Narmam
ഡോക്ടര്‍ ഫലിതങ്ങള്‍ – ഡോ. അരുണ്‍ കൈമള്‍
നേഴ്സ് ഡോക്ടറോട് : സാര്‍ ,ആ എട്ടാം നമ്പര്‍ ബെഡ്ഇലെ രോഗി മദ്യപിച്ചു കൊണ്ടിരിക്കുകയാണ് . സാര്‍ ഒന്നു ചോദിക്കണം .
അപ്പോള്‍ ഡോക്ടര്‍ ; വേണ്ട സിസ്റ്റര്‍ , ചോദിച്ചാല്‍ നാണക്കേട് ആകും .ഞാന്‍ ചോദിച്ചാലും അയാള്‍ തരുമെന്നു തോന്നുന്നില്ല
210 total views

തമാശ 1
നേഴ്സ് ഡോക്ടറോട് : സാര്‍ ,ആ എട്ടാം നമ്പര്‍ ബെഡ്ഇലെ രോഗി മദ്യപിച്ചു കൊണ്ടിരിക്കുകയാണ് . സാര്‍ ഒന്നു ചോദിക്കണം .
അപ്പോള്‍ ഡോക്ടര്‍ ; വേണ്ട സിസ്റ്റര്‍ , ചോദിച്ചാല്‍ നാണക്കേട് ആകും .ഞാന്‍ ചോദിച്ചാലും അയാള്‍ തരുമെന്നു തോന്നുന്നില്ല
തമാശ 2
ഡോക്ടര്‍ രോഗിയുടെ ഭാര്യയോടു ; ഇയ്യാളെ പരിശോധനക്കായി എന്റെ മുറിയിലെക് കൊണ്ടുവരൂ
അപ്പോള്‍ ഭാര്യ : നടക്കില്ല ഡോക്ടര്‍
അപ്പോള്‍ ഡോക്ടര്‍; ച്ചീ ..ധിക്കാരം പറയുന്നോ? ഞാന്‍ പറയുന്നതെ ഇവിടെ നടക്കൂ
അപ്പോള്‍ ഭാര്യ : അതല്ല സാര്‍ , കാല് ഓടിഞ്ഞത് കാരണം ഇയയാള്‍ നടക്കില്ല എന്നാണ് പറഞ്ഞതു
തമാശ 3
ഓപ്പറേഷന് തീയെട്ടെര്‍ ഇല് നിന്നും ഓടി വന്ന രോഗി യോട് ഭാര്യ ..എന്ത്നാ മനുഷ്യാ ഓപ്പറേഷന് ചെയ്യിക്കാതെ ഓടി വന്നത്
അപ്പോള്‍ രോഗി ; നേഴ്സ് മാര്‍ പറഞ്ഞെടീ ,ഒന്നും പേടിക്കാനില്ല ,ധൈര്യമായി ഇരിക്കണം ,ആദ്യമായത് കൊണ്ടാണ് പേടി , ഞങ്ങള്‍ അടുത്തില്ലേ എന്നൊക്കെ…
അപ്പോള്‍ ഭാര്യ: ഇത്ര ഒക്കെ പറഞ്ഞിട്ടും നിങ്ങള്‍ ഓടിയെതെന്ത്നാ
അപ്പോള്‍ രോഗി: എന്നോടല്ലെടീ , ഓപ്പറേഷന് ചെയ്യുന്ന ഡോക്ടര്ഓടാണ് അവര്‍ പറഞ്ഞത് .
തമാശ 4
നുറോസര്ജന് ഓടു രോഗി: ഈ ഓപ്പറേഷന് ചെയ്യുന്ന പത്തില്‍ ഒന്‍പതു രോഗികളും മരിക്കും എന്ന് പറഞ്ഞിട്ടും ഞാന്‍ ജീവിക്കും എന്ന് അങ്ങ് ഉറപ്പിച്ചു പറയാന്‍ കാരണമെന്താ ?
അപ്പോള്‍ നുറോസര്ജന് : ഞാന്‍ ഇതിന് മുന്‍പ് ഒന്‍പതു പേര്‍ക്ക് ഈ ഓപ്പറേഷന് ചെയ്തിട്ടുന്ടെടോ .
തമാശ 5
ടോയിലെറ്റ് ആണെന്ന് കരുതി ഓപ്പറേഷന് തീയെട്ടെര്ഇല് കയറിയ രോഗി ,ഡോക്ടറോട് : ഇവിടെ മൂത്രം ഒഴിച്ചാല്‍ ഡോക്ടര്‍ മാര്‍ പിടിക്കുമോ ?
അപ്പോള്‍ ഡോക്ടര്‍: മൂത്രം പോകാനുള്ള ട്യൂബ് ഇടുന്ന രോഗികള്‍ക്ക് മാത്രമെ ഡോക്ടര്‍മാര്‍ പിടിക്കൂ , മറ്റുള്ളവര്‍ സ്വയം പിടിക്കണം .
211 total views, 1 views today