ഈ അഞ്ച് കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

അറിവ് തേടുന്ന പാവം പ്രവാസി

👉താറാവിന്റെ ആൺ വർഗത്തിന് ഇംഗ്ലീഷിൽ പറയുന്ന പേര് ഡ്രേക്ക് എന്നാണ്. കരയിലുള്ള ഇതിന്റെ കൂട്ടത്തെ ബ്രേസ് (Brace) എന്നും വെള്ളത്തിലുള്ള കൂട്ടത്തെ പാഡ്ഡിങ് (paddling ) എന്നുമാണ് വിളിക്കുന്നത്. മുങ്ങാംകുഴി ഇടുക എന്നർഥമുള്ള ‘Duce’ ഇംഗ്ലീഷ് പദത്തിൽനിന്നാണ് ഡക്ക് (Duck)പേര് വന്നത് .

👉സാധാരണ ഒരു ദിവസം ഒരു നേരം മാത്രമാണ് മുയലുകൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് പാലൂട്ടുക. അതും രാത്രിയിൽ മാത്രം. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളുടെ കൂടെ ഇരിക്കാനോ പാലു കൊടുക്കാനോ പകൽ സമയങ്ങളിൽ മുയലുകൾ ശ്രമിക്കാറില്ല. ഇതു മൂലം മുയലുകൾ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നില്ല എന്ന് തെറ്റിദ്ധരിച്ച് അബദ്ധങ്ങൾ കാണിക്കുന്നവർ ഒട്ടേറെയുണ്ട്.അത്തരം ആളുകൾ മുയലുകളെ പിടിച്ചു കിടത്തി കുഞ്ഞുങ്ങളെ മുലയിൽ വച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ, ഈ രീതി മുയലുകളെ ഭയപ്പെടുത്തുകയാണ് ചെയ്യുക. പിന്നീട് അവ കുട്ടികളെ തനിയെ പാലൂട്ടാതിരിക്കാനും ഇതു കാരണമാകും. ഇണചേർത്ത് 25 ദിവസമാകുമ്പോൾ കൂട്ടിൽ പ്രസവപ്പെട്ടി വച്ചുകൊടുക്കുക. ഈ പെട്ടിയിൽ പുല്ലും രോമവും അടുക്കി പ്രസവിക്കുന്ന മുയലുകൾ തന്റെ കുട്ടികളെ പാലൂട്ടാതിരിക്കില്ല. ഓർക്കുക മുയലുകൾ കുഞ്ഞുങ്ങൾക്ക് പാൽ നൽകുന്നത് ദിവസം ഒരു നേരം മാത്രം അതും 5 മിനിറ്റ് നേരം മാത്രം.

👉വൈദ്യുതിയെ വ്യാവസായിക ഉപയോഗത്തിന് വിനിയോഗിക്കാമെന്ന് കണ്ടെത്തിയ നിക്കോള ടെസ്‌ലയുടെ ഭാഗ്യനമ്പറാണ് 369 .അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഇലക്ട്രിക്ക് വാഹനമായ ടിഎക്സ്9 ന് ഈ നമ്പറുകളെ പ്രതിനിധീകരിക്കുന്ന പേര് നൽകിയിരിക്കുന്നത്.369 ന്റെ ത്രീയിൽ നിന്ന് ‘ T ‘ യും സിക്സിൽ നിന്ന് ‘X’ ഉം നെക്സ്റ്റ് ജനറേഷനെ പ്രതിനിധാനം ചെയ്യുന്ന ‘9’ എന്ന സംഖ്യയെയും ഉൾപ്പെടുത്തിയാണ് കമ്പനിക്ക് ടിഎക്സ്9 എന്ന പേര് നൽകിയിരിക്കുന്നത്.ഇതിലൂടെ, ഭാവിയിൽ നിർമിത ബുദ്ധിയുടെ സഹായത്തോടെ പുറത്തിറങ്ങുന്ന ടിഎക്സ്9 റോബോട്ടിക്സ് വാഹനങ്ങൾ ഇന്ത്യൻ ടെസ്‌ലയായി മാറുമെന്ന് കമ്പനി ഉറപ്പു നൽകുന്നു. ലോകം കണ്ട വലിയ മാറ്റങ്ങൾക്ക് പിന്നിലെ സംഖ്യകളെ പ്രതിനിധീകരിക്കുന്ന ടിഎക്സ്9 വാഹനങ്ങൾ ഉപഭോക്താക്കൾക്കും ഭാഗ്യമായിരിക്കുമെന്നും കമ്പനി പറയുന്നു.

