സിക്‌സ് പായ്ക്ക് വേണോ? എങ്കിലിത് വായിക്കൂ..

0
1176

ഈ കാലത്തുള്ള യുവാക്കളില്‍ ഓരോരുത്തരുടെയും ആഗ്രഹമായിരിക്കും ഒന്ന് മസില്‍മാന്‍ ആവുക അല്ലെങ്കില്‍ ഒന്ന് സിക്‌സ് പായ്ക്ക് വരുത്തുക എന്നൊക്കെ. ഹൃതിക് രോഷന്റെയും സല്‍മാന്‍ ഖാന്റെയും പ്രിഥ്വിരാജിന്റെയും ഒക്കെ ബോഡി കണ്ടിട്ട് അസൂയപ്പെടാതെ താഴെ പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കി നോക്കൂ. സിക്‌സ് പാക്‌സ് നിങ്ങള്‍ക്കും നേടാം.

ശരീരത്തിലെ കൊഴുപ്പ് കളയാന്‍ വ്യായാമം ചെയ്യുക

മസിലുണ്ടാക്കാന്‍ വേണ്ട പ്രധാന കാര്യം കൊഴുപ്പു കളയുക എന്നുള്ളതാണ്. അമിതമായി തടിയും കൊഴുപ്പുമുണ്ടെങ്കില്‍ മസിലുണ്ടാക്കുക എന്നത് ഒരു ടഫ് ജോബ് തന്നെയാകും. തടിയും കൊഴുപ്പും കളയാന്‍ കൂടുതല്‍ പ്രയോജനം ചെയ്യുക സൈക്കിള്‍ ചവിട്ടുക, ഓടുനീന്തുക തുടങ്ങിയ കാര്‍ഡിയോ വാസ്‌കുലാര്‍ വ്യയാമങ്ങളാണ്. ഇത്തരം വ്യായാമങ്ങളിലൂടെ ശരീരം കൂടുതല്‍ വിയര്‍ക്കുകയും അധികമുള്ള കൊഴുപ്പു നീങ്ങുകയും ചെയ്യും.

ഭക്ഷണത്തിന്റെ അളവ് കുറക്കുക

ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയെന്നത് മസിലുണ്ടാക്കുന്നതില്‍ പ്രധാനമാണ്. ഇടയ്ക്ക് കുറച്ചു വീതം ഭക്ഷണം കഴിയ്ക്കുക. ഇത് ഭക്ഷണത്തിന്റെ അളവ് കുറയാന്‍ സഹായിക്കും. പൊണ്ണ തടി കുറയ്ക്കാനും ഇത് സഹായിക്കും.

പ്രാതല്‍ ഉപേക്ഷിക്കതിരിക്കുക

ഒരു കാരണവശാലും പ്രാതല്‍ ഉപേക്ഷിക്കരുത്. നീണ്ട ഇടവേളയ്ക്കു ശേഷം ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിയ്ക്കുന്നത് ഭക്ഷണത്തില്‍ നിന്നാണ്. മാത്രവുമല്ലാ, പ്രാതല്‍ കഴിയ്ക്കാതിരുന്നാല്‍ വറുത്തതും പൊരിച്ചതുമെല്ലാം കഴിയ്ക്കാനുള്ള തോന്നല്‍ ഏറുകയും ചെയ്യും. പ്രാതല്‍ നമ്മുടെ ശരീരത്തിന് നല്ല ആരോഗ്യം പ്രദാനം ചെയ്യും.

വെയിറ്റ് ട്രെയിനിംഗ് എക്‌സര്‍സൈസ്

വെയിറ്റ് ട്രെയിനിംഗ് എക്‌സര്‍സൈസ് മസിലുകള്‍ വളര്‍ത്താനുള്ള ഒരു പ്രധാന മാര്‍ഗമാണ്. മസിലുകളുണ്ടാകാന്‍ മാത്രമല്ല, ശരീരം മെലിയാനും ഇത് നല്ലതു തന്നെ. എന്നാലിത് ഇടയ്ക്കു വെച്ച് അവസാനിപ്പിക്കരുത്. അങ്ങിനെ ചെയ്താല്‍ അത് പൊണ്ണ തടി ഉണ്ടാക്കാന്‍ ഇടയാക്കും.

വയറ്റിലെ കൊഴുപ്പ് കുറക്കാനുള്ള എക്‌സര്‍സൈസ്

ക്രഞ്ചസ് അഥവാ വയറ്റിലെ കൊഴുപ്പ് കുറക്കാനുള്ള എക്‌സര്‍സൈസ് മസിലുകളുണ്ടാകാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്. പ്രത്യേകിച്ച് വയറ്റിലെ കൊഴുപ്പു കുറച്ച് മസിലുകളുണ്ടാകാന്‍. നിലത്ത് കമിഴ്ന്നു കിടന്ന് കാലുകള്‍ പുറകിലേക്കു വളച്ച് ഉയര്‍ത്തി തല പിന്നിലേക്കാഞ്ഞ് കാലുകല്‍ തൊടാന്‍ ശ്രമിയ്ക്കുക. ഇത് വയറ്റിലും നെഞ്ചിലും മസിലുകളുണ്ടാകാന്‍ ഏറ്റവും നല്ലതാണ്.

ലെഗ് ലിഫ്റ്റ് വ്യായാമങ്ങള്‍ ചെയ്യുക

ലെഗ് ലിഫ്റ്റ് വ്യായാമങ്ങളും അടിവയറ്റില്‍ മസിലുകളുണ്ടാകാന്‍ നല്ലതാണ്. തുടകളിലെ മസിലുകള്‍ക്കും ഇത് നല്ലതു തന്നെ. മസിലുകള്‍ എല്ലായിടത്തും ഒരേ പോലെ വേണമല്ലോ. അതിനാല്‍ ഇതും ശീലിക്കേണ്ടതാണ്.

മുകളില്‍ പറഞ്ഞ എല്ലാ വ്യായാമങ്ങളും ദിവസേന ചെയ്യുന്നവര്‍ക്ക് ഒരു മാസത്തിനകം തന്നെ മാറ്റങ്ങള്‍ കണ്ടു തുടങ്ങും. ഈ ലേഖനം നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ സുഹൃത്തുക്കളിലെക്കും എത്തിക്കുവാന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യൂ.