ഈ നാല് കാര്യങ്ങൾ നിങ്ങൾക്കറിയാമോ ?

അറിവ് തേടുന്ന പാവം പ്രവാസി

👉ലോകത്തിൽ ഭൂരിപക്ഷം ആളുകളുടെ തലയിലും കാണപ്പെടുന്ന ഒരു ഫംഗസാണ് (Malassezia globosa). അതായത് താരൻ ഉണ്ടാവാൻ ശരിക്കുമുള്ള കാരണം. ഇതു വൃത്തിക്കുറവ് കൊണ്ടൊന്നുമല്ല . നമ്മുടെ യോക്കെ തലയിൽ ഉണ്ടാകുന്ന എണ്ണമയം (sebum) ഭക്ഷിക്കാനാണ് ഇവ തലയിൽ കയറിപ്പറ്റുന്നത്. sebum ഭക്ഷണ മാക്കുന്ന കൂട്ടത്തിൽ ഉണ്ടാകുന്ന ബൈ പ്രൊഡക്ടുകളിൽ ഒന്നാണ് ഓലേക് ആസിഡ് (oleic acid).
ഇവൻ വില്ലനാണ്. ഈ ആസിഡിനോട് ലോകത്തിലെ വലിയൊരു ശതമാനം ആളുകൾക്കും അലർജിയാണ്. തൊലിയിൽ അതുകാരണം ഉണ്ടാകാൻ സാധ്യതയുള്ള അസ്വസ്ഥത ഒഴിവാക്കാൻ വേണ്ടി നമ്മുടെ ശരീരം തലയിലെ തൊലി കൊഴിച്ചു കളയുന്നതിന്റെ വേഗത വളരെയധികം വർദ്ധിപ്പിക്കും. ഈ തൊലിയെയാണ് നമ്മൾ താരണം എന്നു വിശേഷിപ്പിക്കുന്നത്. സ്വാഭാവികമായും ഇതിനുള്ള പ്രതിവിധി ഈ ഫംഗസ്സിനെ ഇല്ലാതാക്കുക എന്നതാണ്. അത് ഒരിക്കലും ശാശ്വതമല്ലായിരിക്കും .

👉കുടുംബങ്ങളില്ലാതെ യാത്ര ചെയ്യുന്ന ആളുകള്‍ക്ക് ഫ്‌ളൈറ്റുകളിലെ കുട്ടികളുടെ ശബ്ദത്തിന്റെ തടസ്സം ഇല്ലാതാക്കാന്‍ ചില എയര്‍ലൈനുകൾ ഒരുക്കുന്ന സംവിധാനമാണ് അഡല്‍ട്ട്‌സ് ഒണ്‍ലി (മുതിര്‍ന്നവര്‍ക്കു മാത്രമുള്ള) വിഭാഗം . ടര്‍ക്കിഷ് ഡച്ച് ലെഷര്‍ കാരിയറായ കോറെന്‍ഡണ്‍ എയര്‍ലൈന്‍സ് ആണ് കുട്ടികളില്ലാത്ത അന്തരീക്ഷം തേടുന്ന 16 വയസും അതില്‍ കൂടുതലുമുള്ള യാത്രക്കാര്‍ക്ക് ഈ സേവനം നല്‍കുന്നത്. എയര്‍ലൈന്‍ ഉപയോഗിക്കുന്ന എയര്‍ബസ് എ350 വിമാനങ്ങളില്‍ ചില സീറ്റുകള്‍ ഇതിനായി റിസര്‍വ് ചെയ്യും .

വിമാനത്തിലെ ഈ സോണ്‍ കുട്ടികളില്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കും , ശാന്തമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ബിസിനസ് യാത്രക്കാര്‍ക്കും വേണ്ടിയുള്ളതാണ്.കുട്ടി കരയുമ്പോഴോ മറ്റോ സഹയാത്രികരില്‍ നിന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതികരണങ്ങളെക്കുറിച്ച് കുറച്ച് വേവലാതിപ്പെടാതെ കഴിച്ചുകൂട്ടാം എന്നുള്ളത് കൊണ്ട് ഈ സോണുകള്‍ മാതാപിതാക്ക ള്‍ക്കും ഉപകാരപ്പെടും.വിമാനത്തിന്റെ ബാക്കി ഭാഗങ്ങളില്‍നിന്ന് ഭിത്തികളും തിരശ്ശീലകളും ഉപയോഗിച്ച് വേര്‍തിരിച്ചാണ് ഈസോണ്‍ സൃഷ്ടിക്കുക .