👉നവജാത ശിശുക്കൾ ഒരു മിനിറ്റിൽ ഒന്നോ, രണ്ടോ തവണ മാത്രമേ കണ്ണു ചിമ്മാറുള്ളൂ. എന്നാൽ പൂർണ വളർച്ചയെത്തിയ ഒരു വ്യക്തി 10 തവണ വരെ കണ്ണു ചിമ്മും. ഒരു മാസമെങ്കിലും പ്രായമായ ശേഷം മാത്രമേ ശിശുക്കളിൽ നിന്ന് കണ്ണുനീർ പുറത്തുവരൂ. ഒരു മനുഷ്യൻ ജനിക്കുന്നതു മുതൽ അയാൾ മരിക്കുന്നത് വരെ ചെവി, മൂക്ക് എന്നിവ വളർന്നുകൊണ്ടേയിരിക്കും. ഓരോ വർഷവും 4 കിലോയോളം ത്വക്ക് കോശങ്ങൾ ശരീരത്തിൽ നിന്ന് നീക്കം ചെയ്യപ്പെടാറുണ്ട്.

👉വിമാനത്തിൽ വെച്ച് ആർക്കും മരണം സംഭവിച്ചിട്ടില്ല എന്നാണ് രേഖകളിൽ ഉള്ളത്. അതിൽ പ്രേത്യേകിച്ചു ഒരു മായമോ, മന്ത്രമോ ഒന്നും തന്നെ ഇല്ല. പറക്കുന്ന വിമാനത്തിൽ ആരെങ്കിലും മരിച്ചാൽ ആ വ്യക്തിയെ, വിമാനം ലാൻഡ് ചെയ്യുന്ന എയർപോർട്ടിലേക്ക് കൈമാറും . ആ പോർട്ടിലെ ഡോക്ട്ടേഴ്സ് പരിശോധിക്കുകയും മരണം ഉറപ്പാക്കുകയും ആ വ്യക്തിയുടെ മരണം ആ പോർട്ടിൽ വെച്ചാണ് എന്നും രേഖകളിൽ വരുകയും ചെയ്യും.അതുകൊണ്ടാണ് ഒരു രേഖകളിലും വിമാനത്തിൽ നിന്നും മരണപ്പെട്ടു എന്ന് ഇല്ലാത്തത് . അപ്പോൾ ആരെങ്കിലും കൊലപ്പെടുത്തുകയാണങ്കിൽ എവിടെ വെച്ച് കൊന്നു എന്ന് പറയും എന്ന് സംശയം വരാം വിമാനത്തിൽ വെച്ച് ഒരാൾ വല്ല ക്രൈം ചെയ്താൽ എയർഹോസ്റ്റേഴ്സിന് ആ ക്രൈം ചെയ്യുന്ന വ്യക്തിയെ അറസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ട്.അതായത് വിലങ്ങും ഇട്ടു ഏതെങ്കിലും മൂലയിൽ കൊണ്ട് ഇരുത്താനും അവരെ കൊണ്ട് പറ്റും .കാണാൻ സുന്ദരികളായ ഈ എയർഹോസ്റ്റേഴ്സുമാർ എല്ലാംതന്നെ പല ആയോധനകലകളും കഴിഞ്ഞാണ് ഈ ജോലിക്ക് പ്രവേശിച്ചിരിക്കുന്നത്.

You May Also Like

46000 വർഷമായി മഞ്ഞിൽ സമാധിയിൽ ഇരിക്കുന്ന പുഴുവിനെ പുനര്ജീവിപ്പിച്ചു ശാസ്ത്രജ്ഞർ

46000 വർഷമായി മഞ്ഞിൽ സമാധിയിൽ ഇരിക്കുന്ന പുഴുവിനെ പുനര്ജീവിപ്പിച്ചു ശാസ്ത്രജ്ഞർ Anoop Nair  ശിലാ യുഗത്തിൽ…

സ്വര്‍ണത്തിന്റെ പരിശുദ്ധിയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന കാരറ്റ് എന്ന പദം എങ്ങനെ വന്നു ?

കരോബ് മരത്തിന്റെ ഒരു വിത്തിന് നാല് ധാന്യമണികളുടെ തൂക്കമാണ് എന്നും കണക്കാക്കിയിരുന്നു. ധാന്യമണിക്ക് ഇംഗ്ലീഷിൽ ഗ്രെയിൻ എന്നാണ് പറയുക.

ആദ്യകാലത്തു ക്ലീൻ ഷേവായിരുന്ന ഏബ്രഹാം ലിങ്കൺ പിന്നീട് താടി വളർത്തിയത് എന്ത് കൊണ്ട് ?

അറിവ് തേടുന്ന പാവം പ്രവാസി ആദ്യകാലത്തു ക്ലീൻ ഷേവായിരുന്ന ഏബ്രഹാം ലിങ്കൺ പിന്നീട് താടി വളർത്തിയത്…

“മുക്കാലാ… മുക്കാബലാ… ” ഗാനത്തിനു ചുവടുവെക്കുന്ന പ്രഭുദേവയെ പോലെയുള്ളൊരു രൂപം നിങ്ങളീ ചിത്രത്തിൽ കാണുന്നില്ലേ, എന്നാൽ ഇതൊരു സ്ഥലമാണ് !

എഴുതിയത് : Msm Rafi കടപ്പാട് : നമ്മുടെ പ്രപഞ്ചം ഇറ്റലിയുടെ തെക്കൻ തീരത്ത് സ്ഥിതി…