Dont Worry Darling (2022)🔞🔞🔞🔞
Unni Krishnan TR
2022 ൽ പുറത്തിറങ്ങിയ ഒരു കിടിലൻ സൈക്കോളജിക്കൽ ത്രില്ലർ സിനിമയാണ് Dont Worry Darling. 1950 കളിലാണ് സിനിമ നടക്കുന്നത്. ദമ്പതികളായ ആലിസും ജാക്ക് ചേമ്പേഴ്സും കാലിഫോർണിയിലാണ് താമസിക്കുന്നത്. അവിടെ വിക്ടറി എന്നു പേരുള്ള ഒരു ഫാക്ടറി ഹെഡ്ക്വാർട്ടേഴ്സിലാണു ജാക്കിന് ജോലി .എല്ലാ ദിവസവും, പുരുഷന്മാർ ഫാക്ടറിയിൽ ജോലിക്ക് പോകുന്നു, ഭാര്യമാർ അവരുടെ ഭർത്താക്കന്മാർക്ക് വിശ്രമിക്കാനും അത്താഴം തയ്യാറാക്കാനും മാത്രമുള്ള വെറുമൊരു ഉപകരണമായി വീട്ടിൽ തന്നെ ഒതുങ്ങി കൂടുന്നു. ഇതാണ് 1950 കളിലെ കാലിഫോർണിയിലെ അവസ്ഥ. സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരുടെ ജോലിയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നു പോലും അവരെ നിരുത്സാഹപ്പെടുത്തുകയും ഫാക്ടറി ഹെഡ്ക്വാർട്ടേഴ്സിലേക്ക് പോകരുതെന്ന് വിലക്കുകയും ചെയ്യുന്നു. സത്യത്തിൽ എന്താണ് ആ ഫാക്ടറിയിൽ ഉള്ള ദുരൂഹത. എന്തിനാണ് സ്ത്രീകളെ ആ ഫാക്ടറിയിൽ കയറുന്നതിൽ നിന്നും വിലക്കിയിരിക്കുന്നത്. തുടർന്ന് കാണുക. 2022ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച സൈക്കോളജിക്കൽ സിനിമയാണിത്.