കോവിഡിനെ നേരിടുന്നതിൽ തോറ്റ് തുന്നം പാടിയതിന്റെ ജാള്യത മറയ്ക്കാൻ കുറെ കൗശലക്കാർ കാണിക്കുന്ന വെപ്രാളങ്ങൾ

47

Dr. Abdussalam Ahmed

കാരുണ്യം, സ്നേഹം, ദയ എന്നിങ്ങനെ, മനുഷ്യനെ മൃഗങ്ങളിൽ നിന്നു വ്യത്യസ്തനാക്കുന്ന ഗുണങ്ങൾ ( മൃഗങ്ങളിൽ പോലും പലതിനും ആ ഗുണങ്ങളുണ്ട് ) തൊട്ടുതീണ്ടിയില്ലാത്ത ക്രൂരൻമാരുടെ ആൾകൂട്ടമാകുന്നു സംഘപരിവാർ എന്ന് ഓരോ ദിവസവും അവർ തെളിയിച്ചു കൊണ്ടിരിക്കുന്നുണ്ട്. യോഗി ആദിത്യ നാഥ് പ്രിയങ്കഗാന്ധിയോട് പോരടിക്കുന്നതിൽ അതുകൊണ്ട് പുതുമയൊന്നുമില്ല. കുടിയേറ്റ തൊഴിലാളികൾ തീ തിന്ന് കാൽനട തുടരുന്നത് ആസ്വദിക്കുന്നവരാണവർ.

ബി ജെ പി ഭരിക്കുന്ന എല്ലായിടത്തും അതു സംഭവിച്ചത് യാദൃശ്ചികമല്ല. യെദിയൂരപ്പ അന്യസംസ്ഥാന തൊഴിലാളികളെ മുതലാളിമാർക്ക് വേണ്ടി പിടിച്ചു വെക്കുന്നു. യോഗി തൊഴിലാളി വിരുദ്ധ നിയമം പാസ്സാക്കുന്നു. നിർമല സീതാരാമൻ 20 ലക്ഷം കോടി കോവിഡ് പാക്കേജ് എന്ന ലേബലൊട്ടിച്ച് പ്രതിരോധ മേഖല ഉൾപ്പടെ രാജ്യത്തെ വില്ക്കുന്നു ( ആർ എസ് എസ് സൈദ്ധാന്തികർ പണ്ടെഴുതിവച്ച സ്വദേശി, ഭാരതീയ സംസ്കാരം, മോദിജിയുടെ മേക് ഇൻ ഇന്ത്യ പെരുമ്പറകൾ ഇതൊക്കെ കണ്ട് ഇളിച്ചു കാട്ടുന്നു)

ഇതിനിടയിൽ മോദിജി പറയുന്നു, ലോകരാജ്യങ്ങൾ കോവിഡ് പ്രവർത്തനത്തിൽ ഇന്ത്യയെ പ്രശംസിക്കുന്നെന്ന് ..! പ്രശംസിച്ചവരുടെ പേര് കൂടി വെളിപ്പെടുത്താൻ ദയവുണ്ടാകണം. കോവിഡിനെ നേരിടുന്നതിൽ തോറ്റ് തുന്നം പാടിയതിന്റെ ജാള്യത മറക്കാൻ കുറെ കൗശലക്കാർ കാണിക്കുന്ന വെപ്രാളങ്ങൾ.!പൊതുജനങ്ങളെ ഇത്രയേറെ കഴുതക്കളാക്കുന്ന വേറെയൊരു സംഘം ലോകത്തുണ്ടാവില്ല. അനുയായികളോ, ആരെങ്കിലും വല്ലതും എതിരു പറഞ്ഞാൽ അരക്കു താഴെയുള്ള അവയവങ്ങൾ പറഞ്ഞു മാത്രം ചീത്ത വിളിക്കാനറിയുന്ന ‘ഉയർന്ന ‘സ്വഭാവമുള്ളവർ! നിങ്ങൾക്ക് എന്തുമാവാം, പക്ഷെ സംശയം, ഒരു മതത്തിന്റെ പേരിൽ തന്നെ വേണോ ഇതൊക്കെ..?

Advertisements