പ്രണയ ഗാനത്തിന് പുതിയ ലൊക്കേഷൻ

ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ. എന്ന ചിത്രത്തിന്റെ ഒരു ഗാന രംഗവും ഏതാനും രംഗങ്ങളും കർണ്ണാടകയിലെ ഉഡുപ്പി ജില്ലയിലെ മൃദുരേശ്വർ എന്ന സ്ഥലത്തു വച്ചു ചിത്രീകരിക്കുകയുണ്ടായി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്റ്ററാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കൊച്ചിയിൽ ചിത്രീകരണം നടക്കുന്നതിനിടയി ലാണ് ഇങ്ങോട്ടേക്ക് ചിത്രം ഷിഫ്റ്റ് ചെയ്യപ്പെട്ടത്. സിനിമയിലെ ഗാനരംഗങ്ങൾ പലപ്പോഴും വ്യത്യസ്ഥവും പ്രകൃതി ഭംഗിയും നിറഞ്ഞ ലൊക്കേഷനുകളിലായിരിക്കും ചിത്രീകരിക്കുക. ഇവിടെ സുരേഷ് ബാബു കണ്ടെത്തിയത് കർണ്ണാടകയിലെ വളരെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രമായ മൃദുരേശ്വർ ആണ്.

കടലിനോടഭിമുഖമായ ഈ പ്രദേശത്തെ ചില കാഴ്ച്ചകൾ ഏറെ ആൾക്കാരെ ഇവിടേക്ക് ആകർഷിക്കുന്നു. ദഷിണ കർണ്ണാടകയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് ഇന്ത്യയുടെ പല കോണുകളിൽ നിന്നും വിദേശങ്ങളിൽ നിന്നും ധാരാളം പേർ ഇവിടെ വന്നു പോകുന്നുണ്ട്. ഈ സ്ഥലത്തിന്റെ സൗന്ദര്യം അപ്പാടെ ഊറ്റിയെടുത്തു കൊണ്ടാണ് ടി.എസ്.സുരേഷ് ബാബു ഇവിടെ തന്റെ ഗാനരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. രണ്ടു ഗാനങ്ങളാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. അതിൽ ഒരു ഗാനം ഹിന്ദിയാണ്. ഒരു ഗാനം തമിഴും, മലയാളവും കൂടിച്ചേർന്ന ഗാനവും.ഇനിയായും യുവ നായകൻ അഷ്ക്കർ സൗദാനുമാണ് ഈ ഗാന രംഗത്തിൽ അഭിനയിച്ചത്.

വലിയ മുതൽ മുടക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. നൂറു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി പ്ളാൻ ചെയ്തിരിക്കുന്നത്. ഇപ്പോൾ എൺപതു ദിവസത്തോളം പിന്നിട്ട ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ ചെന്നൈയിൽ നടന്നു വരുന്നു.കൊച്ചി, കർണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകുന്നത്.അഷ്ക്കർ സൗദാൻ അവതരിപ്പിക്കുന്ന ലഷ്മി നാരായണൻ, ഇനിയ അവതരിപ്പിക്കുന്ന നൈലാ വിൻസന്റും ഒരു ക്ലബ്ബ് എഫ്.എം. റേഡിയോയിലെ അവതാരകരാണ്. നാട്ടിൽ നടന്ന നിഷ്ഠൂരമായ ഒരു കൊലപാതകത്തിന്റെ കേസന്വേഷണം സിറ്റി കമ്മീഷണർ റേച്ചൽ പുന്നൂസിന്റെ നേതൃത്ത്വത്തിൽ ശക്തമായ രീതിയിൽ നടക്കുന്നതിനിടയി ലാണ് ലഷ്മി നാരായണൻ, നൈലാ വിൻസന്റ് എന്നീ കഥാപാത്രങ്ങൾക്ക് പ്രസക്തി വർഡിക്കുന്നത്.

ഈ കഥാപാത്രങ്ങളും ഈ കേസിന്റെ അന്വേഷണത്തിൽ ഭാഗവാക്കാക്കുന്ന സാഹചര്യം ഉരുത്തിരിയുന്നത്. ഒരു സമാന്തര അന്വേഷണം തന്നെ ഇവർക്കു നടത്തേണ്ടതായി വരുന്നു. ഇവരുടെ അന്വേഷണം പൊലീസ് ഡിപ്പാർട്ട്മെന്റിന് ഏറെ സഹായകരവുമാകുന്നു. ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒന്നിച്ചിടപഴകുന്ന ഇരുവർക്കുമിടയിൽ പ്രണയത്തിന്റെ നാമ്പുകൾ പൊട്ടിമുളച്ചതും സ്വഭാവികം. അതു ക്രമേണ വളരുകയായിരുന്നു.ഈ പ്രണയമാണ് ഇവിടെ ചിത്രീകരിച്ച ഗാനരംഗത്തിലൂടെ അവതരിപ്പിക്കുന്നത്. മോഹിനി സുന്ദരീ വാ…എന്ന ഈ ഗാനമായിരുന്നു ഇവിടെ ചിത്രീകരിച്ചതിൽ ഒരു ഗാനം. പ്രശസ്ത ബോളിവുഡ് കോറിയോഗ്രാഫർ രാകേഷ് പട്ടേലായിരുന്നു ഈ ഗാനത്തിന്റെ കോറിയോ ഗ്രാഫി നിർവ്വഹിച്ചത്.

