അവിശ്വാസികളെ വിശ്വാസമില്ല !

ഈശ്വര വിശ്വാസമില്ലാത്തവരെ ആളുകള്‍ക്കും വിശ്വാസമില്ല  . ഒരു പഠനത്തിലാണ് രസകരമായ ഈ വിവരം വെളിപ്പെട്ടത്. ആര്‍ക്കും ഈശ്വരനില്‍ വിശ്വസിക്കാനും അവിശ്വസിക്കുവാനും ഉള്ള അവകാശമുണ്ട്‌. എന്നാല്‍ അവിശ്വാസികള്‍ ചില്ലറ കരുതലുകള്‍ എടുക്കുന്നത് നന്നായിരിക്കും.

അമേരിക്കയില്‍ നടന്ന ഒരു പഠനത്തില്‍ ഒരു സാങ്കല്‍പ്പിക കഥ ആളുകളുടെ മുന്നില്‍ ഗവേഷകര്‍ അവതരിപ്പിച്ചു. പാര്‍ക്ക് ചെയ്തിരുന്ന ഒരു വാഹനത്തില്‍ വന്നിടിച്ചിട്ട് ഇന്ഷുറന്സ് രേഖകള്‍ നല്‍കാതെ മുങ്ങിയ ഒരാള്‍ ഏത് മതക്കാരനായിരിക്കാനാണ് സാധ്യത എന്നായിരുന്നു ചോദ്യം. മുസ്ലിം, ക്രിസ്ത്യാനി , ബലാല്‍സംഗം തൊഴിലാക്കിയ ഒരാള്‍ , പിന്നെ നിരീശ്വര വാദി എന്നിങ്ങനെ ആയിരുന്നു ഉത്തരങ്ങളിലെ ഓപ്ഷനുകള്‍.  വാഹനത്തില്‍ ഇടിച്ചിട്ടു മുങ്ങിയ ആള്‍ ഒരു നിരീശ്വര വാദിയോ ബലാല്‍സംഗക്കാരനോ ആവാം എന്നായിരുന്നു ആളുകളുടെ മറുപടി. അയാള്‍ ഒരിക്കലും ഒരു മുസ്ലീമോ ക്രിസ്ത്യാനിയോ (അല്ലെങ്കില്‍ ഒരു മത വിശ്വാസിയോ) ആയിരിക്കില്ല എന്ന് എല്ലാവരും വിശ്വസിച്ചു.

ഒരു ജോലിയില്‍ തിരഞ്ഞെടുക്കപ്പെടാനും നിരീശ്വര വാദികള്‍ക്ക് സാധ്യത കുറവാണെന്നും ഈ പഠനം കണ്ടെത്തി.  ദൈവ വിശ്വാസമില്ലാത്തവരെ  ഏതെങ്കിലും ജോലി എല്പിക്കുവാന്‍  ആളുകള്‍ മടിക്കുന്നു. സ്വന്തം കുഞ്ഞിനെ നോക്കുവാനായി താങ്കള്‍ ഒരു നിരീശ്വര വാദിയെ ഏല്പിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് ആളുകള്‍ നല്‍കിയത്.

ഈ പഠനത്തില്‍ പങ്കെടുത്ത ആളുകളൊന്നും കടുത്ത മത വിശ്വാസികള്‍ ആയിരുന്നില്ല എന്നത് കൂടുതല്‍ താത്പര്യമുളവാക്കുന്നു. യാതൊരു മതങ്ങളുമായും ബന്ധമില്ല എന്ന് ഇവര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കുന്നതിനു മുമ്പ് വെളിപ്പെടുത്തിയിരുന്നു. ദൈവം തങ്ങളെ നിരീക്ഷിക്കുന്നു എന്ന വിചാരം നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അന്യര്‍ക്ക് ദ്രോഹകരമായ പ്രവര്‍ത്തികളില്‍ നിന്നും ദൈവ ചിന്ത മനുഷ്യനെ പിന്തിരിപ്പിക്കും.

Advertisements