Connect with us

Featured

ഐന്‍സ്റ്റയിന്‍റെ തലച്ചോറ് ഒളിപ്പിച്ചുവെച്ച ഡോക്ടറുടെ കഥ

ലോകം മുഴുവന്‍ ആരാധനയോടെ കണ്ടിരുന്ന ഒരു വലിയ മനുഷ്യന്റെ തലച്ചോറ് പൊതുസമൂഹത്തിന് ഒരു വിവരവും നല്‍കാതെ ഇരുപത് വര്‍ഷങ്ങളോളം ഒളിപ്പിച്ചുവെച്ച ഡോക്ടര്‍ ഹാര്‍വിയെ അത്ഭുതത്തോടെയല്ലാതെ ഓര്‍ക്കുവാന്‍ തരമില്ല!

 79 total views

Published

on

enistein_brain
ലോകം കണ്ടതില്‍ വച്ച് ഏറ്റവും ബുദ്ധിമാനായ മനുഷ്യരില്‍ ഒരാളായിരുന്നു ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിന്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കണ്ടെത്തലുകളോടൊപ്പം തന്നെ അദ്ദേഹത്തിന്റെ തലച്ചോറിനെക്കുറിച്ചും ബുദ്ധിവൈഭവത്തെക്കുറിച്ചും ഒട്ടേറെ അനുമാനങ്ങളും സിദ്ധാന്തങ്ങളും ഉണ്ടായിട്ടുണ്ട്.ഐന്‍സ്റ്റയിന്റെ തലച്ചോറിന് മറ്റ് മനുഷ്യരുടേതില്‍ നിന്ന് എന്തോ വ്യത്യാസം ഉണ്ടായിരുന്നു എന്ന് ഇപ്പോഴും വിശ്വസിക്കുന്നവരുണ്ട്. അതുപോലെ തന്നെ, അദ്ദേഹത്തിന്റെ തലച്ചോറിന് മറ്റുള്ളവരുടെ തലച്ചോറുകളെ അപേക്ഷിച്ച് ഭാരം കൂടുതല്‍ ഉണ്ടായിരുന്നു എന്നും വിശ്വസിച്ചിരുന്നു. ബുദ്ധിയും മസ്തിഷ്‌കത്തിന്റെ വലുപ്പവും ഭാരവും തമ്മില്‍ എന്തോ ബന്ധം ഉണ്ടെന്ന വിശ്വാസമായിരിക്കാം ഇതിനു പിന്നില്‍.

എന്നാല്‍,ഐന്‍സ്റ്റയിന്റെ മരണശേഷം അദ്ദേഹത്തിന്റെ തലച്ചോറില്‍ നടത്തിയ സൂക്ഷ്മമായ പരീക്ഷണങ്ങള്‍ മേല്‍പ്പറഞ്ഞ ഊഹാപോഹങ്ങള്‍ എല്ലാം തെറ്റാണെന്ന് തെളിയിച്ചു. നമ്മള്‍ പക്ഷെ പറഞ്ഞു തുടങ്ങിയത് ഇതൊന്നുമല്ല,ഐന്‍സ്റ്റയിന്റെ തലച്ചോറ് ഇരുപത് വര്‍ഷങ്ങളോളം ഒളിപ്പിച്ചുസൂക്ഷിച്ച ആ ഡോക്ടറെക്കുറിച്ചാണ്.

1955ല്‍ ഐന്‍സ്റ്റയിന്റെ മരണത്തിന് ഏഴരമണിക്കൂര്‍ ശേഷം ഒട്ടോപ്‌സി ചെയ്ത തോമസ് ഹാര്‍വി എന്ന ഡോക്ടര്‍ അദ്ദേഹത്തിന്റെ തലച്ചോറ് ശരീരത്തില്‍നിന്നും വേര്‍പ്പെടുത്തി. എന്നാല്‍, ഇത് അദ്ദേഹത്തിന്റെ ബന്ധുക്കളുടെ അറിവോ സമ്മതമോ വാങ്ങിയതിന് ശേഷമാണോ എന്നത് ഇന്നും തര്‍ക്കവിഷയമാണ്. എന്തായാലും, ഡോക്ടര്‍ ഹാര്‍വി അദ്ദേഹത്തിന്റെ തലച്ചോറ് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുവാനായി സ്വന്തം പക്കല്‍ സൂക്ഷിച്ചു.ഐന്‍സ്റ്റയിന്റെ തലച്ചോറിനെക്കുറിച്ച് കൂടുതല്‍ അറിയുന്നത് ന്യൂറോസയന്‍സിന് തന്നെ മുതല്‍ക്കൂട്ടാകും എന്നായിരുന്നു ഹാര്‍വിയുടെ അനുമാനം.

