Double XL
Language: Hindi
Genere: Drama/ Feel Good/Comedy
Platform: Netflix
സോനാക്ഷി സിൻഹ, ഹിമ കുറേഷി,സാഹീർ ഇക്ബാൽ,മഹത് രാഗവേന്ദ്ര എന്നിവർ പ്രധാന വേഷങ്ങളിൽ വരുന്ന സിനിമയാണ് ഡബിൾ XL.ഓവർ വെയിറ്റ് ആയിട്ടുള്ള രണ്ട് സ്ത്രീകൾ അവരുടെ ജീവിതവും, അവരുടെ ഏറ്റവും വലിയ സ്വപ്നം നടപ്പിലാക്കാൻ ഉള്ള അവരുടെ പരിശ്രമങ്ങളും നർമത്തിന്റെ മെമ്പോടിയോടെ അവതരിപ്പിക്കുന്നു.
അതോടൊപ്പം തന്നെ എടുത്ത് പറയണം സിനിമയിലെ ഇമോഷണൽ സീൻസ്, പ്രേക്ഷകനുമായി കണക്ട് ചെയ്യുന്ന രീതിയിൽ മനോഹരമായി എടുത്തിട്ടുണ്ട്.അത്യാവശ്യം കളർഫുൾ ആയിട്ടാണ് സിനിമ എടുത്തിട്ടുള്ളത്.ബാക്ക്ഗ്രൗണ്ട് സ്കോർ, സോങ്സ് എല്ലാം കിടിലൻ ആണ്.സിനിമയുടെ മൂഡിന് അനുസരിച്ചുള്ള സോങ്സ് ആണ് ചെയ്തിട്ടുള്ളത്.
സോനാക്ഷി (സൈര ഖന്ന ) ഹിമ ഖുരേഷ് ( രാജശ്രീ ത്രിവേദി ) ഇവരുടെ പെർഫോമൻസ് ആണ് സിനിമയുടെ പ്രധാന പോസിറ്റീവ്.രണ്ട് പേരും എന്റെ ഫേവറിറ്റ് നടിമാർ ആണ്. രണ്ട് പേര് തമ്മിൽ ഉള്ള കെമിസ്ട്രി നല്ല രീതിയിൽ വർക്ക് ആയിട്ടുണ്ട്. ഒരു പ്രതീക്ഷയും ഇല്ലാതെ കണ്ടതാണ്. കണ്ട് കഴിഞ്ഞപ്പോൾ വളരെ ഹാപ്പി ആയി നമ്മുടെ മൈൻഡ് ഒക്കെ ഒന്ന് റിലാക്സ് ആകും.നല്ലൊരു ഫീൽ ഗുഡ് അനുഭവം.