ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ് ദിവ്യ പിള്ള. 2015-ൽ പുറത്തിറങ്ങിയ അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.ഐക്യ അറബ് എമിറേറ്റിലെ ദുബായിൽ ഒരു മലയാളി കുടുംബത്തിൽ ജനിച്ചു വളർന്ന ദിവ്യ സിനിമ ലോകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഒരു എയർലൈൻ സ്റ്റാഫ് അംഗമായാണ് കരിയർ ആരംഭിച്ചത്. 2015-ൽ നടൻ വിനീത് കുമാറിന്റെ ആദ്യ സംവിധാനത്തിൽ ഫഹദ് ഫാസിലിനൊപ്പം പ്രണയ ചലച്ചിത്രമായ അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

2016-ൽ ജിത്തു ജോസഫിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനായ ഊഴം എന്ന ചലച്ചിത്രമായിരുന്നു അവരുടെ രണ്ടാമത്തെ പ്രോജക്റ്റ്. ചിത്രം ബോക്‌സ് ഓഫീസിൽ ഒരു വിജയമായിരുന്നു. 2019-ൽ ഉപ്പും മുളകും എന്ന ടെലിവിഷൻ സീരിയലിൽ ജാൻസി എന്ന അതിഥി വേഷം ദിവ്യ ചെയ്തിരുന്നു.

അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഈയടുത്ത് പുറത്തിറങ്ങിയ വിജയ് സേതുപതി, സമന്ത നയൻതാര, തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ കാത്തുവാക്കുല രെണ്ട്‌ കാതൽ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. നിറഞ്ഞ കൈയ്യടികൾ ആണ് താരത്തിന് പ്രേക്ഷകർ നൽകിയത്.

ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. അതിനു ശേഷം ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമ പ്രേമികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരം ഒരുപാട് നല്ല സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. താരത്തിന് ഇപ്പോൾ കൈനിറയെ സിനിമകളാണ്.

കള, കിങ് ഫിഷ് എന്നീ സിനിമകളിൽ താരം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ താരം അഭിനയിച്ച മംഗൾവാരം എന്ന തെലുങ്ക് സിനിമയിലെ ഗ്ലാമറസ് രംഗങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.

**

You May Also Like

ഡി.എൻ.എ. ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിട്ടു

ഡി.എൻ.എ. ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിട്ടു ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്റ്റർ നിർമ്മിച്ച് ടി.എസ്.സുരേഷ് ബാബു…

പൊക്കിൾ : എന്ന ആഴക്കടൽ

പൊക്കിൾ ചുഴി എന്നത് അമ്മയുമായി കുഞ്ഞിനു ഉള്ള ബന്ധം ആണ്. ഇതാണ് പൊക്കിൾകൊടി ബന്ധം. ലിംഗഭേദമില്ലാതെ…

“ഒരു പടം പരാജയപ്പെട്ടാൽ മമ്മൂട്ടി എന്ന നടന് കിട്ടുന്ന ഒരു പരിഗണന മോഹൻലാലിന് കിട്ടില്ല”, കുറിപ്പ്

Hari Thambayi ഒരു സിനിമ ഇറങ്ങിയാൽ അത് വിജയിക്കും അല്ലെങ്കിൽ പരാജയപ്പെടും പക്ഷേ സിനിമ പരാജയപ്പെട്ടാൽ…

അല്ല, തടിയൊക്കെ കുറച്ചു സ്ലിം ബ്യൂട്ടി ആയി ഇതാരാ .. നിത്യ മേനൻ അല്ലെ ?

തെന്നിന്ത്യയുടെ പ്രിയതരമാണ് നിത്യ മേനൻ . ഇപ്പോൾ താരം സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ ആരാധകർ വളരെ…