”എന്റെ ഇഷ്ടങ്ങളിൽ ശബരി കൈകടത്താറില്ല”, വൈറൽ ഡാൻസിനെ കുറിച്ച് ദിവ്യ ഐ എ എസ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
41 SHARES
493 VIEWS

“വൈറലായ ഡാൻസിനെ കുറിച്ച് ഡോ ദിവ്യ ഐ എ എസിനു പറയാനുള്ളത് ഇപ്രകാരമാണ്. എംജി കലോത്സവത്തിന്റെ ഭാഗമായുള്ള ദീപക്കാഴ്ച സ്വിച്ചോൺ കർമ്മം നിവഹിക്കാൻ പോയതായിരുന്നു. എന്റെ മാതാപിതാക്കളും കുട്ടിയും ഉണ്ടായിരുന്നു. അവരൊക്കെ പരിപാടിയിൽ സംബന്ധിക്കുന്നതുകൊണ്ടുതന്നെ ഞാൻ വലിയ റിലാക്സ്ഡ് ആയ അവസ്ഥയിലും ആയിരുന്നു. ലൈറ്റ്‌സ് ഒന്നായി ഫ്‌ളാഷ് മൊബ് തുടങ്ങിയപ്പോൾ, ഞാനാ നൃത്തമൊക്കെ ആസ്വദിച്ച് നിൽക്കുമ്പോൾ കുട്ടികൾ എന്നെ വിളിക്കുകയുണ്ടായി. അവർ വിളിച്ചപ്പോൾ ഞാൻ അവരുടെ കൂടെ ചേർന്നു.”

“അവർ പലയിടത്തും കളിച്ചു ക്ഷീണിച്ചു വന്നതല്ല..അപ്പോൾ അവർക്കൊരു റിലാക്സ് ആകട്ടെ എന്ന് ഞാനും കരുതി. പെട്ടന്നങ്ങനെ മടികൂടാതെ പോകാൻ സാധിച്ചതെങ്ങനെയെന്നു പലരും ചോദിക്കുകയുണ്ടായി. എന്നാൽ എന്നെ അറിയുന്ന ഒരാളും അങ്ങനെ ചോദിക്കില്ല. നൃത്തം എനിക്ക് പണ്ടേ വലിയ ഇഷ്ടമാണ്. ഒരുപാട് സ്ത്രീകൾക്ക് എന്റെ ആ പ്രവർത്തി വലിയൊരു പ്രചോദനമായി എന്നാണു അറിയാൻ സാധിച്ചത്. സോഷ്യൽ മീഡിയ ഇല്ലാത്ത ആളാണ് ഞാൻ. പലരും എനിക്ക് ചിത്രങ്ങൾ അയച്ചുതരികയായിരുന്നു. സ്ത്രീകളെ പൊതുവെ പല രീതിയിൽ കടിഞ്ഞാൺ ഇട്ടു നിർത്തിയിരിക്കുന്ന ഈ സമൂഹത്തിൽ മടികൂടാതെ നൃത്തം ചെയ്തു എന്നാണു പലരും എന്ന് അഭിനന്ദിക്കുന്നത്.”

“എന്തായാലും സ്ത്രീ സമൂഹം അത് ഏറ്റെടുത്തതിൽ വലിയ സന്തോഷം. സർക്കാർ ജോലി ചെയുന്നത് കൊണ്ട് എന്റെയുള്ളിലെ സർഗ്ഗാത്മകതയെ അടക്കിവയ്ക്കണം എന്നൊന്നും തോന്നിയിട്ടില്ല. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തരുത് എന്നുമാത്രമേയുള്ളൂ .ഞാൻ നൃത്തം ചെയ്ത കാര്യം ശബരിയോട് പറഞ്ഞു. ശബരിയാണ് പിന്നീടെനിക്ക് വീഡിയോ അയച്ചുതന്നത്. എന്റെ ഇഷ്ടങ്ങളിൽ ശബരിയോ ശബരിയുടെ ഇഷ്ടങ്ങളിൽ ഞാനോ കൈകടത്താറില്ല. രണ്ടുപേരുടെയും വ്യക്തിത്വങ്ങളെ തനതായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാറുണ്ട്.” – ദിവ്യ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി