ക്ലീവേജ്‌ കാണുന്നത്‌ ന്യൂഡിറ്റി അല്ല

289

വ്യക്തിപരമായി ഇങ്ങനത്തെ ഷൂട്ടുകളോട്‌ താൽപര്യം തീരെയില്ല. ചിലതൊക്കെ നല്ലതായി തോന്നിയിട്ടുമുണ്ട്‌, ചിലത്‌ അത്ര നല്ലതല്ലെന്നും. എല്ലാം ഒരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടങ്ങളും സ്വാതന്ത്ര്യവും ആണല്ലൊ. ട്രെന്റിനൊപ്പം ഇപ്പോൾ മിക്കവരും ഇങ്ങനത്തെ ഷൂട്ടുകൾ ചെയ്യുന്നുമുണ്ട്‌.അപ്പോഴാണു ഇന്ന് വാട്ട്സപ്പിൽ ഫോർവേർഡായി കണ്ട രണ്ട്‌ ഷൂട്ടിന്റെ ചില പടങ്ങൾ കണ്ടത്‌. ഇത്‌ എന്തിനായിരിക്കും ആണുങ്ങൾ ഷേയർ ചെയ്ത്‌ പോകുന്നതെന്ന് ചിന്തിച്ചപ്പോൾ (? സ്വാഭാവികം ) ക്ലീവേജ്‌, അതായിരിക്കുമല്ലോ.

Don't mistake this for cinema shoot; it is wedding invitation soaked in  romance! Pics go viralഒരു വിധത്തിൽ ഈ രണ്ട്‌ ഷൂട്ടും പോസിറ്റീവായി എടുക്കുന്നു.ലോകത്ത്‌ വളരെ ചുരുങ്ങിയ ചില രാജ്യത്തെ ഉള്ളൂ ഈ ക്ലീവേജ്‌ ഇങ്ങനെ മൂടി പിടിച്ച്‌ നടക്കുന്നത്‌. മറ്റ്‌ രാജ്യങ്ങളിലെ സ്ത്രീകൾ പ്രത്യേകിച്ച്‌ നല്ലതെങ്കിൽ അത്‌ കുറെ കൂടി മോടിയിൽ കൊണ്ട്‌ നടക്കാറുള്ളത്‌. ഇവിടെ പക്ഷെ ഷാളിടാതെ നടക്കുന്നവരെ തന്നെ ചുഴിഞ്ഞു നോക്കുന്ന ഒരു ശീലമാണു പലർക്കും. ടിക്ക്‌ ടോക്കിൽ പോലും കാമുകിയുടെ ഷാൾ നേരെ ഇട്ട്‌ കൊടുക്കുന്ന കാമുകൻ, അതാണല്ലൊ മിക്കവരുടേയും മനസ്ഥിതി. അങ്ങനെയുള്ള രാജ്യത്ത്‌ കുറച്ച്‌ പേർക്ക്‌ അത്‌ ഒരു മോശം കാര്യമല്ല എന്നാൽ സുന്ദരവുമാണെന്ന് തോന്നി പരസ്യമായി മുന്നിട്ട്‌ വന്നതിനെ നല്ല രീതിയിലെടുക്കുന്നു.

News18 Telugu - Viral: మా ఫోటోలు... మా ఇష్టం..!! కేరళ కపుల్ Hot Photo shoot..  తిట్టిపోస్తున్న నెటిజన్లు | kerala couple hot pre wedding photo shoot photos  went viral in social media- Telugu News, Today'sക്ലീവേജ്‌ കാണുന്നത്‌ ന്യൂഡിറ്റി അല്ല. അത്‌ രണ്ടും തമ്മിൽ വ്യത്യാസമുണ്ട്‌. അത്‌ മനസിലാക്കാത്തവർ ആണിത്‌ പോലെയുള്ള ചിത്രങ്ങൾ ന്യൂഡിറ്റി എന്ന പേരിൽ ഷെയർ ചെയ്ത്‌ പോകുന്നത്‌. ഇതിൽ ചില ക്ലാസ്‌ ആൾക്കാർക്കിടയിൽ ഉള്ള അന്തരവും ഉണ്ടെന്ന് തോന്നുന്നൂ. അപ്പർ ക്ലാസ്‌ ആൾക്കാർക്കിടയിലും ചില ഹൈമിഡിൽ ക്ലാസ്‌ ആൾക്കാർക്കിടയിലും നമ്മുടെ രാജ്യത്ത്‌ തന്നെ ഇതൊക്കെ പണ്ടേയുള്ളതാണ്‌. നമുക്ക്‌ കണ്ട്‌ ശീലമില്ലാത്തത്‌ കൊണ്ടായിരിക്കാം. ഇപ്പോൾ ട്രെന്റിനൊപ്പം വരാനും വൈറലാകാനും മൽസരിക്കുമ്പോൾ ഇതൊക്കെ അൽഭുതമായി കാണുന്ന ശീലം മാറുമായിരിക്കും.വുമൺ ഹാവ്‌ ലെഗ്സ്‌ എന്ന ഹാഷ്‌ ടാഗ്‌ ഓടിക്കേണ്ടി വന്ന നാട്ടിൽ വുമൺ ഹാവ്‌ ക്ലീവേജ്‌ എന്ന് തുടങ്ങുന്നുന്നില്ല. ഒരോരുത്തരും അവർക്ക്‌ കംഫർറ്റബിൾ ആയ വേഷം ധരിച്ചോട്ടെ എന്ന അഭിപ്രായം മാത്രമേ ഉള്ളൂ.