ഇണചേരുന്ന സമയത്തു നായകൾക്ക് വേർപിരിയാൻ കഴിയാത്തതെന്ത് കൊണ്ട് ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
105 SHARES
1257 VIEWS

ഇണചേരുന്ന സമയത്തു നായകൾക്ക് വേർപിരിയാൻ കഴിയാത്തതെന്ത് കൊണ്ട് ?

ഇതൊരു “ചുരുളഴിയാത്ത”തല്ല “ചുരുളഴിഞ്ഞ രഹസ്യം” തന്നെയാണ്. മനസിലാക്കിയ ഒരു അറിവ് അറിയാത്തവർക്ക് പകരുന്നു എന്ന് മാത്രം. നമ്മൾ പല മൃഗങ്ങളുടെയും പക്ഷികളുടെയും ഇണചേരൽ പലപ്പോഴായിട്ട് കണ്ടിട്ടുണ്ടാകും അത് ചിലപ്പോൾ നമ്മുടെ വീട്ടുമുറ്റത്ത് ആകാം വഴിയോരങ്ങളിൽ ആകാം കാടുകളിലും ആകാം എന്തിന് പറയുന്നു. ഡിസ്‌കവറി, അനിമൽ പ്ലാനറ്റ് തുടങ്ങിയ ചാനലുകളിലും മൃഗങ്ങളും അവയുടെ പ്രത്യകതകളും പ്രത്യുൽപതന രീതികളും കണ്ടിട്ടും മനസിലാക്കിയിട്ടുമുണ്ട്.. എന്നാൽ ഇതിൽ നിന്നെല്ലാം വിത്യാസമായി ഒരു പ്രത്യുല്പാദന രീതിയുള്ള ഒരു മൃഗമാണ് നായകൾ എന്ത് കൊണ്ട് ആണ് ഇങ്ങനെ എന്നത്തിനുള്ള ഒരു മറുപടിയാണ് ഇന്നത്തെ എന്റെ ഈ പോസ്റ്റ്‌.

തെരുവിലൂടെ അലഞ്ഞ്‌ തിരിയുന്ന നായകൾ ഇണചേർന്നതിന് ശേഷം കുറച്ചു സമയം വേർപ്പെടാനാവാതെ ബുദ്ധിമുട്ടുന്ന കാഴ്ച്ച ചിലർ ആകാംക്ഷയോടും ചിലർ ദയനീയതയോടെയും ഒരിക്കലെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നാൽ ചിലർ അതിനെ വേർപിരിയിക്കാൻ വടിയോ കല്ലുകളോ കൊണ്ട് ആട്ടുകയും പേടിപ്പിക്കുകയും ചെയ്യുന്നതും ഒരു പക്ഷേ നമ്മൾ കണ്ടിട്ടുണ്ടാകാം..ജീവനുള്ള ഏതൊന്നിന്റെയും അടിസ്ഥാന പ്രത്യേകതകളിൽ ഒന്നാണല്ലോ പ്രത്യുൽപാദന പ്രക്രിയ. വംശം നിലനിർത്താൻ വേണ്ടി ഓരോ ജീവികളും പ്രജനന പ്രക്രിയയിലൂടെ കടന്നു പോകുന്നുണ്ട്. ലൈംഗീക പ്രത്യുത്പാദനത്തിൽ പങ്കാളികൾ പരസ്പരം ഇണ ചേരുകയും പുരുഷബീജം സ്ത്രീ അണ്ഡകോശവുമായി ചേർന്ന് സിക്താണ്ഡമായി ഗർഭപാത്രത്തിൽ വളരുകയും ചെയ്യുന്നു . മിക്ക ജന്തുജാലകങ്ങൾക്കും ഏതാണ്ടിതു പോലെ തന്നെ.

