കേട്ടിട്ട് വിശ്വാസം വരുന്നില്ല അല്ലേ? സംഗതി സത്യമാണ്. ചൈനയിലെ വിന്‍ഡോ ഓഫ് വേള്‍ഡ് എന്ന അമ്യൂസ്മെന്റ് പാര്‍ക്കിലെ പുതുതായി തുടങ്ങിയ റൈഡ് ആണ് സംഗതി. പേര് ‘സമാധി:4ഡി എക്സ്പീരിയന്‍സ് ഓഫ് ഡെത്ത്’. ആളുകള്‍ക്ക് മരണം, ശരീരം ദഹിപ്പിക്കല്‍, പുനരുജ്ജീവനം എന്നിവയുടെ ഒരു റിയല്‍ലൈഫ് അനുഭവം നല്‍കുകയാണ് ഈ റൈഡ് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.
ഉള്ളില്‍ പ്രവേശിക്കുന്നവരെ ഒരു മൃതശരീരം കൊണ്ടുപോകുന്നത്പോലെ ആദ്യം ഒരു മോര്‍ച്ചറിയിലൂടെ കൊണ്ടുപോകും. പിന്നീടു ദഹിപ്പിക്കുന്നതിനായി ഒരു കണ്വോയെര് ബെല്‍റ്റില്‍ കിടത്തും. ദഹിപ്പിക്കുന്ന അനുഭവം കിട്ടാന്‍ ചൂട് വായു 105 ഫാരന്‍ഹീറ്റ് താപനിലയില്‍ കടത്തിവിടും. തീയുടെ പ്രതീതി ജനിപ്പിക്കാന്‍ പ്രത്യേക ലൈറ്റ് സംവിധാനങ്ങളും ഉണ്ട്. ഈ ഘട്ടം കഴിഞ്ഞു ആളുകള്‍ ഇഴഞ്ഞു ഒരു ചെറിയ വാതിലിനു അടുത്തേയ്ക്ക് നീങ്ങണം. അതിലൂടെ പുറത്ത് കടക്കുന്നതോടെ സംഗതി തീര്‍ന്നു. ഏറെ ജനപ്രീതി നേടിക്കഴിഞ്ഞ ഈ റൈഡ് ഒന്ന് പരീക്ഷിക്കാന്‍ ആളുകളുടെ വന്‍ തിരക്കാണ് ഈ പാര്‍ക്കില്‍.
വെറുതെ ഇത്തിരി ചൂട് കടത്തി വിട്ടു ഉണ്ടാക്കിയ ചെറു സെറ്റപ്പ് ആണിതെന്ന് കരുതരുതേ. ഒരുപാട് ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തിയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ഏറ്റവും സ്വാഭാവികം ആക്കുവാന് വേണ്ടി ശരിക്കും ഒരു ഇലക്ട്രിക് ശ്മാശാനത്തിനുള്ളിലൂടെ കടന്നു നോക്കുകയും ചെയ്തു ഇതിന്റെ നിര്‍മാതാക്കള്‍. ചൂട് കൊണ്ടാണോ അതോ പേടി ഉണ്ടായത് കൊണ്ടാണോ എന്നറിയില്ല, പുറത്തിറങ്ങുന്നവരെല്ലാം നന്നയി വിയര്‍ക്കുന്നുണ്ട്.