവകാശങ്ങളെക്കുറിച്ച്‌1989ല്‍ ഐക്യരാഷ്‌ട്ര സഭ അവതരിപ്പിച്ച പ്രമേയത്തെ ആഗോള തലത്തിലെ ആധികാരിക രേഖയായാണ്‌ കണക്കാക്കുന്നത്‌. ഇന്ത്യയും 1992ല്‍ ഈപ്രമേയത്തെ അംഗീകരിച്ചിട്ടുണ്ട്‌. കുഞ്ഞിന്റെ ആരോഗ്യത്തിനുള്ള അവകാശം എന്നാല്‍ കേവലം ഭക്ഷണത്തിനും മരുന്നിനുമുള്ള അവകാശമല്ല. ഉന്നത നിലവാരമുള്ള ആരോഗ്യ രക്ഷാ സംവിധാനങ്ങള്‍ കുട്ടിയുടെ അവകാശമാണ്‌. ഭരണകൂടം ഇവിടെ രക്ഷകരാകണം. അപൂര്‍ണതകളെ അങ്ങനെ നാം പൂരിപ്പിക്കാന്‍ ശ്രമിക്കണം, എന്നൊക്കെയാണ്‌ ഈ പ്രമേയത്തില്‍ അടിവരയിട്ട്‌ പറയുന്നത്‌. എന്നാല്‍ ഇവിടെ ഭരണകൂടം പലപ്പോഴും ശിക്ഷകരായി തീരുന്നില്ലേ..?

കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ബാലപാഠം തെറ്റിച്ചപ്പോഴാണ്‌ സര്‍ക്കാര്‍ ആശുപത്രികളില്‍ അണുബാധാ മരണങ്ങളുണ്ടായത്‌. അന്താരാഷ്‌ട്ര പ്രഖ്യാപനങ്ങളേയും നിയമങ്ങളേയും കാറ്റില്‍പ്പറത്തിയപ്പോഴുണ്ടായ ശിശുഹത്യകളായിരുന്നു അത്‌. ഇനിയെങ്കിലും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കണമെന്നും പ്രമേയം ഊന്നിപ്പറയുന്നു.
സംരക്ഷണത്തിനും ചികിത്സക്കുമായി ഏല്‍പ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ കാലാകാലങ്ങളില്‍ പരിശോധിക്കപ്പെടണമെന്ന നിയമവും ഇവിടെ ലംഘിക്കപ്പെടുന്നു.

Advertisementചികിത്സയിലെ പിഴവ്‌മൂലം രോഗിമരണപ്പെട്ടാല്‍ ബന്ധുക്കള്‍ക്ക്‌ ഒരുലക്ഷം രൂപ നഷ്‌ടപരിഹാരമായി നല്‍കണമെന്നാണ്‌ സുപ്രീം കോടതി വിധി. ശാരീരിക വൈകല്യം സംഭവിച്ചാല്‍ 30,000 രൂപ സംസ്ഥാന സര്‍ക്കാരും നല്‍കണം. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ സമര്‍ഥമായി കൈകഴുകുന്നു. കുഞ്ഞുങ്ങളുടെ അസുഖത്തിന്റെ ഭീകരാവസ്ഥയെ ചൂണ്ടി അവര്‍ രക്ഷപ്പെടുന്നു. പ്രബലമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ ബന്ധുക്കള്‍ വിജയിക്കാറുമില്ല. അതുകൊണ്ടു തന്നെ ഈകുഞ്ഞുങ്ങളുടെ ബന്ധുക്കള്‍ക്ക്‌ നഷ്‌ടപരിഹാരവും ലഭിക്കുന്നില്ല.

കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തുന്ന കുട്ടികളില്‍ പത്തു ശതമാനവും ഹെമറ്റോളജി, ഓങ്കോളജി കേസുകളാണ്‌. 2002 മുതല്‍ 2006 വരെയുള്ള കാലയളവില്‍ ഇവിടെ ഈ വിഭാഗങ്ങളിലായി 59,74,24 കുട്ടികളാണ്‌ ചികിത്സ തേടിയെത്തിയത്‌.

2003ല്‍ 155903 കേസുകളും 2004ല്‍ 1556292 ഉം 2005ല്‍ 125024ഉം 2006ല്‍ 160868 കേസുകളും ഇവിടെ എത്തി. ലുക്കീമിയ വാര്‍ഡില്‍ മാത്രം പ്രതിദിനം 40 കേസുകളെങ്കിലും എത്തുന്നുണ്ട്‌. ഓരോ വര്‍ഷവും പത്തു ശതമാനം മുതല്‍ ഇരുപത്‌ ശതമാനം വരെ പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ ഇവരില്‍ സംതൃപ്‌തമായ ചികിത്സ ലഭിച്ചവര്‍ വിരളം. ജീവിതത്തിലേക്ക്‌ തിരിച്ചുനടന്നവരും കുറവ്‌. ഇതിന്‌ ആശുപത്രി ജീവനക്കാരെ മാത്രം കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. സൗകര്യങ്ങളുടെ അപര്യാപ്‌തത തന്നെയാണ്‌ പ്രതിപ്പട്ടികയില്‍ ഒന്നാംസ്ഥാനത്ത്‌. സര്‍ക്കാറിന്റെ അനാസ്ഥക്കുമുണ്ട്‌ രണ്ടാം സ്ഥാനം.

