Dixon D’silva

സൈക്കിളിനും ലൈസൻസ് വേണ്ടിയിരുന്ന കാലം.

മോട്ടോർ വാഹനങ്ങൾക്ക് മാത്രമല്ല,സൈക്കിനും ലൈസൻസ് വേണ്ടിയിരുന്ന കാലവും നമ്മെകടന്നു പോയിട്ടുണ്ട്.അധികാരികൾ സൈക്കിൾ നിരത്തിലിറക്കാൻ ലൈസൻസ് നിബന്ധന വെച്ചിരുന്ന കാലം.

പഞ്ചായത്തുകളിൽ നിന്നും സൈക്കിളിന് ലൈസൻസ് ഫീസ് അടച്ചതിന് ശേഷമേ ഓടിക്കുവാൻ കഴിയുകയുള്ളായിരുന്നു. റോഡിലൂടെ ലൈസൻസ് ഇല്ലാത്ത സൈക്കിൾ ഓടിച്ചാൽ പിഴയടക്കേണ്ടിയിരുന്ന കാലം. അന്ന് സൈക്കിൾ ഓടിക്കുന്നത് ഒരു ഗമയായിരുന്നു. പോലീസുകാരും, സർക്കാരുദ്യോഗസ്ഥരും,ആദ്യാപകരും സൈക്കിൾ സ്വന്തമായി ഉപയോഗിക്കുമായിരുന്നു. അല്ലാത്തവർക്കും, വിദ്യാർത്ഥികൾക്കും വാടകയ്ക്ക് അന്ന് സൈക്കിൾ കിട്ടുമായിരുന്നു. മണിക്കൂറിൽ അര സൈക്കിളിന് ഇരുപത് പൈസയും, വലിയ സൈക്കിളിന് നാല്പത് പൈസയും. പ്രണയം കാമുകിയെ പോലെ സൈക്കിളിനോടുമുണ്ടായ കാലം.

May be an image of textഹെർക്കുലീസും, റാലിയുമായി പഞ്ചായത്ത് റോഡിലൂടെ സവാരി നടത്തുന്ന കഴിഞ്ഞ കാലം. വീട്ടിലെ കാർന്നോർമാർ ഉപയോഗിച്ചിരുന്ന സൈക്കിൾ മക്കൾക്കും പിന്നീട് അവരുടെ മക്കൾക്കും തലമുറയായി കൈമാറ്റം ചെയ്തിരുന്ന നാളുകൾ.1985 ൽ പോലും സൈക്കിളിന് പഞ്ചായത്തു ലൈസൻസ് എന്ന നിയമം നിലനിന്നിരുന്നു. സൈക്കിളിൽ രാത്രി ലൈറ്റില്ലാതെ ഓടിക്കുകയോ, ഡബിൾസ് കയറ്റുകയോ ചെയ്താൽ യജമാനന്മാർക്ക് ശിക്ഷിക്കുവാനുള്ള വകുപ്പുമുണ്ടായിരുന്നു.

കാലാന്തരത്തിൽ സൈക്കിളിന് ലൈസൻസ് വേണ്ടാതായി. സൈക്കിൾ തന്നെ വേണ്ടാതായി.. വിറകുപുര എന്നത് സൈക്കിൾ ആക്രിക്കാരന് കൊടുക്കുന്നതുവരെ സൂക്ഷിക്കുവാനുള്ള ഇടമായി. സൈക്കിൾ വാടകയ്ക്ക് കൊടുക്കുന്ന കടകൾ മഷിയിട്ട് നോക്കിയാൽ പോലും കാണില്ലയിന്ന്. സൈക്കിൾ റിപ്പയറിങ്ങ് ഷോപ്പുകൾ കാലഹരണപ്പെട്ടു. ഇന്നത്തെ തലമുറയ്ക്ക് അന്നൊക്കെ സൈക്കിൾ ഓടിക്കുവാൻ പഞ്ചായത്തിൽ രജിസ്ട്രർ ചെയ്ത് ലൈസൻസ് എടുക്കേണ്ടിയിരുന്നു എന്ന കേട്ടറിവുപോലുമുണ്ടാകില്ല.

You May Also Like

ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള കുടുംബം

ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള കുടുംബം അറിവ് തേടുന്ന പാവം പ്രവാസി ഭാരതത്തിലെ ഏറ്റവും ഉയരംകൂടിയ ദമ്പതികളാണ്,…

ടൈറ്റാനിക് സിനിമയിൽ ജാക്ക് റോസിനെ കയറ്റി കിടത്തുന്ന ആ ഡോർ വൻതുകയ്ക്കു ലേലത്തിൽ പോയി

ജെയിംസ് കാമറൂൺ കഥയും, തിരക്കഥയും, സം‌വിധാനവും, സഹനിർമ്മാണവും നിർവ്വഹിച്ച് 1997-ൽ ആർ.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ…

ഇന്ത്യയിലെ മനോഹരമായ മ്യൂസിയമായ കോയമ്പത്തൂരിലെ ജീ ഡീ കാർ മ്യൂസിയം, വാഹനപ്രേമികൾ തീർച്ചയായും കണ്ടിരിക്കണം

അബുദാബിയിലെ എമിരേറ്റ്സ് നാഷണൽ ഓട്ടോ മ്യൂസിയമാണ് ഏറ്റവും ഇഷ്ടപ്പെട്ട കാർ മ്യൂസിയം. ഇന്ത്യയിൽ ധർമ്മസ്ഥലയിലെയും ഗോവയിലെയും കൂർഗിലെയും കാർ മ്യൂസിയങ്ങൾ മുമ്പ് സന്ദർശിച്ചിട്ടുണ്ട്. എന്നാല് ഇതിൽ വെച്ച് ഏറ്റവും മനോഹരമായ മ്യൂസിയം കോയമ്പത്തൂരിലേത് തന്നെയാണ്.

2022 ൽ താൻ 37 തവണ മാത്രമേ കുളിച്ചിട്ടുള്ളൂ എന്ന് പരസ്യമായി പറഞ്ഞ മോഡൽ തന്റെ അണ്ഡം വിൽക്കുന്നു, പണത്തിനു വേണ്ടിമാത്രമല്ല കേട്ടോ

ലോകം വിചിത്രങ്ങളാൽ നിറഞ്ഞിരിക്കുന്നു, ആളുകൾ പ്രശസ്തരാകാനും പണം സമ്പാദിക്കാനും ഏതറ്റം വരെയും പോകുന്നു. ഒരു അമേരിക്കൻ…