ഈ കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

അറിവ് തേടുന്ന പാവം പ്രവാസി

👉ബ്രൗൺ വവ്വാലുകൾ ദിവസം 20 മണിക്കൂർവരെ ഉറങ്ങുമ്പോൾ ഇത്തിൾ പന്നിയും (Giant Armadillo), പെരുമ്പാമ്പും, 18 മണിക്കൂറും മൂങ്ങാ കുരങ്ങൻ (Owl monkey) 17 മണിക്കൂറും ഉറങ്ങും

👉കടലിലെ ഏറ്റവും ബുദ്ധിയുള്ള ജീവിയായി കരുതപ്പെടുന്ന ഡോൾഫിനുകൾ പാതി ഉറക്കം നടത്തുന്നവരാണ്. ഒരു സമയം മസ്തിഷ്ക ത്തിൽ ഒരു പാതി ഉറങ്ങുകയും, മറ്റേ പാതി ഉണർന്നിരിക്കുകയും ചെയ്യും. പിന്നീട് നേരെ തിരിച്ച് ആകും.

👉മത്സ്യങ്ങൾ കണ്ണടയ്ക്കാതെ ഉറങ്ങുന്നവ യാണ്.സ്രാവുകൾ ഒഴിച്ചുള്ള മത്സ്യങ്ങൾക്ക് കൺപോളകളില്ല എന്നതാണ് കാരണം.

👉ശരീര വലുപ്പത്തിനനുസരിച്ചു ഭാരിച്ച അളവിൽ ഭക്ഷണം ആവശ്യമുള്ള ആനകൾ ദിവസം 18 മണിക്കൂർ തിന്നാൻ ചെലവഴിക്കു മ്പോൾ 3–4 മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത്.

👉വെള്ളവയറൻ ശരപ്പക്ഷി (Alpine swift) എന്ന ദേശാടനക്കിളി ആറുമാസത്തോളം ഉറങ്ങാതെ പറക്കുന്നവയാണ്.പറക്കുന്നതോ ടൊപ്പം ഉറങ്ങാനുള്ള അദ്ഭുത സിദ്ധി വല്ലതും അവയ്ക്ക് ഉണ്ടോ എന്നത് ഇനിയും വ്യക്തമല്ല.

👉ബുൾ ഫ്രോഗ്സ് എന്നറിയപ്പെടുന്ന തവളകൾക്ക് മാസങ്ങളോളം ഉറങ്ങാതെ ജീവിക്കാനാകും.

👉നീളക്കാരായ ജിറാഫുകൾ ഉറങ്ങാനായി കിടക്കാറില്ല. മറ്റു ജീവികൾ ആക്രമിക്കാനെത്തിയാൽ ചാടിയെഴുന്നേൽക്കാൻ കഴിയില്ല എന്നതിനാലാണിത്. ഇരുന്ന് ഉറങ്ങാനും ,നിന്നു മയങ്ങാനും ഇവയ്ക്കു സാധിക്കും.

👉ഉറക്കത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ന്യൂസീലൻഡ്കാർ ശരാശരി ഏഴേ മുക്കാൽ മണിക്കൂർ ഉറങ്ങുമ്പോൾ ഇന്ത്യക്കാർ ആറേ മുക്കാൽ മണിക്കൂറാണ് ഉറങ്ങുന്നത്.

👉മൂന്നുവർഷം വരെ ശിശിര നിദ്ര എന്ന പ്രത്യേകതരം ഉറക്കത്തിൽ കഴിയാനാകുന്ന ഒച്ചുകളുണ്ട്.

👉കൂടുതൽ അംഗങ്ങളുള്ള പാർലമെന്റ് എന്ന ബഹുമതി ചൈനയ്ക്കാണ്. 2,980 അംഗങ്ങളുള്ള നാഷനൽ പീപ്പിൾസ് കോൺഗ്രസിന് ഒരു സഭയേയുള്ളൂ. ബെയ്ജിങ്ങിൽ സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് ഹാൾ ഓഫ് ദ് പീപ്പിൾ എന്നാണ് പാർലമെന്റ് മന്ദിരം അറിയപ്പെടുന്നത്.

