കോഴിയിറച്ചി വേവിക്കും മുന്‍പ് കഴുകിയാല്‍ ഭക്ഷ്യവിഷബാധ ഉണ്ടാകും..!!

730

Untitled-1

വൃത്തിയാക്കാന്‍ വേണ്ടി നാം എല്ലാ സാധനങ്ങളും മൂന്നും നാലും തവണ കഴുകാറുണ്ട്. ആഹാര സാധനങ്ങള്‍ ആണെങ്കില്‍ പിന്നെ പറയണ്ട, അത് നമ്മള്‍ കഴുകലോടു കഴുകല്‍ ആയിരിക്കും. ഇങ്ങനെ നമ്മള്‍ കഴുകി കഴുകി വൃത്തിയാക്കുന്ന ഒരു സാധനം ആണ് കോഴിയിറച്ചി..!!!

പക്ഷെ ഇപ്പോള്‍ ചില ഗവേഷകര്‍ അവരുടെ ഒരു പഠന റിപ്പോര്‍ട്ട്‌ പുറത്ത് വിട്ടിരിക്കുകയാണ്. ഈ കോഴിയിറച്ചി വേവിക്കും മുന്‍പ് കഴുകുന്നത് അത്ര സേഫ് അല്ല എന്നാണ് ഈ പഠനം പറയുന്നത്. ഇങ്ങനെ വേവിക്കുന്നതിനു തൊട്ടു മുന്‍പ് കോഴിയിറച്ചി കഴുകിയാല്‍ അത് വഴി ഭക്ഷ്യവിഷബാധ ഉണ്ടാകാം എന്നും, 76 % തവണയും മരണം സംഭവിക്കാന്‍ ചാന്‍സ് ഉണ്ട് എന്നും അവര്‍ പറയുന്നു.

ലണ്ടന്‍ ആസ്ഥാനമാക്കിയ ഫുഡ്‌ സ്റ്റാന്‍ഡേര്‍ഡ് അജെന്‍സിയാണ് ഇങ്ങനെ ഒരു പഠനം നടത്തിയിരിക്കുന്നത്. ഇറച്ചി കഴുകുമ്പോള്‍ അവിടെ കാബിലോബാക്ക്റെര്‍ എന്ന അണുബാധ ഉണ്ടാകുന്നു എന്നാണ് അവരുടെ പഠനം. ഈ അണുബാധ വളരെ എളുപ്പം പടരുന്ന ഒന്ന് ആണെങ്കിലും ഇതിലെ എല്ലാ അണുക്കളും അസുഖം പരത്തില്ല എന്നും പഠനം സൂചിപ്പിക്കുന്നു. നന്നായി വേവിക്കാത്ത കോഴികളിലും ഈ അണുക്കള്‍ ഉണ്ടാകാം.

ഇറച്ചി നല്ലവണം പൊതിഞ്ഞു ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും,ഇറച്ചി കഴുകുന്നതിന്‌ പകരം ഇറച്ചി കഴുകുന്ന പത്രങ്ങള്‍,നമ്മുടെ കൈകള്‍ എന്നിവ നല്ലവണം വൃത്തിയാക്കി സോപ്പ് ഇട്ടു കഴുകിയ ശേഷം ഇറച്ചിക്കറി ഉണ്ടാക്കാന്‍ തുടങ്ങുന്നത് ആണ് ഉത്തമം. ഇറച്ചി നല്ലവണം വേവിക്കുക,എത്രത്തോളം വേവ്വുന്നോ അത്രത്തോളം നല്ലത്. അല്ലെങ്കില്‍ പിന്നെ വയറിളക്കം പിടിച്ചു കിടക്കാനെ ടൈം കിട്ടു. ചില അവസരങ്ങളില്‍ മരണത്തില്‍ വരെ കലാശിക്കാവുന്ന രീതിയില്‍ ഈ അണുക്കള്‍ പ്രവര്‍ത്തിക്കാം.