ഹാര്‍വി ആദ്യം ചെയ്തത്ഐന്‍സ്റ്റയിന്റെ തലച്ചോറ് തൂക്കിനോക്കുകയാണ്. അദ്ദേഹത്തിന്റെ തലച്ചോറിന് 1,230 ഗ്രാം ഭാരമാണ് ഉണ്ടായിരുന്നത്. ഒരു സാധാരണ മനുഷ്യന്റെ തലച്ചോറിന്റെ ഭാരം! ഈ കണ്ടെത്തല്‍ ബുദ്ധിക്കും തലച്ചോറിന്റെ ഭാരത്തിനും തമ്മില്‍ ബന്ധം ഉണ്ടെന്ന അബദ്ധധാരണ തന്നെ പൊളിച്ചെഴുതി.

ഐന്‍സ്റ്റയിന്റെ തലച്ചോറിന്റെ വിവിധ വശങ്ങളില്‍ നിന്നുള്ള ഫോട്ടോകള്‍ എടുത്തശേഷം ഹാര്‍വി അതിനെ തുല്യവലുപ്പത്തിലുള്ള 240 കഷ്ണങ്ങളാക്കി മുറിക്കുകയാണ് ചെയ്തത്. അതിനുശേഷം ഓരോ കഷ്ണവും കനംകുറഞ്ഞ ചെറിയ പാളികള്‍ പോലെ മുറിച്ചെടുത്തു. ഇവ 12 സെറ്റുകള്‍ ഉണ്ടായിരുന്നു. ഓരോ സെറ്റിലും നൂറില്‍ അധികം പാളികള്‍. ഇവയില്‍ 2 സെറ്റുകള്‍ തന്റെ പക്കല്‍ സൂക്ഷിച്ചതിന് ശേഷം ബാക്കിയുള്ള സെറ്റുകള്‍ ഹാര്‍വി അക്കാലത്തെ പ്രശസ്തരായ പാത്തോളജിസ്റ്റുകള്‍ക്ക് അയച്ചുകൊടുത്തു.

 

1978ല്‍ ജേര്‍ണലിസ്റ്റ് ആയ സ്റ്റീവന്‍ ലെവി ആണ് ഡോക്ടര്‍ ഹാര്‍വിയുടെ പക്കല്‍ഐന്‍സ്റ്റയിന്റെ തലച്ചോറ് ഉള്ളതായി കണ്ടെത്തിയത്. ആല്‍ക്കഹോളില്‍ സംരക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ആ ഭാഗങ്ങള്‍ പിന്നീട് ഹാര്‍വിയുടെ ബന്ധുക്കള്‍ 2010ല്‍ നാഷണല്‍ മ്യൂസിയം ഓഫ് ഹെല്‍ത്ത് ആണ്ട് മെഡിസിനില്‍ ഏല്‍പ്പിച്ചു. അവയോടൊപ്പം ഹാര്‍വി എടുത്ത പന്ത്രണ്ടോളം ചിത്രങ്ങളും ഉണ്ടായിരുന്നു.

ഐന്‍സ്റ്റയിന്റെ തലച്ചോറിനെക്കുറിച്ച് ഈ ചിത്രങ്ങളെ ആസ്പദമാക്കി പിന്നീട് പല പഠനങ്ങളും പുറത്തുവന്നെങ്കിലും അവയില്‍ ഏതെങ്കിലും ഒന്ന് ശരിയോ തെറ്റോ എന്ന് പറയുവാന്‍ ഇപ്പോഴും നമ്മുക്ക് സാധിക്കില്ല. അപ്പോഴും, ലോകം മുഴുവന്‍ ആരാധനയോടെ കണ്ടിരുന്ന ഒരു വലിയ മനുഷ്യന്റെ തലച്ചോറ് പൊതുസമൂഹത്തിന് ഒരു വിവരവും നല്‍കാതെ ഇരുപത് വര്‍ഷങ്ങളോളം ഒളിപ്പിച്ചുവെച്ച ഡോക്ടര്‍ ഹാര്‍വിയെ അത്ഭുതത്തോടെയല്ലാതെ ഓര്‍ക്കുവാന്‍ തരമില്ല!

Advertisement

 80 total views,  1 views today

Continue Reading
Advertisement

Advertisement
cinema12 hours ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema2 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema3 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment3 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema4 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized5 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema6 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema7 days ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema1 week ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment1 week ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement