ഡ്രൈവിംഗ് അറിയാവുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന 10 പ്രശ്‌നങ്ങള്‍

680

woman_driving_boolokam

1. നല്ല ഒന്നാന്തരം സ്പീടിഡിലൊന്ന് പോയി നോക്ക്. എവിടുന്നേലും ഒരു ചെറുക്കന്‍ ജീവന്‍ പണയം വച്ചാണേലും കടത്തി വെട്ടി മുന്നില്‍ കേറിയിരിക്കും ..

2. ഇനി ഒറ്റയടിക്ക് വണ്ടി ഒന്ന് പരസഹായം ഇല്ലാതെ പാര്‍ക്ക് ചെയ്താലോ.?! എന്നാലും എന്റിഷ്ടാ ഒരു പെണ്ണ് ഒറ്റയടിക്ക് ചെയ്തു കളഞ്ഞല്ലോ എന്ന് അത്ഭുതത്തോടെ നോക്കുന്ന കുറേ പേരെ കാണാം.

3. എങ്ങാനും ഒന്ന് ഓവര്‍ ടേക്ക് ചെയ്താലോ വല്ലോരേം.. അതവരുടെ മാനം പോകുന്ന കേസ് ആണ് കേട്ടോ.. കട്ടയും പടവും മടങ്ങി റോട്ടില്‍ പത്തിരിയാവുന്ന കേസ് ആണേലും മുന്നില്‍ കേറിയിരിക്കും.

4. ഒന്ന് റിവേര്‍സ് പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടോ?? അത് വരെ അവിടെ ഇല്ലാത്തവര്‍ വരെ അങ്ങോട്ട്, ഇങ്ങോട്ട്, അവിടെ, ഇവിടെ, എന്ന് പറഞ്ഞു വരും. ചിലപ്പോ നിങ്ങള്‍ നില്‍ക്കുന്നത് ഡ്രൈവിംഗ് സ്‌കൂളിലാണോ എന്ന് പോലും സംശയം തോന്നും.

5. കാശ് കൊടുത്തു പാര്‍ക്ക് ചെയ്യാന്‍ പോയാലോ.. മാഡം ഇറങ്ങിക്കോളു ഞാന്‍ പാര്‍ക്ക് ചെയ്‌തോളാം എന്നാവും ആദ്യം കേള്‍ക്കുക..

6. പതിയെ ഡ്രൈവ് ചെയ്താല്‍… ‘കാശ് കൊടുത്ത് വണ്ടി വാങ്ങി ഇങ്ങനെ ഉരുട്ടാന്‍ ആണേല്‍ വീട്ടില്‍ ഇരുന്നൂടെ?’ ഇതാവും ചോദ്യം.

7. സ്പീഡില്‍ പോയാല്‍ ‘അല്ലേലും ഇതിനൊക്കെ വണ്ടിയോട്ടാന്‍ അറിയോ?’ എന്ന പറച്ചില്‍ കേള്‍ക്കാം.

8. ഒറ്റയടിക്കൊരു ഒരു യു ടേണ്‍ എടുക്കുന്നോ ? തുറിച്ചു നോക്കുന്ന ഒരു നാല് പേരെ എങ്കിലും അവിടെ കാണാന്‍ കഴിയും

9. ആദ്യമായി വണ്ടി എടുക്കുന്ന ദിവസം ആണെങ്കില്‍ പറയേണ്ട. കൂടെ കയരാനം ധൈര്യം ഉള്ള ആരെ എങ്കിലും കിട്ടുക എന്നതാണ് ഏറ്റവും പ്രയാസം.

10. ലോങ്ങ് ഡ്രൈവ് ?? നോ നോ .. ലോങ്ങ് ഡ്രൈവ് ഒക്കെ പിന്‍സീറ്റില്‍ ഇരുന്നു മതി പോലും.

Advertisements