എന്നാൽ മനുഷ്യരുടെ പുരുഷ ലിംഗത്തിൽ നിന്ന് വ്യത്യസ്തമായി മിക്ക മൃഗങ്ങളിലെയും പുരുഷ ലൈംഗീകാവയവത്തിന് ദൃഢത നൽകാൻ പര്യാപ്തമായ baculum എന്ന എല്ലുണ്ട്‌. ഈ baculum എല്ലു കൂടാതെ നായകളിൽ ലൈംഗീകാവയവത്തിന്റെ ശരീരത്തോട് ചേർന്ന ഭാഗത്ത് bulbus glandis എന്നൊരു ഗ്രന്ഥിയുമുണ്ട്.ലൈംഗീക വേളയിൽ ആൺ നായയുടെ ജനനേന്ദ്രിയം പെൺ നായയുടെ ജനനേന്ദ്രിയത്തിൽ പ്രവേശിച്ചതിന് ശേഷം bulbus glandis എന്ന ഗ്രന്ഥി വലുപ്പം വെക്കുകയും അതെ സമയത്ത്‌ തന്നെ പെൺ നായയുടെ ജനനേന്ദ്രിയ പേശികൾ ചുരുങ്ങുകയും ചെയുന്നു..ഈ ഗ്രന്ഥികൾക്കുണ്ടാകുന്ന പ്രക്രിയയാണ് ആൺ നായയുടെ ജനനേന്ദ്രിയം പുറത്തെടുക്കാൻ കഴിയാതെ ആവുന്നത്.

തൽഫലമായി, രണ്ട് ഗ്രന്ഥികളും വിശ്രമിക്കുന്നതുവരെ ആൺ നായയ്ക്ക് പെൺ നായയുടെ ജനനേന്ദ്രിയത്തിൽ നിന്ന് അതിന്റെ ജനനേന്ദ്രിയം മാറ്റാൻ സാധിക്കില്ല.ഈ ഗ്രന്ഥികൾ പഴയ അവസ്ഥയിലേക്ക് എത്താൻ മിനിമം 5 മുതൽ 35 മിനിറ്റ് വരെ വേണ്ടിവരും.. ഇത് കാണുന്ന ചിലർ നായകളെ വേർപിരിയിക്കാൻ അല്ലെങ്കിൽ അവയെ ആട്ടിയോടിക്കാൻ ശ്രമിക്കാറുണ്ട്. ഇണ ചേരൽ പ്രക്രിയ പൂർത്തിയായാൽ തനിയെ വേർപിരിയുന്ന അവയെ വലിയൊരു ഉപകാരം ചെയ്യുന്നത് പോലെയാണ് ചിലർ നിർബന്ധപ്പൂർവ്വം വേർപിരിയിക്കാൻ ശ്രമിക്കുന്നത്..സത്യത്തിൽ നിങ്ങൾ അവയെ ദ്രോഹിക്കുകയാണ്. വടിയോ മറ്റോ ഉപയോഗിച്ച് നിര്ബന്ധ പൂർവ്വം അവയെ വേർപിരിയിക്കാൻ ശ്രമിച്ചാൽ, ഭയം കാരണം ആ പേശികൾ വേഗത്തിൽ ചുരുങ്ങാൻ ഇടവരികയും തമ്മിൽ വേർപിരിയുകയും ചെയ്തേക്കാം. എന്നാൽ മിക്ക അവസരങ്ങളിലും നായയുടെ പേശികൾ പ്രവർത്തനരഹിതമാവുകയും ജനനേന്ദ്രിയം തരാറിലേക്കുകയും പിന്നീട് ഇണചേരാൻ പറ്റാതെ ആവുകയും ചെയ്തേക്കാം. അവയുടെ ജീവൻ പോലും നഷ്ടപ്പെടുന്ന അവസ്ഥയും വിരളമല്ല.

അതുമാത്രം അല്ല ഏത് ഒരു ജീവി ആണെങ്കിലും അവയുടെ പ്രത്യുല്പാദന സമയങ്ങളിൽ എങ്കിലും അവയെ വെറുതെ വിടുക..അവരും ഭൂമിയുടെ അവകാശികളാണ് എന്ന് ഓർമപ്പെടുത്തുന്നു. ഈ ഒരു ഓർമപെടുത്തൽകൊണ്ട് എന്നെ വെറുതെ വിടുക (ഈ നായകൾ (തെരുവ് നായകൾ) കൊണ്ടുള്ള ബുദ്ധിമുട്ടുകൾ നമുക്ക് ഈ അടുത്ത കാലത്ത് ഭയങ്കരമാണന്നു അറിയാം അതും പറഞ്ഞു എന്റെ മേൽ കുതിരകേറരുത് .

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി