പുത്തൻ ഫാഷൻ പരീക്ഷണങ്ങളും സ്റ്റൈലിഷ് വസ്ത്രങ്ങളുമായി താരം പലപ്പോഴും ആരാധകരെ അത്ഭുതപ്പെടുത്താറുള്ള താരമാണ് മലയാളികളുടെ പ്രിയപ്പെട്ട പ്രയാഗ മാർട്ടിൻ. പ്രയാഗ ധരിച്ചിരുന്ന ഒരു പാന്റ് ഏറെ വിമർശനങ്ങളും ട്രോളുകളും കഴിഞ്ഞ ദിവസം നേടിയിരുന്നു. ഇപ്പോഴിതാ ട്രോളുകളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് പ്രയാഗ.

‘അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. കേരളത്തിലുള്ളവർക്ക് ആ സ്റ്റൈൽ പറ്റുന്നില്ലെങ്കിൽ ഞാൻ എന്തു ചെയ്യണം. കമന്റിടുന്നവരുടെ ഇഷ്ടത്തിന് ജീവിക്കാൻ എനിക്ക് പറ്റില്ലല്ലോ. എനിക്ക് എന്റെ ഇഷ്ടത്തിനേ ജീവിക്കാൻ പറ്റുള്ളൂ. മലയാളി നടി എന്ന നിലയ്ക്ക് ഞാൻ അടച്ചു പൂട്ടിക്കെട്ടി, മൂടിപ്പുതച്ച് നടക്കണോ. കമന്റിടുന്നവർക്ക് പലതും പറയാം, അത് എന്തിനാണ് പറഞ്ഞത് എന്ന് അവരോട് പോയി ചോദിക്കൂ- പ്രയാഗ പറഞ്ഞു.

ഡാൻസ് പാർട്ടി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വന്നതായിരുന്നു പ്രയാഗ. അപ്പോഴാണ് കഴിഞ്ഞ പ്രാവശ്യം ധരിച്ചുവന്ന ലുക്ക് വൻ വിവാദമായിരുന്നല്ലോ എന്ന ചോദ്യം വന്നത്. അതിനിപ്പോ ഞാനെന്തു വേണം എന്നായിരുന്നു പ്രയാഗയുടെ മറുപടി. ഒരു മലയാള നടിയെന്ന നിലയിൽ ഞാൻ എപ്പോഴും അടച്ചിട്ട വസ്ത്രം ധരിക്കണം എന്നാണോ ഞാൻ പറയുന്നത്? നെഗറ്റീവിറ്റി പ്രചരിപ്പിക്കുന്നവരോട് ഇതൊക്കെ ചോദിക്കണം. പക്ഷേ ഉത്തരം പറയേണ്ടത് ഞാനല്ല.’ പ്രയാഗ പറഞ്ഞു.താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻസെനുലാൽ സംവിധാനം ചെയ്ത ചിത്രമാണ് ഡാൻസ് പാർട്ടി.

You May Also Like

കുട്ടികളുടെ ഇടയിൽ പോപ്പുലറായ കഥാപാത്രത്തിന്റെ സിനിമ കാണാൻ കുട്ടികളെ കൂട്ടിക്കൊണ്ട് പോകണോ എന്നാലോചിക്കേണ്ട അവസ്ഥ

???? ഫിലിം: Barbie (2023) ????Verdict : 8/10 Danny Castro ബാർബി വേൾഡിൽ അതായത്…

കങ്കണയുടെ ശൈലി വൈറലാകുന്നു, ആളുകൾ പറഞ്ഞു – ഇതാണ് യഥാർത്ഥ രാജ്ഞി

പ്രസ്താവനകളിലൂടെ പ്രശസ്തയായ കങ്കണ റണാവത്ത് തന്റെ ശൈലി കാണിക്കുന്നതിൽ ഒട്ടും പിന്നിലല്ല. അടുത്തിടെ അവൾ ഒരു…

ഓസ്‌ട്രേലിയ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ രണ്ടു അവാർഡുകൾ കരസ്ഥമാക്കി ‘ജനനം 1947 പ്രണയം തുടരുന്നു ‘

ഓസ്‌ട്രേലിയ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ രണ്ടു അവാർഡുകൾ കരസ്ഥമാക്കി ‘ജനനം 1947 പ്രണയം തുടരുന്നു ‘…

സോമന്റെ കൃതാവ് – “സിനിമയുടെ പ്രശ്നം അശാസ്ത്രീയതയുടെ മഹത്വവത്കരണം”, കുറിപ്പ്

പിന്തിരിപ്പൻ ആയ സോമന്റെ കൃതാവ്..!! തീയറ്റർ : വിസ്മയ സിനിമാസ്, പെരിന്തൽമണ്ണ നാരായണൻ വിനയ് ഫോർട്ട്‌…