വാട്സാപ്പും ഫേസ്ബുക്കും ഒരേപോലെയാണോ ആളുകൾ ഉപയോഗിക്കുന്നത് ?

0
133
നിഷ മഞ്ചേഷിൻ്റെ ഈ നിരീക്ഷണം രസകരമായി
വാട്സാപ്പും ഫേസ്ബുക്കും ഒരേപോലെയാണോ ആളുകൾ ഉപയോഗിക്കുന്നത് ? അല്ലെന്നാണ് എനിക്ക് തോന്നുന്നത്. അത്യാവശ്യം നീണ്ട വായനകൾ ഇഷ്ടപ്പെടുന്നവരും അഭിപ്രായം പറയാൻ താല്പര്യം ഉള്ളവരുമാണ് പൊതുവെ ഫേസ്ബുക്കിൽ ഇടപെടുന്നത് . അതിന് താല്പര്യം ഇല്ലാത്തവർ മറ്റുള്ളവർ ഇതിൽ എന്ത് ചെയ്യുന്നു എന്ന് എത്തി നോക്കി രസിക്കുന്നവരും കല്യാണത്തിനോ പിറന്നാളിനോ അങ്ങേയറ്റം ഒരു യാത്ര പോയാലോ എടുക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്യാനും മാത്രം ഇതിൽ വരുന്നവരാണ്. ഇതിൽ ഒരു നുണ പബ്ലിക്കായി പ്രചരിപ്പിക്കുന്നതിൽ പരിമിതികൾ ഉണ്ട്. ആരെങ്കിലും അത് ചോദ്യം ചെയ്യാനും തിരുത്താനും സാധ്യത ഏറെയാണ്. സീക്രട്ട് ഗ്രൂപ്പുകളിൽ ആവട്ടെ സ്ട്രേറ്റജികൾ ക്രിയേറ്റ് ചെയ്യാം എന്നല്ലാതെ നുണകളെ വിതരണം ചെയ്യാൻ സാധിക്കില്ല .
എന്നാൽ , വാട്സ്ആപ് ഒരു സ്വകാര്യ ഇടമാണ്. ഒരാളുടെ വാട്സ്ആപ് ഇന്ബോക്സിലേയ്ക്ക് മറ്റൊരാൾ അയക്കുന്നത് മെസേജ് ആണ്, പോസ്റ്റ് ചെയ്യുക എന്നതിൽ നിന്ന് മാറി അതൊരു സ്വകാര്യ സംഭാഷണം ആകുന്നു അപ്പോൾ.അവിടെ മെസേജ് കിട്ടിയ ആൾക്ക് അപ്പോൾ തന്നെ അത് വായിച്ചു /കേട്ട്/ കണ്ട് മനസിലാക്കണം എന്നൊരു ബാധ്യത ഇല്ല . അയാൾ ഫ്രീ ആകുന്ന ഏതെങ്കിലും സമയത്ത് അതിലേയ്ക്ക് പോകാം , മറിച്ച് ഫേസ്ബുക്കിൽ ഒരു ബാക് ക്ലിക്കിൽ ന്യൂസ് ഫീഡിലെ പോസ്റ്റുകൾ മുങ്ങിപോകും.കിട്ടിയ വാർത്ത തെറ്റാണ് ,നുണയാണ് വിശ്വസിക്കരുത് എന്നു തിരുത്താൻ അവിടെ ആരും വരില്ല . അയച്ച ആളെ വിശ്വസിക്കുന്ന ആഴത്തിൽ ആ മെസേജിനെയും അയാൾ വിശ്വസിക്കും .
വാട്സ്ആപ് ഗ്രൂപ്പുകളും ഇങ്ങനെ തന്നെയാണ് . ഒരേ ആശയം പിന്തുടരുന്നവരുടെ കൂട്ടം . അവിടേയ്ക്ക് വരുന്ന ഒരു മെസേജ് നിങ്ങൾക്ക് കേൾക്കാം/വായിക്കാം/കാണാം . വേണ്ടെങ്കിൽ ശ്രദ്ധിക്കാതെ പോകാം . ഇനി അഥവാ എന്തിനെ എങ്കിലും നിങ്ങൾ അവിടെ എതിർത്താൽ , ഫെക് എന്നു പറഞ്ഞാൽ നിങ്ങൾ അവിടെ ഒറ്റപ്പെടും . കാരണം നിങ്ങൾ മുറിപ്പെടുത്തിയത് നിങ്ങളുടെ ക്ളോസ് സർക്കിളിൽ ഉള്ള ഒരാളുടെ ഈഗോ ആണ് , ഫേസ് ബുക്കിൽ നിങ്ങളെ ഒളിഞ്ഞു മാത്രം നോക്കുന്ന ഒരാൾ ആവാം അത്.അത് കൊണ്ട് , പറഞ്ഞു വന്നത് ഇത്രയുമാണ്.
ഫേസ് ബുക്കിൽ കാണുന്ന രാഷ്ട്രീയമല്ല ഗ്രൗണ്ട് ലെവൽ രാഷ്ട്രീയം എന്നു പറയാമെങ്കിൽ , വാട്സ്ആപ്പിൽ കാണുന്ന രാഷ്ട്രീയമാണ് ഗ്രൗണ്ട് ലെവൽ രാഷ്ട്രീയം എന്നും പറയാം.
നുണകൾ വിൽക്കാനുള്ള കമ്പോളമാണ് വാട്സ്ആപ് . അത് എത്ര ട്രോളിയാലും വിഷ വിമുക്തം ആവില്ല .എപ്പോ നോക്കിയാലും ഫേസ്ബുക്കിൽ ആണല്ലോ എന്നു പറയുന്നവർക്കുള്ള ഇടമാണ് വാട്സ്ആപ് .അവിടെ ചെന്നിത്തലയുടെ ആശങ്ക പരത്തൽ തിയറിയും സെൻ കുമാറിന്റെ 30° ഊഷ്മാവ് തിയറിയുമാണ് ചൂടപ്പങ്ങൾ .”സ്വർണ്ണപാത്രം കൊണ്ട് മൂടിയിരുന്നു ഭൂമിലെ ശാശ്വത സത്യം”.