ലജ്ജ തോന്നുന്നില്ലേ ഇസ്താംബുൾ ?

153

ഒരു സംഘം ഗായകർ 288 ദിവസങ്ങളായി ഭക്ഷണമുപേക്ഷിച്ച് സമരം ചെയ്യുക, ഒടുവിൽ അസ്ഥിമാത്രമായ അവരിലെ ഒരു ഗായിക (ഹെലിൻ ബൊലേക്) മരണപ്പെടുക…ലജ്ജ തോന്നുന്നില്ലേ ഇസ്താംബുൾ?

അധികാരത്തിന്റെ ഗർവ്വിനാൽ ഈ ലോകത്തെ നോക്കുമ്പോൾ ഇതൊക്കെ നിസ്സാരമായിരിക്കും. പക്ഷെ മരണത്തിലും പ്രതിഷേധ നാളം അണയാതിരിക്കും, അടഞ്ഞുപോകാത്ത അവളുടെ മിഴികൾ പോലെ!

288 ദിവസത്തെ നിരാഹാരം; ടര്‍ക്കിഷ് ...അവർ രണ്ടുപേരാണ് സമരം ആരംഭിച്ചത്, ഒരു നാടോടി ഗായകസംഘത്തിലെ രണ്ടു പാട്ടുകാർ – ഹെലൻ ബോലെക്കും ഇബ്രാഹിം ഗോക്‌സെക്കും. ടർക്കിയിലെ പ്രസിദ്ധമായ ഒരു നാടോടി ബാൻഡായിരുന്നു അവരുടേത്, ഭരണകൂടം അവരുടെ പാട്ടുകളെ നിരോധിച്ചപ്പോൾ, പാട്ടുകാരെ തടവിലാക്കിയപ്പോൾ, ജയിലിൽ വച്ചാണ് അവർ പാട്ടുനിർത്തി നിരാഹാരം ആരംഭിച്ചത്. ജയിലിൽ നിന്നു പുറത്തുവന്നതിനു ശേഷവും സമരം തുടർന്നു. ആരോഗ്യനില തകർന്നു ആശുപത്രിയിൽ ആയപ്പോഴും ചികിത്സ നിരസിച്ചുകൊണ്ടു സമരം തുടർന്നു. ആശുപത്രിയിൽ നിന്നു പുറത്തെത്തിയപ്പോഴും അവർ അണമുറിയാതെ സമരം തുടർന്നു.
288 ദിവസത്തെ സന്ധിയില്ലാത്ത പോരാട്ടത്തിനൊടുവിൽ അവരിൽ ഒരാൾ, 28 വയസ്സ് മാത്രമുള്ള ഹെലൻ ബോലെക്ക് എന്ന ഗായിക, ഇസ്താംബുളിലെ വീട്ടിൽ വച്ചു ഇന്നലെ സമരം അവസാനിപ്പിച്ചു. മരണത്തെയും മറക്കാനാവാത്ത ഒരു സമരഗാനമാക്കി ഹെലൻ തന്റെ പാട്ട് പകുതിയിൽ അവസാനിപ്പിച്ചു. പൂക്കൾ കൊണ്ടു മൂടിയ ഹെലന്റെ ശവശരീരത്തിനു അടുത്ത് മുറിയാത്ത സമരവുമായി ഇപ്പോഴും ഇബ്രാഹിം ഇരിക്കുന്നുണ്ട്. ആ മനുഷ്യന്റെ കണ്ണുകൾ ഇപ്പോൾ എന്തായിരിക്കും ഹെലനോടു പാടുന്നത്?
Helin Bolek Archives - Prohorഒരു പെൺകുട്ടിയുടെ, ഒരു പോരാളിയുടെ, ഒരു സഖാവിന്റെ മരണ വാർത്ത ഇന്നെന്നെ തൊട്ടു. അവരെ ഞാനറിയില്ല, പേര് പോലും ഇതിന് മുമ്പ് കേട്ടിട്ടില്ലെന്ന് ലജ്ജയോടെ സമ്മതിക്കുന്നു. അവളുടെ പേര് ഹെലൻ ബോലെക്, തുർക്കിക്കാരിയാണ്, പാട്ടുകാരിയാണ്, കമ്യൂണിസ്റ്റാണ്. അവൾ വെറുതെയങ്ങ് മരിച്ചതല്ല, തുർക്കിയിലെ ഏർദോഗാൻ ഭരണകൂടത്തിന്റെ ഫാഷിസ്റ്റ് ഭീകരതയ്ക്കെതിരെ 288 ദിനം നിരാഹാരം കിടന്ന് രക്തസാക്ഷിത്വം വരിച്ചവളാണ്.
നിങ്ങളുടെ ഹൃദയം അനീതി കാണുമ്പോൾ രോഷം കൊണ്ട് വിറയ്ക്കുന്നുവെങ്കിൽ നിങ്ങളെന്റെ സഖാവാണ് എന്ന് പറഞ്ഞത്, അവനാണ്, മുമ്പെ നടന്നവൻ, ചെ. പ്രിയപ്പെട്ട സഖാവെ, ഹെലൻ, നിന്റെ പോരാട്ടങ്ങൾ വൃഥാവിലാവില്ല, ഒരു ദിനം ചുവന്ന സൂര്യൻ ഉദിക്കുക തന്നെ ചെയ്യും, അന്ന് ചുരുട്ടി മുറുക്കിയ നിരവധി മുഷ്ടികൾ അതിനെ അഭിവാദ്യം ചെയ്യും, അവരുടെ ഹൃദയത്തിൽ ഒരു രക്തതാരമായി നീ തിളങ്ങി നിൽക്കും. പറയാനുള്ളത് ഹൃദയം പൊട്ടിയ ആദരാഞ്ജലികൾ അല്ല.. ഹൃദയത്തിൽ നിന്നും മുഷ്ടി ചുരുട്ടിയ ഒരായിരം ലാൽ സലാം മാത്രം