01

56 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈന മുക്കിയ ഒരു നഗരം ഇപ്പോള്‍ ഡൈവേഴ്സിന്റെ സ്വര്‍ഗമാണെന്നാണ് വാര്‍ത്ത‍. ചൈനയുടെ കിഴക്കന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്തിരുന്ന ലയണ്‍ സിറ്റി എന്നറിയപ്പെട്ട ഷിചെന്‍ഗ് നഗരം ഇന്നില്ല, അവിടെ മുകളില്‍ നിന്നും നോക്കിയാല്‍ വെള്ളം മാത്രമാണ് കാണുക. ഇനി എങ്ങിനെ ഈ നഗരം മുങ്ങിയെന്ന് അറിയേണ്ടേ? ചൈന മുക്കുകയായിരുന്നു ഈ നഗരത്തെ. 56 വര്‍ഷം മുന്‍പുവരെ ഇവിടം ചൈനീസ് കിഴക്കന്‍ പ്രവിശ്യയുടെ ഭരണസിരാകേന്ദ്രവും, വാണിജ്യ തലസ്ഥാനവും ഒക്കെ ആയിരുന്നു. തങ്ങളെ ബാധിച്ചിരുന്ന രൂക്ഷമായ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ചൈനാ എടുത്ത തീരുമാനമാണ് ഈ നഗരത്തിന്റെ ഭാവി വെള്ളത്തിനടിയില്‍ ആക്കിയത്.

02

ഷിചെന്‍ഗ് നഗരത്തിന്റെ ചുറ്റുഭാഗവും 5 പര്‍വ്വതങ്ങള്‍ നിലകൊണ്ടിരുന്നു. ആ പര്‍വ്വതങ്ങളെ അണക്കെട്ടാക്കി എന്ത് കൊണ്ട് ഈ നഗരത്തെ ഒരു കൂറ്റന്‍ മനുഷ്യനിര്‍മ്മിത തടാകം ആക്കിക്കൂടാ എന്നായിരുന്നു ചൈനക്കാരുടെ ചിന്ത. അവരത് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു. അതിനു ശേഷം അതിലെ വെള്ളം ഉപയോഗിച്ച് അടുത്തുള്ള ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷപ്രവര്‍ത്തിപ്പിക്കുകയും അവരുടെ വൈദ്യുത പ്രശ്നം പരിഹരിക്കുകയും ചെയ്തു. ഷിചെന്‍ഗ് നഗരത്തിന്റെ അന്ത്യം അങ്ങിനെ ക്വിയാന്‍ണ്ടോ എന്ന മനുഷ്യ നിര്‍മിത തടാകത്തിന്റെ ഉദയത്തിനു നിമിത്തമായി. ഇപ്പോള്‍ ഷിചെന്‍ഗ് നഗരത്തിനു മുകളില്‍ 135 ഓളം അടിയാണ് വെള്ളമുള്ളതു.

03

നമ്മുടെ ഇന്ത്യയില്‍ ആണെങ്കില്‍, അല്ലെങ്കില്‍ മറ്റേതൊരു രാജ്യത്തും ആണെങ്കില്‍ അത് അവിടം കൊണ്ട് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ചൈനക്കാര്‍ വീണ്ടും ചിന്തിച്ചു. എന്ത് കൊണ്ട് വെള്ളത്തിനടിയിലായ ആ പഴയ നഗരത്തെ ഒരു വിനോദ സഞ്ചാര മേഖലയാക്കി അവിടേക്ക് ട്രിപ്പ് സംഘടിപ്പിച്ചു കൂടാ? വന്‍ വരുമാനം നല്‍കിയേക്കാവുന്ന ആ തീരുമാനം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി പഴയ നഗരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്നറിയാന്‍ വേണ്ടി ചൈന മുങ്ങല്‍ വിദഗ്ദരുടെ ഒരു സംഘത്തെ 135 അടി താഴ്ചയിലേക്ക് പറഞ്ഞയച്ചു. അവര്‍ കൊണ്ട് വന്നു പറഞ്ഞ വിവരങ്ങളും ചിത്രങ്ങളും അത്ഭുതം ജനിപ്പിക്കുന്നതായിരുന്നു. 56 വര്‍ഷം മുന്‍പ് വെള്ളത്തിനടിയിലായ ആ നഗരം ഏറെക്കുറെ അതുപോലെ തന്നെ നിലകൊള്ളുന്നു എന്ന സന്തോഷ വാര്‍ത്തയാണ് അവര്‍ ലോകത്തിനു നല്‍കിയത്.

04

അന്നത്തെ നഗരത്തിന്റെ മെയിന്‍ ഗേറ്റും മരത്തിലും, കല്ലിലും ഉള്ള വാസ്തു ശില്‍പ്പങ്ങളും ഒരു കേടുമില്ലാതെ ഇപ്പോഴും നിലനില്‍ക്കുകയാണത്രെ. ഒറ്റ രാത്രിയും പകലും കൊണ്ട് വെള്ളത്തിലേക്ക് ആഴ്ന്നിറങ്ങി പോയ ആ പഴയ നഗരം കാണുവാന്‍ ചൈന നിങ്ങളെ ക്ഷണിക്കുകയാണ്. പൂര്‍ണമായ സുരക്ഷയോടെ ഈ ഭാഗത്തേക്ക് ഇനി നിങ്ങള്‍ക്ക് യാത്ര നടത്താം. ലോകത്ത് തന്നെ ആദ്യമായി നടപ്പില്‍ വരുത്തുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനത്തിനായി കാത്തിരിക്കുകയാണ് ലോകം.

05

06

07

08

09

10

11

ആ പഴയ നഗരത്തിന്റെ ചിത്രം ഒരു ആര്‍ടിസ്റ്റ് തന്റെ ഭാവനയില്‍ വിരിയിച്ചപ്പോള്‍

12

Advertisements