Share The Article

Written by Dr.Alex Joseph Varakil

ഹിജാമ 

കഴിഞ്ഞ ദിവസം കാസറഗോഡുള്ള ഒരു ഹോസ്പിറ്റലിൽ ജോലിക്കിടെ പുറം നിറയെ ചുവന്നു തിണർത്ത പാടുകളുമായി ഒരു രോഗി വന്നു. പുറം നിറയെ വട്ടത്തിൽ ഉള്ള ചുവന്ന പാടുകൾ. ആള് ബംഗാളി ആണ്. എങ്ങിനെ ഇത് വന്നു എപ്പോൾ തുടങ്ങി എന്ന് ചോദിച്ചപ്പോൾ ഹിജാമ ചെയ്തതാണ് അന്ന് വൈകുന്നേരം മുതൽ ചെറിയ ചൂടും പിറ്റേന്നു രാവിലെ ആയപ്പോഴേക്കും ചുവന്നു തടിച്ചെന്നും അയാൾ പറഞ്ഞു. തല്കാലത്തേക് അണുബാധ കുറയാൻ ആന്റിബിയോട്ടിക്‌സും inflammation കുറക്കാൻ ഉള്ള മരുന്നുകളും കുറിച്ച് കൊടുത്തു പനിയോ മറ്റേതെങ്കിലും ശാരീരിക അസ്വസ്ഥതകളോ ഉണ്ടായാൽ ഉടനെ വൈദ്യ സഹായം തേടണം എന്ന് പറഞ്ഞു അയാളെ പറഞ്ഞു വിട്ടു.

അയാൾ പോയി കഴിഞ്ഞപ്പോൾ ആണ് പണ്ട് ഹൌസ് സർജൻസി ചെയ്തിരുന്ന സമയത്തു കമ്മ്യൂണിറ്റി മെഡിസിൻ അർബൻ പോസ്റ്റിങ്ങ്‌ സമയത്തെ ഒരു സംഭവം ഓർമ വന്നത്. എന്റെ പോസ്റ്റിങ്ങ്‌ മാഗ്ലൂരെ ബന്ദർ ഏരിയയിൽ ഉള്ള ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആയിരുന്നു. അവിടെ വന്ന ഒരു രോഗിയിൽ നിന്നാണ് ഹിജാമ എന്താണ് എന്ന് ആദ്യമായി കേൾക്കുന്നത്.അതിനു മുന്നേ എന്താണ് ഹിജാമ എന്ന് എനിക്കറിയില്ലാരുന്നു.
ലെ ദേഹം : “അസ്സലാമു അലൈകും, ഡോക്ടറെ ഇവിടെ ഹിജാമ ചെയ്യോ? നിങ്ങൾക് അറിയോ ചെയ്യാൻ? ”
“സോറി എനിക്ക് അറിയില്ല നിങ്ങൾ പറഞ്ഞത് മരുന്നിന്റെ പേരാണോ അതോ ചികിത്സാ രീതിയോ? ”
അയാൾ പറഞ്ഞു : “ചികിത്സ ആണ് ” അങ്ങിനെ ഒന്നിനെ പറ്റി ഞാൻ പഠിച്ചതായി എനിക്കറിവില്ല എന്ന് പറഞ്ഞു. അയാൾ ഉടന്നേ നിങ്ങൾ മറന്നു പോയതാരിക്കും ഇതൊക്കെ scientifically proven ചികിത്സ രീതി അല്ലെ ഡോക്ടറെ എന്നു പറഞ്ഞു ഇംഗ്ലീഷ് ഒക്കെ തട്ടി എനിക്കിട്ടൊന്നു ആക്കി. ഞാൻ ആണോ സഹോദര എന്നും പറഞ്ഞു ഞാൻ അറിയാത്ത ഇത്രയും വലിയ latest scientifcally proven ചികിത്സ രീതി ഏതാണ് എന്ന് അറിയാൻ ഗൂഗിൾ ചെയ്തു നോക്കി. സംഭവം മൊത്തം വായിച്ചപ്പോൾ കാര്യം പിടി കിട്ടി. Wet Cupping ആണ് സംഗതി. അതായത് ശരീരത്തിൽ ചെറിയ ഒരു മുറിവ് ഉണ്ടാക്കി അതിലൂടെ ഒരു suction കപ്പ്‌ ഉപയോഗിച്ച് ചോര കളയുക. അതിനുള്ള അറബിക് പേരാണത്രെ ഹിജാമ.

ഞാൻ ഉടനെ എന്റെ മുന്നിൽ ഇരിക്കുന്ന മഹാനായ ഹിജാമ സയന്റിസ്റ്നോട് ചോദിച്ചു. “നിങ്ങൾ പറഞ്ഞല്ലോ scientifically proven ആണ് എന്ന്? ആരാണ് ഇതിനെ ശാസ്ത്രീയം എന്ന് അംഗീകരിച്ചിട്ടുള്ളത്? ഒന്ന് പറയാമോ?
ഉടനെ ഹിജാമ സയന്റിസ്റ് ” ഇത് പോലും നിങ്ങൾക് അറിയുലെ ഡോക്ടറെ അമേരിക്കയിലെ ബല്യ ബല്യ ഡോക്ടർമാർ വരെ അംഗീകരിച്ചിട്ടുള്ളതാണ് ഇതിന്റെ ഗുണങ്ങൾ.”
കൂടുതൽ ചോദിച്ചിട് കാര്യമില്ല എന്ന് മനസിലായ ഞാൻ ചോദിച്ചു “ആട്ടെ എന്തൊക്കെയാണ് ഗുണംകൾ?
ലെ സയന്റിസ്റ് : “അതായത് ശരീരത്തിൽ മോശം രക്തവും നല്ല രക്തവും ഉണ്ട്. മോശം രക്തം ഊറ്റി കളയും ഹിജാമയിൽ മെയിൻ ആയി ചെയ്യുന്നത്. അപ്പോൾ രക്തം ഫുൾ ക്ലീൻ ആയി ബോഡി മൊത്തം ഉഷാർ ആകും ”
ലെ ഞാൻ : “ഓഹോ ആണോ? ”
ലെ ഹിജാമ ” അതെ.പിന്നെ ഇത് പണ്ട് മുതലേ പ്രാക്ടീസ് ചെയ്തു വരുന്ന proven ചികിത്സ രീതി അല്ലെ? ഡോക്ടർ കേട്ടിട്ടേ ഇല്ലേ?
ഞാൻ : ഇല്ല.
ലെ ഹിജാമ : “ഇതൊക്കെ ഹദിസിൽ എല്ലാം ഉള്ളത് ആണ്. നിങ്ങൾക് അറിവില്ലാത്തതു കൊണ്ടാണ്. അല്ലേലും ഇപ്പോത്തെ പുള്ളോർക് ഖുർആൻ വായിക്കാൻ അന്നേ നേരമില്ല. പിന്നെയാണ് ഹദിസ്. ”
എന്റെ താടി കണ്ടിട്ടാകണം ഹിജാമ സയന്റിസ്ന്റെ വിചാരം ഞാൻ മുസ്ലിം ആണെന്ന് ആണ്. പ്യാവം. 😆 ഒരാളുടെ താടി നോക്കി മതം നിർണയിക്കുന്ന പോത്തിന്റെ അടുത്ത് വേദം ഓതിയിട്ടു കാര്യമില്ലെന്നു മനസിലായ ഞാൻ “ഇവിടെ ഹിജാമ ഇല്ല ഗവണ്മെന്റ് ഹോസ്പിറ്റലിൽ സാദാരണ ചെയ്യാറില്ല ” എന്ന് പറഞ്ഞു അയാളെ പറഞ്ഞു വിട്ടു.

ആദ്യമായി തന്നെ പറയട്ടെ,ശരീരത്തിൽ മോശം രക്തം എന്നൊരു സാധനം ഇല്ലെ ഇല്ല. ശരീരത്തിൽ ആകെ ഉള്ളത് oxygenated blood ഉം non oxyenated blood ഉം ആണ്. പിന്നെ ഉള്ളത് lymph പോലുള്ള പല തരം ദ്രാവകംങ്ങൾ ആണ്. രക്തതിൽ അടിഞ്ഞു കൂടുന്ന വേസ്റ്റ് ക്ലീൻ ചെയ്യാൻ കിഡ്നി ആണ് പണ്ട് മുതലേ മനുഷ്യന്റെ ശരീരത്തിൽ ഉള്ളത്. Oxygen ഇല്ലാത്ത ചോരയിൽ അത് കയറ്റാൻ lungs ഇലെ കോശങ്ങളും.അല്ലാതെ ചോര ഊറ്റി കളഞ്ഞാൽ വെറും ചോര മാത്രമാണ് ചോർന്നു പോകുക അല്ലാതെ അതിലെ വേസ്റ്റ് ഒന്നും തന്നെ ഫിൽറ്റർ ആയി പോകില്ല.മാത്രവുമല്ല ഹിജാമ ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ അണുവിമുക്തം അല്ലെങ്കിൽ ഈ പോസ്റ്റിന്റെ തുടക്കത്തിൽ പറഞ്ഞ രോഗിയെ പോലെ അണുബാധ മുതൽ രക്തത്തിൽ കൂടി പകരുന്ന എയ്ഡ്‌സ് വരെ ഏതു രോഗവും നിങ്ങൾക് ലഭിക്കാവുന്നതാണ്. അത് കൊണ്ടു ഇനീ ആർകെങ്കിലും ചോരയുടെ അളവ് ശരീരത്തിൽ കൂടിയിട്ട് “കുത്തുന്നുണ്ടെങ്കിൽ ” അടുത്തുള്ള ബ്ലഡ്‌ ബാങ്കിൽ പോയി രക്തം ദാനം ചെയ്യുക. മതത്തിന്റെ പേരും പറഞ്ഞു ബ്രെയിൻ വാഷ് ചെയ്തു ക്യാഷ് ഉണ്ടാക്കാൻ നടക്കുന്ന ഏതെങ്കിലും മുറി വൈദ്യന്റെ അടുത്ത് പോയി ചോര വെറുതെ ഒഴുക്കി കളയുന്നതിനേക്കാൾ പുണ്യം കിട്ടും.

നന്ദി.

 

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.