ഈ അഞ്ച് കാര്യങ്ങൾ നിങ്ങൾക്കറിയാമോ ?

അറിവ് തേടുന്ന പാവം പ്രവാസി

നമ്മളുടെ ഒരു തുമ്മലിലെ സ്രവകണങ്ങൾക്ക് മണിക്കൂറിൽ 161 കിലോമീറ്റൽ വേഗതയിൽ സഞ്ചരിക്കാനാകും. അതിനാൽത്തന്നെയാണ് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും അടച്ച് പിടിക്കണമെന്ന് ഡോക്ടർമാർ നമ്മളോട് പറയുന്നത്.

എതിർ ടീമിലെ അംഗങ്ങളെ തൊടുന്ന കബഡിപോലുള്ള ഇന്ത്യയിലെ പ്രശസ്തമായ പരമ്പരാഗതമായ കളികളിലൊന്നായ പന്ത്രണ്ട് പേരടങ്ങുന്ന ടീം കളിക്കുന്ന ഒരു കളിയാണ് ഖോ ഖോ.ദക്ഷിണാഫ്രിക്കയിലും ഈ കളി നിലവിലുണ്ട്.1987 ൽ ഇന്ത്യയിലെ കൊൽക്കത്തയിൽ നടന്ന സാഫ് ഗെയിംസ് സമയത്താണ് എഷ്യൻ ഖോ ഖോ ഫെഡറേഷൻ സ്ഥാപിതമായത്.

നമ്പൂതിരി വിവാഹങ്ങളിൽ വരനല്ല വധുവിനു താലി കഴുത്തിൽ ചാർത്തുന്നത് പകരം പെൺകുട്ടിയുടെ അച്ഛനാണു മകൾക്കു താലി കെട്ടുന്നത്. ആൺകുട്ടികൾ ഉപനയനം കഴിയുന്നതോടെ ദേവാരാധന ചെയ്യാനുള്ള മന്ത്രോപദേശം കിട്ടുന്നു. പൂണൂൽ ചരടു കെട്ടുന്നു.പക്ഷേ, പെൺകുട്ടികൾക്ക് ഉപനയനമില്ല. പകരം പെൺകൊടയ്ക്ക് (പെണ്ണിനെ കൊടുക്കുക എന്ന വാക്കിൽ നിന്നാണ് പെൺകുട്ടിയുടെ വിവാഹത്തിന് ഈ പേരു വന്നത്) നൂലിനൊപ്പം ലോഹത്തിന്റെ താലി കൂടി ചാർത്തി കൊടുക്കുന്നു. അച്ഛനില്ലെങ്കിൽ സഹോദരൻ / അമ്മാവൻ/ അച്ഛന്റെ അച്ഛനോ സഹോദന്മാരോ/ അമ്മയോ ഒക്കെ താലി കെട്ടി കൊടുക്കാറുണ്ട്. പണ്ട് പൂണൂൽ ചരടാണ് കെട്ടിക്കുക, ഇപ്പോൾ സ്വർണമാലയായി മാറിയെന്നു മാത്രം.

സാധാരണ കാബേജിനേക്കാള്‍ അല്‍പം വലുപ്പമുള്ള ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട കാബേജ് ആണ് രുചിയിൽ വ്യത്യസ്തമായ മര്‍ഡോക് കാബേജ് . അടിവശം പരന്ന് അറ്റം കൂര്‍ത്ത രീതിയിലുള്ള കോണ്‍ ആകൃതിയാണ് മര്‍ഡോക് കാബേജിന്. സാധാരണ വൃത്താകൃതിയിലുള്ള കാബേജില്‍ നിന്ന് വ്യത്യസ്തമായി അല്‍പം മധുര രസത്തോടു കൂടിയതാണ് ഈ കോണ്‍ ആകൃതിയുള്ള ഭാഗം. കാബേജിന്റെ ഹെഡ് ഭാഗത്തിന് ഹൃദയാ കൃതിയും കട്ടിയില്ലാത്ത ഇലകളുമാണ്. അല്‍പ്പം പുളിപ്പും , മധുരവുമുള്ള ഈ കാബേജ് ജര്‍മനിയിലെ ബവേറിയന്‍ നിവാസികള്‍ മധുരമുള്ള വിഭവങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. അതുപോലെ തന്നെ പുളിപ്പിച്ച കാബേജ് വിഭവങ്ങളുണ്ടാക്കാനും പേരുകേട്ടതാണിത്.

130 മില്യണ്‍ വര്‍ഷങ്ങളായി ഉറുമ്പുകള്‍ ഭൂമിയില്‍ ഉണ്ടെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ലോകത്ത് ആകെ 13,379 സ്പീഷീസുകളിലുള്ള ഉറുമ്പുകളുണ്ട്. ചിലപ്പോള്‍, ഉറുമ്പുകളുടെ കൂട്ടങ്ങള്‍ മൈലുകളോളം ഭൂമിക്കടിയിലേക്ക് പോകും. ഉറുമ്പുകള്‍ അവയ്ക്ക് കൂട്ടമായി താമസിക്കാന്‍ വീടുകള്‍ ഉണ്ടാക്കാറുണ്ട്. ഇതില്‍ രാജ്ഞി ഉറുമ്പിനായി പ്രത്യേക സ്ഥലമുണ്ടാവും. ജോലി ചെയ്യുന്ന ഉറുമ്പുകള്‍ക്കായി മറ്റൊരു സ്ഥലവും , ഭക്ഷണവും മറ്റും ശേഖരിച്ച് വെക്കാനുള്ള ഇടവുമുണ്ടാവും. മെക്‌സിക്കോയില്‍ ഭൂമിക്കടിയില്‍ 3700 മൈല്‍ താഴ്ചയില്‍ ഉറുമ്പുകളുടെ വലിയ വാസസ്ഥലം കണ്ടെത്തിയിരുന്നു.

You May Also Like

ഒരു കുഴപ്പവുമില്ലാതെ ഓടിക്കൊണ്ടേയിരിക്കുന്ന കാർ എങ്ങനെയാണ് പെട്ടെന്നു തീ പിടിക്കുക ?

വാഹനങ്ങൾ തീ പിടിക്കുന്നതിന്റെ അപകട കാരണങ്ങളും,സുരക്ഷാമാര്‍ഗങ്ങളും അറിവ് തേടുന്ന പാവം പ്രവാസി ഒരു കുഴപ്പവുമില്ലാതെ ഓടിക്കൊണ്ടേയിരിക്കുന്ന…

ആരാണ് കോണിക്ലേവൻ മാൻ (clonycavan man ) ?

ആരാണ് കോണിക്ലേവൻ മാൻ (clonycavan man ) ? ⭐ അറിവ് തേടുന്ന പാവം പ്രവാസി…

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ അയാളുടെ പ്രതിമ…

ജീവിതത്തിൽ പരാജയപ്പെട്ടിടത്ത് നിന്ന് ഉയർന്നുവന്ന് മറ്റുള്ളവർക്ക് ആവേശം പകർന്ന ചിലർ

അറിവ് തേടുന്ന പാവം പ്രവാസി ജീവിതത്തിൽ പരാജയപ്പെട്ടിടത്ത് നിന്ന് ഉയർന്ന് വന്ന് മറ്റുള്ളവർക്ക് ആവേശം പകർന്ന…