18 വർഷമായിട്ടും രതിമൂർച്ഛ കിട്ടുന്നില്ലെങ്കിൽ പങ്കാളിയെ മാറ്റി പരീക്ഷിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടോ ?

0
871

doctor Veena JS എഴുതിയത്

18 വർഷം വിവാഹജീവിതത്തിൽ കഴിഞ്ഞ, ഇന്നും അതിൽ തുടരുന്ന ഒരു സ്ത്രീ ഈയിടെ വിളിച്ചു. ഇത്തരത്തിൽ വിളിക്കുന്ന ആദ്യത്തെ ആളല്ല അവർ. ഇങ്ങനെ ഒരുപാട് പേരുണ്ട്.ഒരിക്കൽ പോലും രതിമൂർച്ച അനുഭവപ്പെട്ടിട്ടില്ല അവർക്ക് എന്ന് പറഞ്ഞു. ഒട്ടും അത്ഭുതം തോന്നിയില്ല. എന്റെ സ്വന്തം അനുഭവത്തിൽ നിന്ന് പറഞ്ഞാൽ, ശരീരത്തെ പറ്റി മനസിലാക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു എങ്കിൽ എനിക്കും ആ ഏറ്റവും വലിയ ശരീരസുഖം അന്യമായേനെ.

കാരണം യോനീരതിമൂർച്ച, clitoris രതിമൂർച്ച എന്നീ വിഭാഗങ്ങൾ ഉണ്ട് സ്ത്രീകൾക്ക്. Nipple stimulation അടക്കമുള്ള വേറെയും വിഭാഗങ്ങൾ ഉണ്ടാകാം. ഇതിൽ ആദ്യത്തെ വിഭാഗത്തിൽ മാത്രം പെട്ടാൽ വല്ലാത്ത പെടൽ ആണ്. സ്വന്തമായി ശരീരത്തെ സുഖിപ്പിക്കാനുള്ള ധൈര്യം പല കാരണങ്ങളാൽ ഇല്ലെങ്കിലോ, പങ്കാളി സമയം ക്രമീകരിച്ചോ മറ്റോ സഹായിച്ചില്ലെങ്കിലോ പ്രത്യേകിച്ചും.. (Vaginal orgasm is myth എന്ന് articles കണ്ടിട്ടുണ്ട്. But, many women felt while being in different positions that clitoris may not have a role in penetration even when being an important part during penetration)

എന്നാൽ clitoris ഒരു വല്ലാത്ത ഐറ്റം ആണ്. മാനസികമായി മൂഡ് ഇല്ലെങ്കിൽ പോലും വിരൽ കൊണ്ടോ വൈബ്രേറ്റർ കൊണ്ടോ കുറേനേരം സ്വന്തം ഇഷ്ടത്തിന് അതിൽ ചലിപ്പിച്ചാൽ ഒരുവൾക്ക് അവിടെ മാറ്റങ്ങൾ അനുഭവപ്പെടും. വൈബ്രേറ്റർ ചലിപ്പിക്കണം എന്ന് പോലുമില്ല. കുറച്ചു സമയമെടുത്താലും ആള് വരും 😂
മാനസികമായി involved അല്ലാതെ തന്നെ രതിമൂർച്ചയിലേക്ക് ശരീരത്തെ എത്തിക്കാൻ ഈ രീതിക്ക് കഴിയും. (ഇതെല്ലാം സ്ത്രീകളോട് മാത്രമാണ് ഞാൻ പറയുന്നത്. സ്ത്രീയുടെ സമ്മതമില്ലാതെ അവളെ സ്പർശിക്കുക എന്നത് ചെയ്യരുത്. കുട്ടികൾ ആണെങ്കിൽ അവരുടെ സമ്മതം എന്നത് സമ്മതമല്ല എന്നതും ഓർക്കണം)
എത്ര വർഷങ്ങൾ കഴിഞ്ഞാലും നിങ്ങൾക്ക് നിങ്ങളുടെ ലൈംഗികതാല്പര്യം വീണ്ടെടുക്കാം. ഉറപ്പ്. മറ്റാളുകളോട് ലൈംഗികതാല്പര്യം ഇല്ലാത്തവരും തങ്ങളുടെ ശരീരത്തെ സുഖത്തിലേക്ക് എത്തിക്കാറുണ്ട്. പ്രായവും താല്പര്യവും കൂട്ടിക്കെട്ടിയുള്ള പാപബോധം കൊണ്ടിരിക്കരുത്. രാച്ചിയമ്മ പറഞ്ഞ പോലെ നമ്മള് മനുഷ്യരല്ലേ ❤