👉വെറും 7 അംഗങ്ങൾ മാത്രമുള്ള വത്തിക്കാൻ സിറ്റിയുടെ നിയമനിർമാണ സഭയുടെ ഔദ്യോഗിക നാമം പൊന്തിഫിക്കൽ കമ്മിഷൻ ഫോർ വത്തിക്കാൻ സിറ്റി സ്റ്റേറ്റ് എന്നാണ്. പോപ്പ് നിയമിക്കുന്ന 7 കർദിനാൾമാരാണ് അംഗങ്ങൾ. കാലാവധി 5 വർഷം.

👉ലോകത്തിലെ ഏറ്റവും പഴക്കംചെന്ന പാർലമെന്റ് സമുച്ചയം എന്ന പദവി നെതർലൻഡ്സിലെ ബിന്നൻഹോയ്ക്ക് (BINNENHOF) അവകാശപ്പെട്ടതാണ്. ഹേഗിൽ സ്ഥിതി ചെയ്യുന്ന ഈ മന്ദിരം 13–ാം നൂറ്റാണ്ടിലാണ് പണി കഴിപ്പിച്ചിട്ടുള്ളത്.

👉ഹൃദയമാണ് മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ശുദ്ധരക്തത്തെ പമ്പു ചെയ്യാൻ ഹൃദയം ഉപയോഗിക്കുന്ന മർദ്ദം അന്തരീക്ഷത്തിലാണ് പ്രയോഗിച്ചിരുന്നതെങ്കിൽ 9 മീറ്റർ ഉയരത്തിൽ വരെ രക്തം പമ്പു ചെയ്യപ്പെട്ടേനെ. പൂർണ വളർച്ചയെത്തിയ പുരുഷന്റെ ഹൃദയത്തിന് 300 ഗ്രാമും, സ്ത്രീയുടെ ഹൃദയത്തിന് 250 ഗ്രാമുമാണ് ഭാരമുണ്ടാകുക. നവജാത ശിശുവിന്റെ ഹൃദയത്തിന് 100 ഗ്രാം വരെയാകും ഭാരം.

You May Also Like

ഇതെന്താ ജപ്പാനിലെ കുംഭമേളയോ ?

‘ഹഡാകാ മട്‌സുരി’ എന്ന ഉത്സവത്തിന്റെ പ്രത്യേകത എന്ത്? അറിവ് തേടുന്ന പാവം പ്രവാസി കൃഷിയില്‍ വിളവ്…

മിത്രിഡേറ്റ്സ് എന്ന പേര്‍ഷ്യന്‍ ഭടനെ വിധേയനാക്കിയ സ്കാഫിസം എന്ന അതിക്രൂരമായ വധശിക്ഷ എന്താണ് ?

എന്താണ് സ്കാഫിസം ? അറിവ് തേടുന്ന പാവം പ്രവാസി ക്രൂരമായ ഒരു വധശിക്ഷാരീതിയായിരുന്നു സ്കാഫിസം. സ്കാഫിസത്തെക്കാള്‍…

പോർച്ചുഗലിലെ വവ്വാൽ ലൈബ്രറികൾ

പോർച്ചുഗലിലെ വവ്വാൽ ലൈബ്രറികൾ  Sreekala Prasad പോർച്ചുഗലിലെ മഫ്രയിലെ മാഫ്ര പാലസ് ലൈബ്രറിയും കോയിംബ്രയിലെ ബിബ്ലിയോട്ടെക്ക…

വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് അരുമ മൃഗങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങൾ എന്തൊക്കെയാണ്?

പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്കു മടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് പലപ്പോഴും മാനസിക വേദന നൽകുന്ന ഒന്നാണ് തങ്ങളുടെ അരുമ മൃഗങ്ങളെ ഇന്ത്യയിലേക്കു കൊണ്ടുവരാൻ കഴിയില്ല എന്നുള്ളത്