നിങ്ങൾ പറയുന്ന മണ്ടത്തരങ്ങളെ പരിഹസിക്കുന്ന മലയാളിയെ പൗരത്വനിയമം പഠിപ്പിക്കാൻ നടക്കരുത്

128

നിങ്ങൾ പറയുന്ന മണ്ടത്തരങ്ങളെ പരിഹസിക്കുന്ന മലയാളിയെ പൗരത്വനിയമം പഠിപ്പിക്കാൻ നടക്കരുത്

 1. 2000ത്തിന്റെ നോട്ടിൽ ചിപ്പുണ്ടെന്നു പറഞ്ഞപ്പോൾ പരിഹസിച്ച മലയാളി.
 2. സിവിൽ സർവീസ് പരീക്ഷ എഴുതേണ്ടത് സിവിൽ എഞ്ചിനീർസ് ആണെന്ന് ബിപ്ലവ് കുമാർ ജി പറഞ്ഞപ്പോൾ പരിഹസിച്ച മലയാളി.
 3. മയിൽ ഗർഭം ധരിക്കുന്നത് കണ്ണുനീരിൽ നിന്നാണെന്നു മഹേഷ് ചന്ദ്ര ശർമ ജീ പറഞ്ഞപ്പോൾ പരിഹസിച്ച മലയാളി.
 4. പശുവിന്റെ മൂലത്തിൽ തടവിയാൽ ക്യാൻസർ മാറുമെന്ന് പ്രെഗ്യ സിങ് ജി പറഞ്ഞപ്പോൾ പരിഹസിച്ച മലയാളി.

 5. പശു മൂത്രം കുടിച്ചാൽ ബ്രെസ്റ്റ് ക്യാൻസർ മാറുമെന്ന് സാധ്വി പ്രെഘ്യജി പറഞ്ഞപ്പോൾ പരിഹസിച്ച മലയാളി.

 6. മേഘം ഉള്ളപ്പോൾ യുദ്ധവിമാനങ്ങൾ റഡാറുകൾക്കു കണ്ടുപിടിക്കാൻ കഴിയില്ല എന്ന് മോദിജി പറഞ്ഞപ്പോൾ പരിഹസിച്ച മലയാളി.

 7. മഹാ ഭാരത യുദ്ധത്തിൽ ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നു എന്നു ബിപ്ലവ് ദേവ്ജി പറഞ്ഞപ്പോൾ പരിഹസിച്ച മലയാളി.

 8. ഇന്റർനെറ്റ് പ്രജാരത്തിൽ വരുന്നതിനു മുമ്മ്പ് മോഡിജി അയച്ച മെയ്‌ലിനെ പരിഹസിച്ച മലയാളി.

 9. താറാവ് വെള്ളത്തിൽ കിടന്നാൽ വെള്ളത്തിലെ ഓക്സിജൻ വർധിക്കും എന്ന വിപ്ളവ് ദേവ്ജിയുടെ കണ്ടുപിടുത്തത്തെ പരിഹസിച്ച മലയാളി.

 10. സംസ്കൃതം സംസാരിച്ചൽ കൊളസ്‌ട്രോൾ കുറയുമെന്ന് ഉപ്പൂർ ശർമജി പറഞ്ഞപ്പോൾ പരിഹസിച്ച മലയാളി.

 11. തവളകളെ വിവാഹം കഴിപ്പിച്ചു മഴ പെയ്യിക്കാൻ നോക്കിയ ലളിതാ യാദവ് ജിയെ പരിഹസിച്ച മലയാളി.

 12. കന്യക എന്നാൽ വിവാഹം കഴിക്കാതിരിക്കുന്നവൾ എന്നല്ലാതെ അതിനു മറ്റൊരു ആർത്ഥമില്ലെന്നു മംഗൾ പാണ്ഡേജി പറഞ്ഞപ്പോൾ പരിഹസിച്ച മലയാളി.

 13. ദുബായിൽ ഉള്ളവർ ഒട്ടകത്തെ കഴിക്കാത്ത കഥ ഗോപാൽജി പറഞ്ഞപ്പോൾ പരിഹസിച്ച മലയാളി..

ഇവരെയാണ് CAA/NRC എന്തെന്ന് സംഘ മിത്രങ്ങൾ പഠിപ്പിക്കാൻ നടക്കുന്നത്…
ആ സമയം കൊണ്ട് പോയി പുതിയ കണ്ടു പിടുത്തങ്ങൾ നടത്താൻ നോക്കെന്റെ മിത്രങ്ങളെ.

(കടപ്പാട് )