NB: സ്ഥിരമായ പങ്കാളിയോട് മാത്രം ലൈംഗികതാല്പര്യം ഇല്ലാത്ത അവസ്ഥയുണ്ട് എന്ന് പുസ്തകങ്ങളിൽ ഉണ്ട്. ആൺലൈംഗികതയുമായി ബന്ധപ്പെട്ടാണ് അത് പറഞ്ഞിട്ടുള്ളത്. ഒരു പ്രത്യേക സ്ത്രീയുമായി ഉദ്ധാരണം നടക്കില്ല എന്ന്. അതുപോലെ സ്ത്രീകൾക്കും ഉണ്ടായിക്കൂടെ 😊 ഉണ്ടാകാം. So, പങ്കാളിയെ മാറ്റിനോക്ക് എന്ന് പറയാനോ അത് സ്വീകരിക്കപ്പെടാനോ ഇവിടെ ഇടമുണ്ടോ ആവോ. So take yourself to your own beautiful worlds ❤ It works well.

ലൈംഗികസുഖം ലഭ്യമാകുന്നില്ല എങ്കിൽ ഒട്ടും മടിക്കാതെ ഡോക്ടറെ കാണുകയും ചെയ്യാം. “ഈ പ്രായത്തിലോ” എന്ന രീതിയിലുള്ള ചെറിയ നോട്ടം പോലും വെറുതെ വിടരുത്. പരാതി കൊടുക്കുക. നഷ്ടപരിഹാരം നേടുക.
**

Orgasm/രതിമൂർച്ച related ആയി ഇന്ന് ഒരു/രണ്ട് കാര്യം കൂടെ പറഞ്ഞിട്ട് പോകാം 🤐🤐

1) Clitoris റിലേറ്റഡ് ഓർഗാസം കിട്ടിയാൽ പിന്നെ vaginal penetration ചെയ്യാൻ പല സ്ത്രീകൾക്കും ബുദ്ധിമുട്ടുണ്ടാകാം. നേരെ മറിച്ചു vaginal ഓർഗാസം ആണെങ്കിൽ ഒന്നൂടെ ശ്രമിക്കാൻ നേരത്തേ പറഞ്ഞത്ര ബുദ്ധിമുട്ട് കാണില്ല. So, ബന്ധപ്പെടാൻ ബുദ്ധിമുട്ടുള്ളവർ especially സെക്സ് ജസ്റ്റ്‌ തുടങ്ങുന്നവർ ആദ്യമേ oral സെക്സ് or fingering ഒക്കെ ചെയ്ത് ഓർഗാസം ഉണ്ടാക്കാതെ vaginal സെക്സ്നു ശ്രമിച്ചാൽ penetration friendly ആയി മാറാവുന്നതാണ്. Penetration ആണ് അഖിലസാരമൂഴിയിൽ എന്നല്ല പറഞ്ഞത് 🤐
And relax your buttocks if you have difficulty in penetration in first stage of your sex life/ after long duration of sexually inactive period. Buttocks ചുരുക്കാതെ relax ചെയ്യണം എന്നാനണുദ്ദേശിച്ചത് ചില സ്ത്രീകൾ penetration ടൈമിൽ മൂത്രം പിടിച്ചു വെക്കുന്ന പോലെ buttocks ചുരുക്കാറുണ്ട്. അത് penetration സ്വീകരിക്കാൻ സ്ത്രീശരീരത്തിനു ബുദ്ധിമുട്ടുണ്ടാക്കും.
2) premenstrual ആയി ശാരീരികബുദ്ധിമുട്ടുള്ള (including breast pain) ചിലർക്കു രതിമൂർച്ചയിലേക്ക് നയിക്കുന്ന സ്വയംഭോഗം ചെയ്താൽ റിലീഫ് ഉണ്ടാകാറുണ്ട്. Sex also can be tried if you consider a partner.
Fully scientific ആയ പോസ്റ്റ്‌ അല്ല. അനുഭവങ്ങളിൽ നിന്ന് മാത്രം ഉള്ളത്. Open to correction and discussion without blocking😜
NB: followers നെ കൂട്ടാൻ ആണ് സെക്സ്-പോസ്റ്റ്‌ എന്ന് വിചാരിക്കുന്നവരോട്. സത്യമാണ്. Followers എന്താ മോശം ആണോ