👉സന്തോഷവും ആനന്ദവും ഒന്നല്ല . സന്തോഷം എന്നത് ശാരീരികമായി അതായത് ഫിസിക്കൽ ആണ്. ഉദാഹരണം മനസ്സ് തുറന്നുള്ള ചിരി, നല്ല മുഹൂർത്തങ്ങൾ, വേണ്ടപ്പെട്ടവരെ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം എന്നിവ… എന്നിരുന്നാലും സന്തോഷം എന്നത് തത്കാലം ഉള്ള ഒരു വികാരം ആണ്.ആ സമയം കഴിയുമ്പോൾ അത് തീർന്നു പോയേക്കാം. എന്നാൽ ആനന്ദം എന്നത് മനസ്സിൽ തോന്നുന്ന ഒരു പോസ്റ്റീവ് എനർജിആണ്… ഉദാഹരണം, ഒരാൾ നമ്മെ സ്നേഹിക്കുന്നു എന്നു നാം അറിയുമ്പോൾ ,നമ്മുടെ കണക്കുകൂട്ടലുകൾ ഒക്കെ ശരിയായിരുന്നു എന്ന് മനസ്സിലാകു മ്പോൾ, ചിലർക്ക് ദേവാലയങ്ങളിൽ പോകുമ്പോൾ കിട്ടുന്ന മനസുഖം…. ഇങ്ങനെയൊക്കെ ഇതിനെ നിർവചിക്കാം…. അത് ചിലപ്പോൾ സ്ഥായിയായിരിക്കും, എന്നിരുന്നാലും സന്തോഷത്തേക്കാൾ എക്സ്പയറി സമയം കൂടുതൽ ആനന്ദം എന്ന അവസ്ഥയ്ക്ക് ആയിരിക്കും….

👉മനുഷ്യനുണ്ടായത് കുരങ്ങില്‍ നിന്നാണോ എന്ന ചോദ്യത്തിന് ഏറ്റവും ലളിതമായ ഉത്തരം മനുഷ്യനും കുരങ്ങും ഒരു പൊതുപൂര്‍വികനില്‍ നിന്ന് പരിണമിച്ചുണ്ടായി എന്നാണ്.ഇംഗ്ലണ്ടിലെ ഷ്രോപ്പ്ഷയറുകാരനായ ചാള്‍സ് ഡാര്‍വിന്‍ നടത്തിയ ഒരു കപ്പല്‍ യാത്രയാണ് മനുഷ്യകുല ത്തിന്റെ ഉണ്‍മയിലേക്കുള്ള യാത്രയായത്. വൈദ്യശാസ്ത്രവും , ദൈവശാസ്ത്രവും പഠിച്ച അദ്ദേഹം ജീവശാസ്ത്രത്തിലും ജീവിവര്‍ഗീകര ണ ത്തിലുമൊക്കെ തത്പരനായിരുന്നു. 1831-ല്‍ ബ്രിട്ടീഷ് സര്‍ക്കാരിന് ഭൂപടം നിര്‍മിക്കുന്ന സംഘം നടത്തിയ ഒരു കപ്പല്‍ യാത്രയുടെ ഭാഗമായി. ‘എച്ച്.എം.എസ്.ബീഗിള്‍’ എന്ന കപ്പലിലെ സംഘത്തോടൊപ്പമാണ് വേതനമൊന്നും വാങ്ങാതെ ഡാര്‍വിന്‍ ചേര്‍ന്നത്.

22-ാം വയസ്സിലായിരുന്നു ആ യാത്ര. അപൂര്‍വവും വംശനാശം സംഭവിച്ചതുമായ ഒട്ടേറേ ജീവികളെക്കുറിച്ച് അദ്ദേഹം പഠിച്ചു, അവശിഷ്ടങ്ങള്‍ ശേഖരിച്ചു. തെക്കേ അമേരിക്കയിലെ ഇക്വഡോറിലുള്ള ഗാലപ്പ ഗോസ് ദ്വീപിലെത്തിയ അദ്ദേഹം അവിടെയുള്ള ജീവികളെ സൂക്ഷ്മമായി നിരീക്ഷിച്ചു. ഒരേ വര്‍ഗത്തില്‍പ്പെട്ട ഫിഞ്ച് കുരുവികളില്‍ പ്രാണികളെ ഭക്ഷിക്കുന്നവക്ക് ചെറിയ കൊക്കും കള്ളിച്ചെടികള്‍ തിന്നുന്നവക്ക് നീണ്ട കൊക്കും. പറ്റഗോണിയ ദ്വീപിലെ റിയ പക്ഷികളിലും കണ്ടു വ്യത്യസ്ത ജാതികള്‍. ഇത്തരം വ്യത്യാസങ്ങള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചു. മറ്റു ജീവികളിലും ഇതേ നിരീക്ഷണം നടത്തി.

