DOCTOR STRANGE MULTIVERSE OF MADNESS

Krishnanunni

ഒരുപാട് മോശവും ശരാശരിയുമായ റിവ്യൂസ് കേട്ടിട്ട് ആണ് കേറിയത് , അതുകൊണ്ട് ഒരുപാട് പ്രതീക്ഷ ഒന്നും വച്ചില്ലെന്ന് വേണമെങ്കിൽ പറയാം . പക്ഷെ സത്യം പറഞ്ഞാൽ ആദ്യത്തെ അരമണിക്കൂർ തന്നെ ഞെട്ടിച്ചു കളഞ്ഞു . അമ്മാതിരി എൻഗേജിങ് ആയിട്ടാണ് പോയത് . Elizabeth Olsen ഒരു രക്ഷയും ഇല്ല. താനോസ് സ്‌ക്രീനിൽ വന്നപ്പോൾ പോലും ഇത്രയും ഭയം തോന്നിയിട്ട് ഇല്ല. When she comes on the screen we get a feeling something is gonna be wrong.ആദ്യത്തെ ഹാഫ് പോയത് പോലും അറിഞ്ഞില്ല .

 

രണ്ടാം പകുതിയിലേക്ക് വന്നാൽ ഒരുപാട് ഹൈപ്പ് കൊടുത്ത് വന്ന illuminatieടെ എൻട്രിയോട് തുടങ്ങി. പ്രതീക്ഷ വയ്ക്കാത്തത് കൊണ്ട് cameos വലിയ നിരാശ ഒന്നും തന്നില്ല. ഇനി നിങ്ങൾ നല്ല പ്രതീക്ഷ വച്ച് കാണാൻ പോകാൻ ഇരിക്കുവാണെങ്കിൽ അധികം പ്രതീക്ഷ വയ്ക്കാത്തത് ആയിരിക്കും നല്ലത് . Illuminatieയെ ഒക്കെ നല്ല കോമഡി ആക്കിയിട്ടുണ്ട്. എങ്കിലും അവിടെയും Wanda നല്ലപോലെ score ചെയ്തിട്ടുണ്ട്. ഇങ്ങനെ 1-2 കാര്യങ്ങളും ഇടയ്ക്ക് കുറച്ചു ലാഗും മാറ്റി നിറുത്തിയാൽ നല്ല രീതിയിൽ തന്നെ പോയി എന്ന് വേണം പറയാൻ .

പക്ഷെ ക്ളൈമാക്സ് നല്ല നിരാശ ആണ് എനിക്ക് സമ്മാനിച്ചത് . അത്രെയും നേരം നല്ല രീതിയിൽ പോയ സിനിമ ടിപ്പിക്കൽ മാർവൽ (woke) ക്ളൈമാക്സിൽ ആണ് ചെന്ന് നിന്നത്. അതുവരെ സിനിമ കാണുന്ന പ്രേക്ഷകന്റെ മൂഡ് കളയാൻ ആ ഒറ്റ ക്ളൈമാക്സ് കൊണ്ട് തന്നെ പടത്തിന് കഴിഞ്ഞു എന്ന് വേണം പറയാൻ . ഒരുപക്ഷെ സിനിമക്ക് വന്ന നെഗറ്റിവ് റിവ്യൂസിനു കാരണം ഈ ക്ലൈമാക്സ് ആയിരിക്കും.

