അറിയാം ആധാരങ്ങളെ കുറിച്ച്

0
731

അറിയാം ആധാരങ്ങളെ കുറിച്ച്……ആധാരങ്ങൾ (Documents)
റവന്യു പ്ലാറ്റ്ഫോം (Revenue Platform) പേജിൽ ചെയർ ചെയ്ത പോസ്റ്റ്

ഭൂമി കൈമാറ്റത്തിന്റെ ഔദ്യോഗിക രേഖയാണ് ആധാരം. രജിസ്ട്രാർ ഓഫീസിൽ രജിസ്ടർ ചെയ്താൽ മാത്രമേ ആധാരം സാധുവാകു. ഒരു സ്ഥലത്തിന്റെ നിലവിലുള്ള പഴയ ആധാരങ്ങളെ മുന്നാധാരങ്ങൾ-കീഴാധാരങ്ങൾ- അടിയാധാരങ്ങൾ (Prior Documents) എന്നൊക്കെ പറയുന്നു.

തീരാധാരം / വില ആധാരം (Sale Deed)

പ്രതിഫലം പറ്റിക്കൊണ്ട്‌ ആര്ക്കു വേണമെങ്കിലും രജിസ്റ്റർ ചെയ്തു കൊടുക്കാവുന്ന ആധാരം. ഭൂമി, കെട്ടിടം തുടങ്ങിയ മുതലുകൾ കൈമാറ്റം ചെയ്യുന്നതിന് തയ്യാറാക്കുന്ന രേഖ.

അവകാശ/കൂട്ടവകാശ ഒഴിമുറി

കൂട്ടവകാശവസ്തുവിന്മേൽ ഒരാളുടെ അവകാശം കൂട്ടവകാശികള്ക്ക് പ്രതിഫലം വാങ്ങി ഒഴിഞ്ഞു കൊടുക്കുന്നു ഒഴിഞ്ഞു പോകുന്ന ആളും ഒഴിഞ്ഞു കിട്ടുന്ന ആളും മേൽ പ്രകാരമുള്ള വസ്തുവിൽ കൂട്ടവകാശി ആയിരിക്കണം.

ഭാഗപത്രം (Partition Deed)

കൂട്ടവകാശ വസ്തുക്കൾ ഭാഗിച്ച് എടുക്കുന്നത് സംബന്ധിച്ച ആധാരം .ഒരു മുതൽ കൂട്ടൂടമസ്ഥന്മാർ തമ്മിൽ ഭാഗിക്കുകയോ , അതിന് സമ്മതിക്കുകയോ ചെയ്തു കൊണ്ട് തയ്യാറാക്കുന്ന ആധാരം. ഒന്നിൽ കൂടുതൽ പേർ വസ്തു ഭാഗിചെടുക്കണം. ആവശ്യമെങ്കിൽ മറ്റുള്ളവര്ക്ക്ആ പണം വാങ്ങി അവകാശം ഒഴിയാം. വസ്തു ഭാഗം ചെയ്യുമ്പോൾ പ്രധാനിയായ ഒരാള്ക്ക് മുഖ്യ ആധാരം കൈവശത്തിൽ കിട്ടേണ്ടതാണ്. മറ്റുള്ളവര്ക്കായി തയ്യാറാക്കുന്ന ഓരോ ഡ്യൂപ്ലിക്കേറ്റ്‌ഭാഗപത്രതിനും 100 രൂപയുടെ മുദ്രപത്രം ആവശ്യമാണ്. അല്ലെങ്കിൽ പിന്നീടു പണയപ്പെടുതുന്നതിനും മറ്റും പ്രയാസങ്ങൾ നേരിടും. ഇതിൽ കുടുംബങ്ങൾ തമ്മിലുള്ളവയും, അല്ലാത്തവയും എന്നിങ്ങനെ രണ്ടു രീതിയിലാണ് സര്ക്കാ്ർ സ്റ്റാമ്പ്‌ ഡ്യൂട്ടിയും റജി. ഫീയും നിശ്ചയിച്ചിരിക്കുന്നത്. (കുടുംബം എന്നാൽ ഭാര്യ,ഭര്ത്താുവ്,മക്കൾ,മരണപെട്ട മക്കളുടെ അവകാശികൾ)

മരണപത്രം(വില്പത്രം) Will:

എഴുതി കൊടുത്ത വ്യക്തിയുടെ മരണശേഷം മാത്രം പ്രാബല്യത്തിൽ വരുന്നത്

ഒന്നാമത്തെ ഇനം:

ഒരു വ്യക്തി തന്റെ മരണശേഷം നടപ്പിലാവേണ്ടതും, നടപ്പിലാക്കെണ്ടതുമായ കാര്യങ്ങൾ മുൻ‌കൂർ രേഖപ്പെടുത്തുന്ന കരണം(ആധാരം). ജീവിച്ചിരിക്കുമ്പോൾ ഇഷ്ടാനുസരണം പൂര്ണമായോ/ ഭാഗികമായോ ഭേദഗതി ചെയ്യാം. എഴുതി വെച്ച മുതലുകൾ വില്പന/പണയം നടത്തുവാനും തടസ്സമില്ല. മരണപത്രം, എഴുതിയ വ്യക്തിയുടെ മരണശേഷം മാത്രമേ പ്രാബല്യത്തിൽ വരികയുള്ളു. എഴുതി ഒപ്പിട്ടാൽ മാത്രം വില്പ/ത്രം നിയമപരമാവില്ല,മറിച്ചു അത് നിര്ബസന്ധമായും രജിസ്ട്രാപ്പീസിൽ രജിസ്റെർ ചെയ്തിരിക്കണം. ഒരാൾ മരണ പത്രത്തിൽ ഏതെങ്കിലും ഒരു പിന്തുടര്ച്ചാവകാശിക്ക് മുതൽ കൊടുക്കുകയോ /കൊടുക്കാതിരിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ കാരണം രേഖപ്പെടുത്തുന്നത് ആ ആധാരത്തെ ബലപ്പെടുത്തും. ഒരാള്ക്ക് അയാളുടെ പേരിൽ ഒരു സമയം ഒരു മരണപത്രം മാത്രമേ പാടുള്ളൂ. നിലവിലുള്ള മരണ പത്രത്തിന് മാറ്റം വരുത്താതെ തുടര്ച്ച മരണപത്രം(Codicil) എഴുതി രജിസ്ടെർ ചെയ്തു വെ ക്കാവുന്നതാണ്. നിലവിലുള്ള ഒരു മരണപത്രം ആവശ്യമെങ്കിൽ റദ്ദു ചെയ്തു പുതിയത് രജിസ്റെർ ചെയ്യാം. ഒരാള്ക്ക് ഇഷ്ടമുള്ള രാജിസ്റാർ ആഫീസിൽ മരണപത്രം രജിസ്റെർ ചെയ്യാം.

രണ്ടാമത്തെ ഇനം :

അടച്ച വില്പത്രം കവറിലാക്കി സീൽ ചെയ്തു ജില്ലാ രജിസ്റ്റർ ഓഫീസിൽ സൂക്ഷിച്ച് വക്കുകയും എഴുതികൊടുത്ത വ്യക്തിയുടെ കാലശേഷം രജിസ്റ്റർ ചെയ്യുകയുമാണ് ചെയ്യുന്നത്. മരണപ്പെട്ട വ്യക്തിയുടെ അവകാശികൾ മരണ/അവകാശ സര്ടിഫിക്കറ്റ്കൾ ഹാജരക്കുബോളാണ് കവർ തുറക്കുന്നത്.

വിൽ എഴുതിയ ആളിന്റെ മരണ ശേഷം വില്പത്രവും മരണ സർടിഫിക്കറ്റിന്റെ കോപ്പിയും, അവകാശികളാണെന്നു തെളിയിക്കുന്ന രേഖകളും കൊണ്ടുപോയി പോക്കു വരവ് ചെയ്യിക്കുമ്പോഴാണ് യഥാര്ത്ഥ ഉടമസ്ഥാവകാശം ലഭിക്കുക. ഒന്നിലധികം അവകാശികളുടെ വിവരം ഒരേ വിൽ പത്രത്തിലുണ്ടെങ്കിൽ, അതും ഒരു പ്രോപ്പർട്ടിയുടെ ഭാഗങ്ങൾ തന്നെയാണെങ്കിൽ എല്ലാവരും വന്ന് ഒപ്പിട്ടാലേ, അതാതു സ്ഥലങ്ങൾ അവരവരുടെ പേരിൽ ആവുകയുള്ളൂ. വിൽ പത്രത്തിന് സ്റ്റാമ്പ്‌ ഡ്യൂട്ടി ഇല്ല. ഫീ നൂറു രൂപ.വില്പത്രം റദ്ദ് ചെയ്യാൻ ഫീ നൂറു രൂപ.

ഇഷ്ടദാനാധാരം- ധനനിശ്ചയ ആധാരം: (Settlement Deed)

തന്നെ ആശ്രയിച്ചു കഴിയുന്ന ആള്ക്ക് പ്രതിഫലം വാങ്ങാതെ എഴുതികൊടുക്കുന്ന ആധാരം. ഉദാ: ഭര്ത്താ്വ് ഭാര്യക്ക്‌/മക്കള്ക്ക് , അമ്മ മക്കള്ക്ക്

ദാനാധാരം(Gift Deed)

ഇളകുന്നതോ ,അല്ലാത്തതോ ആയ മുതലുകൾ യാതൊരു പ്രതിഫലവും കൂടാതെ സ്വമേധയ വേറൊരാള്ക്ക് കൈമാറി എഴുതുന്ന ആധാരം.രക്ത ബന്ധുക്കൾ ആവണമെന്നില്ല.തീരധാരത്തിന്റെ മുദ്ര പത്രവും ഫീസും നല്കൊണം.ദാനാധാരങ്ങളിൽ വ്യവസ്ഥകൾ ഒന്നും വച്ചിട്ടില്ല എങ്കിൽ, ലഭിച്ച ആൾ പോക്കുവരവു ചെയ്ത് പേരിൽ കൂട്ടിയാൽ പിന്നെ ദാനം ചെയ്ത ആൾക്ക് അതിൽ പ്രത്യകിച്ചു അധികാരമൊന്നും ഇല്ല.

പരസ്പര കൈമാറ്റാധാരം(Exchange of Property):

രണ്ടു പേരുടെ മുതലുകൾ പരസ്പരം കൈമാറിക്കൊണ്ട് എഴുതുന്നത്‌. കൂടുതൽ വിലയുള്ള മുതലിന്റെ വിലക്കനുസരിച്ചു മുദ്രവിലയും ഫീസും നല്ക്ണം. ഒറിജിനൽ ഒരാള്ക്കും , 100 രൂപ പത്രതിൽ എഴുതിയ ഡ്യൂപ്ലിക്കേറ്റ്‌ രണ്ടാമനും കൈവശം വെയ്ക്കാം.

ജാമ്യാധാരം

ഒരു കരാർ/ആധാര പ്രകാരമായി ക്രമമായി പ്രവര്ത്തിച്ചു കൊള്ളാമെന്ന ഉറപ്പിലേക്കായി ജാമ്യക്കാരൻ എഴുതികൊടുക്കുന്ന രേഖ. ഒരാൾ ചെയ്യാമെന്ന് ഏറ്റ കാര്യം ചെയ്യാതിരുന്നാൽ, അത് ഏറ്റെടുത്തു സ്വയം ചെയ്യുമെന്ന് സമ്മതിച്ചു കൊണ്ട് മറ്റൊരാൾ എഴുതി കൊടുക്കുന്ന ആധാരം

പണയധാരം

ഒരാൾ മറ്റൊരാളിൽ നിന്ന് പണം കടം വാങ്ങിയതിന് ഈടായി വസ്തു പണയപ്പെടുത്തികൊണ്ട് എഴുതികൊടുക്കുന്ന ആധാരം. ഇത് മൂന്ന് വിധമുണ്ട്. കൈവശപ്പണയം: ഇതിൽ വസ്തു എഴുതികൊടുക്കുന്ന ആള്ക്ക് കൈവശമായി നല്കുുന്നു. ചൂണ്ടിപ്പണയം:വസ്തു ഇന്നതാണെന്നു ചൂണ്ടിക്കാണിച്ചു രജിസ്റ്റർ ചെയ്തു പണയത്തിനു നല്കുന്നു ചാരുപണയം:ആധാര ലക്ഷ്യങ്ങൾ മാത്രം ഏല്പ്പി്ച്ചു(രജിസ്ട്രർ ചെയ്യലും കൈവശം നല്കലും ഇല്ല) എഴുതി കൊടുക്കുന്നു.

തെറ്റ് തിരുത്താധാരം:(Correction Deed)

ഒരു ആധാരം രജിസ്ട്രർ ചെയ്തതിന് ശേഷം,അതിലെ വസ്തുവിനോ, പ്രതിഫല തുകയ്ക്കോ, വ്യവസ്ഥകള്ക്കോ മാറ്റം വരുത്താതെ, കൈതെറ്റായി വന്ന വിവരങ്ങൾ ശരിയാക്കി എഴുതി രജിസ്ട്രർ ചെയ്യുന്ന ആധാരം.ഇതിനു മുദ്രപത്രത്തിന്റെ ആവശ്യമില്ല.

റദ്ധാധാരം(Cancellation Deed):

നേരത്തെ എഴുതി രജിസ്ട്രർ ചെയ്ത ഒരു ആധാരത്തെ റദ്ദാക്കി കൊണ്ടുള്ള പുതിയ ഒരു ആധാരം.

ഒറ്റി ആധാരം

പണയപെടുത്തുന്ന ഭൂമിയുടെ കൈവശം കൂടി വിട്ടു കൊടുക്കുന്നതാണ് ഒറ്റിയാധാരം

പണയം

കൈവശം കൊടുക്കാതെയുള്ള പണയപെടുത്തൽ

കാണം തീറ്/ഒറ്റി ക്ക് മേൽ വില

ഒറ്റിക്ക് കൊടുത്തിരിക്കുന്ന വസ്തുവിന്മേലുള്ള ജന്മാവകാശം കൂടി ഒഴിഞ്ഞു കൊടുക്കുന്നത്

കാണം -കുഴിക്കാണം അവകാശം

ജന്മിയിൽ നിന്നും കൈമാറ്റം ചെയ്തു കിട്ടുന്ന വസ്തുവിലുള്ള സകല കുഴിക്കൂർ ചമയങ്ങളുടെ അവകാശ സഹിതം ലഭിക്കുന്ന പ്രത്യേക അവകാശം.

കുഴിക്കാണം ഒറ്റി പണയപെടുത്തുന്ന വസ്തുവിന്മേൽ ദേഹണ്ഡം ചെയ്യാനുള്ള അവകാശം’ ,