നാട്ടിലെത്തിയതിനുശേഷം ഈ നിരീക്ഷണങ്ങളും അവശിഷ്ടങ്ങളുമെല്ലാം പഠിച്ചു. ഒന്നോ രണ്ടോ കൊല്ലമല്ല, ഇരുപത് വര്‍ഷം. അങ്ങനെയാണ് ഈ ജൈവ വൈവിധ്യത്തിന് കാരണം പരിണാമമാണെന്ന സിദ്ധാന്തം അദ്ദേഹം ആവിഷ്‌കരിക്കുന്നത്.
ഇതേസമയം തന്നെയാണ് ബ്രിട്ടീഷ് ജീവ ശാസ്ത്രജ്ഞനായ ആര്‍ഫ്രഡ് റസ്സല്‍ വാലസും സമാനമായ ആശയങ്ങള്‍ പങ്കുവെക്കുന്നത്. 1859 ല്‍ വാലസിനോടൊപ്പം അദ്ദേഹം തന്റെ നിരീക്ഷണങ്ങള്‍ ‘ഓണ്‍ ദ ഒറിജിന്‍ ഓഫ് സ്പീഷീസ് ബൈ മീന്‍സ് ഓഫ് നാച്വറല്‍ സെലക്ഷന്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. അതാണ് ജീവിവര്‍ഗത്തിന്റെ പരിണാമം എന്ന ആശയത്തിലേക്ക് നയിച്ചത്. എല്ലാ ജീവികളും ഒരു പൊതുപൂര്‍വികനില്‍ നിന്ന് പരിണമിച്ചുണ്ടാ യതാണ് എന്നതാണ് അദ്ദേഹത്തിന്റെ സിദ്ധാന്തത്തിന്റെ കാതല്‍.

You May Also Like

ലോകത്തിലെ ഏറ്റവും വലിയ സൗണ്ട് സിസ്റ്റം എവിടെയാണ് ?

ലോകത്തിലെ ഏറ്റവും വലിയ സൗണ്ട് സിസ്റ്റം അറിവ് തേടുന്ന പാവം പ്രവാസി വിശുദ്ധ മക്കയിലെ മസ്ജിദുൽ…

നൈട്രജന്‍ ശ്വസിപ്പിച്ചുള്ള വധശിക്ഷ എങ്ങനെ ?

ശുദ്ധമായ നൈട്രജൻ ഒന്നോ, രണ്ടോ തവണ അകത്തേയ്ക്ക് എടുക്കുമ്പോഴേക്കും ശ്വാസകോശത്തിനുള്ളിലെ ഓക്സിജന്റെ അളവ് കുറയുകയും തുടർന്ന് രക്തത്തിൽ നിന്നും ഓക്സിജൻ കുറേശ്ശെയായി ശ്വാസ കോശത്തിലേക്ക് തള്ളപ്പെടുകയും ചെയ്യും.

വെടിമരുന്നിനെ കരിമരുന്ന് എന്ന് വിളിക്കാൻ കാരണമെന്ത് ?

സൾഫർ, മരക്കരി, പൊട്ടാസ്യം നൈട്രേറ്റ് എന്നിവയുടെ ഒരു മിശ്രിതമാണ് വെടിമരുന്ന്. ഇതിന്റെ കറുത്തനിറം കാരണം കരിമരുന്ന്…

ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും ബബിൾഗം ഊതി വീർപ്പിച്ച് സ്റ്റാറാകാം

ബബിൾഗം ഊതി വീർപ്പിച്ച് ഗിന്നസ് ബുക്കിൽ കയറിയ വ്യക്തി ആര്? അറിവ് തേടുന്ന പാവം പ്രവാസി…