പ്രശസ്ത നടി സുകന്യയാണ് ഈ ഗാനം രചിച്ചത്. ശരത്താണ് സംഗീത സംവിധായകൻ.ഇത്തരമൊരു സസ്പെൻസ്ക്രൈം ത്രില്ലർ ചിതത്തിന് ഇടക്കു വരുന്ന ഈ ഗാനരംഗം ഏറെ റിലാക്സ് ചെയ്യപ്പെടുന്നതാണ്. മികച്ച അഞ്ച് ആക്ഷനും, മനോഹരമായ ഗാന രംഗങ്ങളാലും, പിരിമുറുക്കമുള്ള തിരക്കഥയുടെ അകമ്പടിയോടെയും എത്തുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ മാസ് ആക്ഷൻ ക്രൈം ത്രില്ലർ ചിത്രമായിരിക്കും.ലഷ്മി റായ് ആണ് റേച്ചൽപുന്നൂസ്സിനെ അവതരിപ്പിക്കുന്നത്.. അജുവർഗീസ്, രൺജി പണിക്കർ, ഇർഷാദ്, കോട്ടയം നസീർ, പത്മരാജ് രതീഷ്, ഡ്രാക്കുള സുധീർ, സെന്തിൽ കൃഷ്ണ, രാജാസാഹിബ്ബ്, കുഞ്ചൻ, ഇടവേള ബാബു, സാസ്വിക , ഹന്നാ റെജി കോശി, ഗൗരി നന്ദാ, റിയാസ് വാൻ, പൊൻവണ്ണൻ, എന്നിവരും പ്രധാന വേഷങ്ങളിലെത്തന്നു.

ഇവർക്കൊപ്പം ബാബു ആന്റെന്നിയും പ്രധാന വേഷത്തിലെത്തന്നു. രചന – ഏ.കെ. സന്തോഷ്.: ഛായാഗ്രഹണം – രവിചന്ദ്രൻ എഡിറ്റിംഗ് – ജോൺ കുട്ടി.കലാസംവിധാനം – ശ്യാം കാർത്തികേയൻ. മേക്കപ്പ് – രഞ്ജിത്ത് അമ്പാടി. കോസ്റ്റ്യും – ഡിസൈൻ – നാഗ രാജ് ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനിൽ മേടയിൽ. അസ്സോസ്സിയേറ്റ് ഡയറക്ടർ – വൈശാഖ്- നന്തിലത്തിൽ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്‌സ്– ജസ്റ്റിൻ കൊല്ലം. ആന്റെണി കുട്ടമ്പുഴ.പ്രൊഡക്ഷൻ കൺട്രോളർ – അനീഷ് പെരുമ്പിലാവ് -വാഴൂർ ജോസ്. ഫോട്ടോ – ശാലു പേയാട്.

Leave a Reply
You May Also Like

‘അഞ്ചാം തമ്പുരാൻ’, ചിലർക്കെങ്കിലും ദത്തൻ, ബ്രഹ്മദത്തൻ എന്നീ പേരുകൾ ചില്ലറ ആശയക്കുഴപ്പം ഉണ്ടാക്കി, അത് കൂടെ കണക്കിലെടുത്താണ് ഈ പോസ്റ്റ്‌

ലിസൺ ഈഴുവത്ര അഞ്ചാം തമ്പുരാൻ ഭാരതപ്പുഴയുടെ തീരത്തുള്ള അത്രക്ക് ശാന്തമല്ലാത്ത സുന്ദര ഗ്രാമം , കണിമംഗലം…

വിഷ്ണു മഞ്ചുവിന്റെ ഡ്രീം പ്രോജക്ട് ‘കണ്ണപ്പ’; പ്രഭാസും മോഹൻലാലും

വിഷ്ണു മഞ്ചുവിന്റെ ഡ്രീം പ്രോജക്ട് ‘കണ്ണപ്പ’; പ്രഭാസും മോഹൻലാലും വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം…

സംവിധായകനും ശ്രീരാജ് രവീന്ദ്രനും ചേർത്തൊരുക്കിയ ചിത്രത്തിന്റെ ഗംഭീര തിരക്കഥയ്ക്ക് മുകളിൽ നിൽക്കുന്ന മേക്കിങ്

വളരെ ക്ളീഷേ ആയ ഒരു ബാക്ക്ഡ്രോപ്പിൽ, ഒട്ടും ക്ളീഷേ അല്ലാത്ത അവതരണം കൊണ്ട് ഞെട്ടിച്ച ചിത്രമാണ്…

പുതിയ ഫോട്ടോ പങ്കുവെച്ച് അശ്വതി. രസകരമായ കമൻ്റുമായി ആരാധകരും.

അവതാരകയായും നടിയായും ആരാധകരുടെ മനംകവർന്ന താരമാണ് അശ്വതി ശ്രീകാന്ത്. സ്ക്രീനുകളിൽ വ്യത്യസ്തമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്.