അസുഖം നേരത്തെ നിര്‍ണയിക്കപ്പെടുകയും വിദഗ്‌ധ ചികിത്സ ലഭ്യമാക്കുകയും ചെയ്‌താല്‍ പല രക്തവൈകല്യ രോഗങ്ങള്‍ക്കും ഇന്ന്‌ ഫലപ്രദമായ ചികിത്സയുണ്ട്‌. എണ്‍പത്‌ ശതമാനം അര്‍ബുദരോഗങ്ങള്‍ക്കുമുണ്ട്‌ ചികിത്സ. തലാസീമിയ രോഗികള്‍ക്ക്‌ 40 വയസ്സുവരെ ഗുരുതര പ്രശ്‌നങ്ങളില്ലാതെ ജീവിക്കാനാകുമെന്ന്‌ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. ഹീമോഫീലിയ ബാധിതര്‍ക്ക്‌ ഇതിനേക്കാള്‍ ആയുസുണ്ട്‌.

Advertisementഎന്നാല്‍ കേരളത്തില്‍ പലപ്പോഴും ഇവരുടെയെല്ലാം ആയുസ്‌ 15ല്‍ കുറുകുന്നു. ചികിത്സയുടെ അഭാവത്തിലേക്കും അധികൃതരുടെ അനാസ്ഥയിലേക്കുമാണിത്‌ വിരല്‍ചൂണ്ടുന്നത്‌. എന്നാല്‍ ഇതില്‍ അധികൃതര്‍ക്കു പരിഭ്രമം പോലുമില്ല. കാന്‍സര്‍ പോലുള്ള മാരകരോഗം ഇങ്ങനെയൊക്കെയേ കലാശിക്കൂ എന്ന നിലപാടാണ്‌ ആശുപത്രി അധികൃതര്‍ക്ക്‌. പൊതുജനവും ചികിത്സകൊണ്ട്‌ ഫലമില്ലെന്ന മുന്‍വിധിയോടെ മാത്രമാണ്‌ കാര്യങ്ങളെ കാണുന്നത്‌.

എന്നാല്‍ രക്തജന്യരോഗികളുടെ ചികിത്സക്കായി പ്രത്യേക യൂണിറ്റും വാര്‍ഡും അനുവദിക്കാമെന്ന്‌ വര്‍ഷങ്ങള്‍ക്കു മുന്‍പേ അധികൃതര്‍ ഉറപ്പു നല്‍കിയതാണ്‌. അതിനുള്ള പ്ലാനും എസ്റ്റിമേറ്റും ഒരുങ്ങി. എന്നിട്ടും യൂണിറ്റും വാര്‍ഡും മാത്രമുണ്ടായില്ല. ഹൈക്കോടതി പോലും അധികൃത നിലപാടിനെ വിമര്‍ശിച്ചു. മൂന്നുമാസത്തിനുള്ളില്‍ യൂണിറ്റും വാര്‍ഡും നിര്‍മിക്കണമെന്നും വിധിച്ചു. ആ ഉത്തരവിനെപോലും കാറ്റില്‍ പറത്തുകയായിരുന്നു

 104 total views,  1 views today

AdvertisementContinue Reading
Advertisement
Advertisement
Entertainment1 hour ago

എന്താണ് മുകേഷ്- ജഗദീഷ്- സിദ്ദിഖ് ത്രയം ഒരു കാലത്ത് മലയാളത്തിനു നൽകിയത് ?

condolence1 hour ago

മലയാള സിനിമാ ലോകത്തിന് മറ്റൊരു നഷ്ടം കൂടി. പാരിസ് ചന്ദ്രൻ അന്തരിച്ചു.

controversy1 hour ago

ഓട്ടോ ഡ്രൈവർ മടിയിലിരുത്തി വേദനിപ്പിച്ച ദുരനുഭവം തുറന്നെഴുതി രേവതി രൂപേഷ്

Entertainment1 hour ago

ആ സംഭവം നടക്കുന്നത് 5 വർഷം മുമ്പ് ഞാൻ സിനിമയിലേക്ക് വന്ന സമയത്തായിരുന്നു, എനിക്ക് അത് പറ്റില്ല. ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ദുർഗ കൃഷ്ണ.

Entertainment1 hour ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത അറിയിച് ഷംന കാസിം. കുറച്ച് വൈകിയെങ്കിലും ഇപ്പോഴെങ്കിലും ആയല്ലോ എന്ന് ആരാധകർ.

controversy2 hours ago

കാവ്യയ്ക്ക് വച്ച പണിയ്ക്ക് മറുപണി കിട്ടിയതാണ്, ദിലീപ് നിരപരാധിയാണ് – നിർമ്മാതാവിന്റെ വാക്കുകൾ

Entertainment2 hours ago

മമ്മൂട്ടിയോട് “ചാമ്പിക്കോ” ഡയലോഗ് പറഞ്ഞ് പി വിജയൻ ഐപിഎസ്. ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടിയും മഞ്ജു വാര്യരും.

Entertainment2 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന.

Health2 hours ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology2 hours ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment3 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history3 hours ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment3 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment21 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment1 week ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement