മീന്‍ വിഴുങ്ങിയാല്‍ ആസ്മ മാറുമോ ?

അറിവ് തേടുന്ന പാവം പ്രവാസി

മിക്ക ആളുകളെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ആസ്മ. ആസ്മയ്ക്ക് പല ചികില്‍സാ രീതികളുണ്ട്. അതിലൊരു വിചിത്ര ചികിത്സാ രീതിയാണ് മീൻ വിഴുങ്ങൽ. ഹൈദരാബാദിൽ കാലാ കാലങ്ങളായി ഈയൊരു ചികിത്സ രീതി നടത്തിപോരുന്നുണ്ട്. എല്ലാ സമയത്തും മരുന്ന് അടങ്ങിയ മത്സ്യം നല്‍കാറില്ല. മഴക്കാലം ആരംഭിക്കുന്ന ജൂണിലെ ‘മൃഗശിര കാർത്തി’ ശുഭദിനത്തിലാണ് സാധാരണയായി പരിപാടി നടത്തി പോരുന്നത്.

ഹൈദരാബാദിലെ ഗൗഡ് കുടുംബത്തിലെ അംഗങ്ങളാണ് ഇത്തരത്തിൽ ആസ്‌മയ്‌ക്ക് ചികിത്സ നൽകുന്നത്. കഴിഞ്ഞ 175 വർഷമായി ഹൈദരാബാദിലെ ഗൗഡ് കുടുംബം ഈ ചികിത്സ നടത്തി വരുന്നുണ്ട്. ഔഷധം അടങ്ങിയ ജീവനുള്ള മത്സ്യത്തെ ആസ്മ ബാധിതര്‍ വിഴുങ്ങുന്നു. മീന്‍ വിഴുങ്ങലുമായി ബന്ധപ്പെട്ട് നിരവധിയാളുകളാണ് ഹൈദരാബാദിൽ എത്തുന്നത്. ഇത്തരത്തില്‍ രോഗത്തിന് മീന്‍ വിഴുങ്ങാന്‍ എത്തുന്നവരുടെ കൂട്ടത്തില്‍ കേരളത്തില്‍ നിന്നുള്ളവരും കുറവല്ല.

മീനിന്റെ വായിൽ ഔഷധ കൂട്ട് നിറച്ച ശേഷമാണ് ജീവനോടെ അതിനെ ആസ്മ രോ​ഗികൾക്ക് വിഴുങ്ങാൻ നൽകുന്നത്. ജീവനുള്ള മത്തി അല്ലെങ്കിൽ മുരൾ മത്സ്യത്തിന്റെ വായിലാണ് ഔഷധം നിറക്കുന്നത്. ഔഷധ സസ്യങ്ങളുടെ രഹസ്യ കൂട്ട് ഈ കുടുംബാംഗങ്ങൾക്ക് മാത്രമെ അറിയൂ. തലമുറകളായി ഗൗഡ് കുടുംബത്തിന് കൈമാറി വരുന്നതാണിത്. മാറ്റാര്‍ക്കും ഈയൊരു ഔഷധ കൂട്ടിനെ കുറിച്ചറിയില്ല.

ഈ മരുന്നിന് മീന്‍ പ്രസാദം എന്നും പേരുണ്ട്. തെലങ്കാന സര്‍ക്കാരില്‍ നിന്ന് വാങ്ങുന്ന പ്രത്യേക മത്സ്യമാണ് പ്രസാദം. പരമ്പരാഗതമെന്ന് ഇവര്‍ അവകാശപ്പെടുന്ന ഒരു മഞ്ഞ നിറത്തിലുള്ള കുഴമ്പ് ഈ മീനിന്‍റെ വായില്‍ പുരട്ടി ആളുകളെക്കൊണ്ട് വിഴുങ്ങിക്കുകയാണ്.രോഗിയുടെ തൊണ്ടയിലൂടെ മീന്‍ താഴേക്ക് ഇറങ്ങുന്നത് ആസ്‍ത്‍മ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മാറ്റുമെന്നാണ് ഇവരുടെ അവകാശവാദം. ജീവനുള്ള മത്സ്യമായതുകൊണ്ട് തന്നെ തുപ്പിക്കളയാതിരിക്കാന്‍ കുറച്ച് ബലം പ്രയോഗിച്ചുതന്നെയാണ് രോഗിയെ കൊണ്ട് വിഴുങ്ങിക്കുക.

കാലം കുറച്ച് കഴിഞ്ഞതോടെ പല കാരണങ്ങള്‍ കൊണ്ട് മീന്‍ ചികിത്സക്ക് ആരാധകര്‍ കുറഞ്ഞുവന്നു. എന്നാല്‍ ആന്ധ്രാപ്രദേശു കാര്‍ക്കിടയില്‍ ഇന്നും മീന്‍ വിഴുങ്ങല്‍ ചികിത്സ ഹിറ്റാണ്. ഹൈദരാബാദിലെ നംപള്ളി എക്സിബിഷന്‍ ഗ്രൗണ്ടിലാണ് മീന്‍ വിഴുങ്ങല്‍ ചികിത്സ നടക്കുന്നത്. എല്ലാ വര്‍ഷവും ജൂണില്‍ ആരോഗ്യ ക്യാമ്പ് നടത്താറുണ്ട്.

ആസ്മയ്‌ക്ക് ഈ ചികിത്സ ഉത്തമമാണെന്ന് വിശ്വസിക്കുന്നവരെ പോലെ മീൻ വിഴുങ്ങൾ ചികിത്സ അശാസ്ത്രീയമാണെന്നും പറയുന്നവരുമുണ്ട്.ഇത് വൃത്തിയില്ലാത്ത ചികിത്സാ രീതിയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ പുതിയ തലമുറക്കാര്‍ ഈ ചികിത്സക്ക് വിധേയരാകാന്‍ തയ്യാറാകാറില്ല. എങ്കിലും മുതിര്‍ന്നവരുടെ വിശ്വാസത്തിന്റെ പേരില്‍ ഇവരും നിര്‍ബന്ധിതരാകുകയാണ് ചെയ്യാറ്.
ശാസ്‍ത്രിയമായ അടിത്തറയില്ലാത്ത ഈ ‘ചികിത്സ’യ്ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ട്.യുക്തിവാദികളും വിവിധ ശാസ്ത്ര സംഘടനകളും മീന്‍ വിഴുങ്ങലിന് എതിരെ രംഗത്ത് ഉണ്ട്. കോടതിയില്‍ കേസുകളും നടക്കുന്നുണ്ട്.

പ്രായവ്യത്യാസമില്ലാതെ മുതിര്‍ന്നവരെയും കുട്ടികളെയും ഒരു പോലെ ബുദ്ധിമുട്ടിക്കുന്ന രോഗമാണ് ആസ്‌മ. ശ്വാസനാളത്തെ മുഴുവനായോ ഭാഗികമായോ ബാധിക്കുന്ന വായുസഞ്ചാരതടസവും ശ്വാസതടസവുമാണ് ആസ്മ. ഈ രോഗം ഭേദമാക്കാന്‍ ആധുനിക വൈദ്യ ശാസ്ത്രത്തിൽ വിവിധ തരത്തിലുള്ള ചികിത്സകളുണ്ട്.

You May Also Like

ശ്രീലങ്കയിലെ മൗഭിമാ വർത്തമാനപത്രം വായിച്ചാൽ കൊതുക് കടിക്കില്ല, കാരണം ഇതാണ്..

ശ്രീലങ്കയിലെ ദേശിയ ദിനപത്രമാണ് മൗഭിമാ (Mawbima). ഡെങ്കി പനി നിവാരണത്തിൽ ഇവർ കൊണ്ടുവന്ന നൂതനാശയം വ്യത്യസ്തമാണ്…

എന്താണ് ഹോക്‌സ് (Hoax) ?

എന്താണ് ഹോക്‌സ് (Hoax)? അറിവ് തേടുന്ന പാവം പ്രവാസി ആളുകളെ തെറ്റിദ്ധരിപ്പിക്കാനുതകുന്നതും, അസത്യപ്രചാരണങ്ങളടങ്ങിയതുമായ വാര്‍ത്തകളേയും, സന്ദേശങ്ങളെയും…

ആദ്യ മനുഷ്യന്‍ ഹോമോ നലേഡി

ആദ്യ മനുഷ്യന്‍ ഹോമോ നലേഡി Sabu Jose 2013 സെപ്തംബര്‍ 13 നാണ് റിക്ക് ഹണ്ടര്‍,…

പല തുടക്കക്കാരും സാഹിത്യത്തിൽ തെറ്റായ അർത്ഥത്തിലും ഉപയോഗിക്കുന്ന പദമാണ് കിനാവള്ളി ? എന്താണ് കിനാവള്ളി ?

എന്താണ് കിനാവള്ളി ? അറിവ് തേടുന്ന പാവം പ്രവാസി കടലിൽ കാണപ്പെടുന്ന ഒരു ജീവിയായ നീരാളിക്ക്…