PROS AND CONS
~~~~~~~~~~~~~
???????? ആദ്യം തന്നെ പറയട്ടെ ഇത് മറ്റൊരു No Way Home അല്ല . NWH പക്കാ ഫാൻ സർവീസ് ആയിരുന്നു പക്ഷെ ഇതിനെ ഒരു സാധാ marvel sequel ആയി സമീപിച്ചാൽ നിങ്ങൾക്ക് ഇഷ്ടപെടും.

???????? Typical marvel action comediesൽ നിന്ന് marvel മാറി ചിന്തിച്ചു തുടങ്ങി എന്നുള്ളത് നല്ലൊരു മാറ്റമാണ്. അത് ഒരു freshness സിനിമക്ക് കൊണ്ട് വരാൻ ഒരു പരിധി വരെ സാധിച്ചു (climax വരെ)

???????? പടം ‘Dr Strange : MOM’ എന്നാണെങ്കിലും പാവത്തിന് നല്ലൊരു fight പോലും ഇല്ല പടത്തിൽ. പക്ഷെ വഴിയേ പോകുന്ന തല്ലൊക്കെ മേടിച്ചു പിടിക്കുന്നുമുണ്ട്. താനോസിന്റെ മുൻപിൽ പോലും കട്ടക്ക് നിന്ന നമ്മുടെ strange അണ്ണനെ ഇങ്ങനൊരു അവസ്ഥയിൽ കണ്ടപ്പോ സത്യം പറഞ്ഞാൽ നല്ല വിഷമം തോന്നി.????

???????? Rumours ഹൈപ്പിനായി ഉപയോഗിക്കുന്ന marvalലിനെ ഇത്തവണ അത് തിരിഞ്ഞു കൊത്തി . NWH കഴിഞ്ഞപ്പോൾ പ്രതീക്ഷിക്കുന്ന എന്തും marvel തരുമെന്ന ഒരു ഫീൽ പ്രേക്ഷകർക്ക് ഇടയിൽ ഉണ്ട് . അത് കണ്ടെങ്കിലും അവർക്ക് ഹൈപ്പ് control ചെയ്യാമായിരുന്നു. പിന്നെ Illuminatieയെ ഇങ്ങനെ കോമഡി ആക്കണ്ടായിരുന്നു.

 

???????? പിന്നെ പലപ്പോഴായും തോന്നിയ സംശയമാണ് . ഈ മാർവെലിന് female villainsനെ തൊടാൻ എന്താ ഇത്ര വിഷമം ?? ഒന്നുകിൽ അവരെ ഏതെങ്കിലും female characters തന്നെ തീർക്കണം അല്ലെങ്കിൽ സ്വയം നന്നാകണം . Phase 4 ആ കാര്യത്തിൽ അതിന്റെ മൂർധാവസ്ഥയിൽ ആണെന്ന് വേണമെങ്കിൽ പറയാം.

endgameൽ Proxima midnightനെ കൊല്ലുന്ന scene മുതൽ Hawkeyeൽ main character ആയ Hawkeyeയെ ഇടിച്ചു പഞ്ഞിക്കിട്ടിട്ട് Yelena സ്വയം നന്നാകുന്നത് വരെ ഈ സമയം ഓർത്ത് പോകുന്നു. ഈ സിനിമയിലെ female charactersഉം അങ്ങനെ തന്നെ. Tony Starkനെ പോലും ഇടിച്ചിട്ട ആ പഴയ marvalനെ ഒക്കെ ഇനി തിരിച്ചു കിട്ടുമോന്ന് പോലും അറിയില്ല . എന്തായാലും ഈ woke shit കെട്ടിപിടിച്ചിരിക്കുന്നത് നിറുത്താതെ രക്ഷ ഉണ്ടാകുമെന്ന് തോന്നുന്നില്ല.

മൊത്തത്തിൽ പറഞ്ഞാൽ വളരെ മികച്ചതായി പോയി എന്നാൽ സിനിമ കഴിഞ്ഞപ്പോ ഒരു ആവറേജ് അനുഭവം മാത്രം തന്ന ഒരു ചിത്രമാണ് Dr Strange : MOM. മോശമല്ലാത്ത ഒരു തിയറ്റർ experienceനു വേണ്ടി കാണാം. ഒരിക്കലും ഒരു No Way Home or Endgame expect ചെയ്തു പോകരുത്.

Nb – Mid Credits കഴിഞ്ഞപ്പോ ഇനി ഇരിക്കണ്ട മക്കളെ ഇറങ്ങി പൊക്കോളാൻ പറഞ്ഞ സെക്യൂരിറ്റി ജീവനക്കാരനു പ്രത്യേകം നന്ദി രേഖപെടുത്തുന്നു.

 

Enter a new dimension of Strange. Watch the official trailer for Marvel Studios’ Doctor Strange in the Multiverse of Madness. Only in theaters May 6. In Marvel Studios’ “Doctor Strange in the Multiverse of Madness,” the MCU unlocks the Multiverse and pushes its boundaries further than ever before. Journey into the unknown with Doctor Strange, who, with the help of mystical allies both old and new, traverses the mind-bending and dangerous alternate realities of the Multiverse to confront a mysterious new adversary. “Doctor Strange in the Multiverse of Madness” stars Benedict Cumberbatch, Chiwetel Ejiofor, Elizabeth Olsen, Benedict Wong, Xochitl Gomez, with Michael Stühlbarg, and Rachel McAdams. The film is directed by Sam Raimi, and Kevin Feige is the producer. Louis D’Esposito, Victoria Alonso, Eric Hauserman Carroll and Jamie Christopher serve as executive producers. The screenplay was written by Michael Waldron.

Leave a Reply
You May Also Like

സാരിയിൽ ഗ്ലാമറസ്സായി അനുപമ പരമേശ്വരൻ, ഈ വസ്ത്രധാരണം ശരിയായില്ലെന്നു ആരാധകർ

2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന മലയാളചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ…

വീണ്ടും സീരിയൽ കില്ലർ സ്റ്റോറി , ജയം രവി – നയൻ‌താര ചിത്രം ‘ഇരൈവൻ’ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്ത്

പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ നിർമിച്ച് ഐ. അഹമ്മദ്‌ സംവിധാനം…

നയൻതാരയുടെ വിവാഹം സംപ്രേക്ഷണം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ്, അതൊരു യക്ഷികഥ പോലെ മനോഹരമായിരിക്കും’ എന്ന് നെറ്റ്ഫ്ലിക്സ്

തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം സിനിമാലോകം ആഘോഷിച്ചിരുന്നു. മഹാബലിപുരത്തെ…

സ്വകാര്യ ടെലികോം സ്ഥാപനത്തിൽ ഇന്നലെ നടന്നതെന്ത് ? അന്നാ രേഷ്മ രാജന്റെ വാക്കുകൾ

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ ലിച്ചി ആയി അഭിനയിച്ചു പ്രേക്ഷകരുടെ മനംകവർന്ന താരമാണ് അന്ന രേഷ്മ…