നന്ദിയില്ലാത്ത ഈ സമൂഹം മനുഷ്യപ്പറ്റുള്ള ഒരു ഡോക്ടറെ കൊന്നുകളഞ്ഞു

0
114

Shaiju Rmt

വളരെ സങ്കടകരമായ വാർത്ത… നന്ദിയില്ലാത്ത ഈ സമൂഹം മനുഷ്യപ്പറ്റുള്ള ഒരു ഡോക്ടറെ കൊന്നുകളഞ്ഞു ! മുഴുവൻ വായിക്കുക. എന്ത് സങ്കടകരമാണ് ഇതെന്ന് നോക്കുക. വെറും 35 വയസ്സിനുള്ളിൽ കേരളത്തിലെ ഏറ്റവും മിടുക്കന്മാരായ ഓർത്തോഡോക്ടർമാരിൽ ഒരാൾ എന്ന് പേരെടുത്ത കൊല്ലത്തെ ഡോക്ടർ അനൂപ് കൃഷ്ണയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കയ്യിലെ ഞരമ്പ് മുറിച്ചശേഷം തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.. കൊല്ലത്തെ ഡോക്ടർ അനൂപ് ഓർത്തോകെയർ എന്ന ആശുപത്രിയുടെ ഉടമയായിരുന്നു..

കഴിഞ്ഞ 23 ന് ഡോക്ടർ സർജറി ചെയ്ത എഴുവയസ്സുകാരി പെൺകുട്ടി സർജറിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. തുടർന്ന് ചികിത്സാപിഴവ് ആരോപിച്ച് കുട്ടിയുടെ മൃതദേഹവുമായി നാട്ടുകാർ ആശുപത്രി ഉപരോധിച്ചിരുന്നു… വിഷയത്തിൽ പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. എന്നാൽ തന്റെ ഭാഗത്തുനിന്നുള്ള പിഴവല്ലാത്ത വിഷയത്തിൽ അകാരണമായി പൊതുസമൂഹത്തിൽ കുറ്റവാളിയാക്കി ചിത്രീകരിക്കപ്പെട്ടതിനാൽ ഡോക്ടർ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി പറയപ്പെടുന്നു… അതാണ് ആത്മഹത്യയിൽ കലാശിച്ചത് എന്ന് കരുതപ്പെടുന്നു.

എന്തായാലും സമരവും ഉപരോധവും ഒക്കെ ചെയ്തവർക്ക് സന്തോഷമായിക്കാണും എന്ന് കരുതുന്നു… വിഷയത്തിൽ വാസ്തവം എന്താണെന്ന് നോക്കാതെ ഇതിന് അമിതപ്രാധാന്യം കൊടുത്ത് ഡോക്ടറെ സമൂഹമധ്യത്തിൽ കുറ്റവാളിയായി ചിത്രീകരിച്ച മാധ്യമങ്ങളും സോഷ്യൽ മീഡിയയും പൊതുസമൂഹവും ഈ അകാലത്തിൽ സംഭവിച്ച ഈ മരണത്തിന് അല്ല ഈ കൊലപാതകത്തിന് ഉത്തരം പറഞ്ഞേ തീരൂ…

ഇനിയും എത്രയോ വർഷങ്ങൾ ജീവിച്ചിരുന്ന് എത്രയോ ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ട ഒരു വിലപ്പെട്ട ജീവനെയാണ് നിങ്ങൾ ഇല്ലാതാക്കിയത് ! ചിന്തിച്ചു നോക്കിയിട്ടുണ്ടോ??

ഈ വിഷയത്തിൽ അന്വേഷണം നടത്തി ഡോക്ടർക്ക് ഇത്രയും മനഃസംഘർഷം ഉണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിച്ചത് ആരെന്നും ഏതെങ്കിലും തരത്തിലുള്ള ഭീഷണികൾ ഉണ്ടായിട്ടിട്ടുണ്ടോ എന്നും അന്വേഷിച്ച് കുറ്റക്കാർക്കെതിരായി കർശനനിയമനടപടികൾ ഉണ്ടാകണം. ഒരു ഭാഗത്തിന് മാത്രം നീതി കിട്ടിയാൽ പോരല്ലോ…

അനസ്തേഷ്യ കൊടുക്കുമ്പോൾ പലപ്പോഴും കോംപ്ലിക്കേഷൻസ് ഉണ്ടാകാം. ചിലപ്പോൾ അത് എത്ര മികച്ച ആശുപത്രിയിൽ ആയാലും രോഗിയെ സേവ് ചെയ്യാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. അങ്ങനെ ഹൃദയാഘാതം സംഭവിച്ച് എത്രയോ പേർ മരണപ്പെടുന്നു. അതൊന്നും വൈദ്യശാസ്ത്രത്തിന്റെ നിയന്ത്രണത്തിൽ നിൽക്കുന്ന കാര്യങ്ങളല്ല പലപ്പോഴും. ഹൃദയാഘാതം അനസ്തേഷ്യയുടെ ഒരു കോംപ്ലിക്കേഷൻ ആണ്. അത് തടയാൻ കഴിയില്ല. അങ്ങനെ സംഭവിക്കുമ്പോൾ പലപ്പോഴും രോഗിയെ രക്ഷിക്കാനും കഴിയാറില്ല.

കർണ്ണാടകയിലെ പ്രശസ്തമായ ഒരു ആശുപത്രിയിലെ സീനിയർ വനിതാഡോക്ടർ റൗണ്ട്സ് എടുക്കുന്നതിനിടെ ഹൃദയാഘാതം വന്ന് മരണപ്പെടുന്ന CCTV വീഡിയോ നമ്മൾ പലരും കണ്ടിട്ടുണ്ട്. അവർ ഒരു സീനിയർ ഡോക്ടർ ആയിട്ടും അത് സംഭവിച്ചത് അവർ ജോലി ചെയ്യുന്ന എല്ലാ സൗകര്യങ്ങളും ഉള്ള ആശുപത്രിയിൽ ആയിട്ടും പോലും അവരെ രക്ഷിക്കാൻ കഴിഞ്ഞില്ല. കാരണം ഇതൊന്നും നമ്മുടെ നിയന്ത്രണത്തിൽ അല്ല എന്നത് തന്നെ !എന്തായാലും അന്വേഷണം നടക്കട്ടെ. സത്യം പുറത്തുവരുമ്പോൾ പക്ഷേ അത് കാണേണ്ടായാൾ ഈ ഭൂമിയിൽ ഉണ്ടാകില്ല എന്ന് മാത്രം !!

എന്നാലും പ്രിയ ഡോക്ടർ, താങ്കൾക്ക് ഇത്രയും മനക്കട്ടി ഇല്ലാതെ പോയല്ലോ. മെഡിക്കൽ പ്രൊഫഷൻ തിരഞ്ഞെടുത്തപ്പോൾ തന്നെ ഇത്തരം സംഭവങ്ങളുംകൂടി നേരിടാനുള്ള മനക്കട്ടി ഉണ്ടാക്കിയെടുക്കേണ്ടതായിരുന്നു താങ്കൾ. ഇത്തരം എത്രയോ സംഭവങ്ങൾ ഒരു ഡോക്ടർ തന്റെ സർവീസ് കാലത്തിനിടെ നേരിടേണ്ടി വരും ! ആയിരം ജീവനുകൾ രക്ഷിച്ചാലും അതൊന്നും കണക്കിൽ കാണില്ല. കാരണം അത്ര നന്ദികെട്ട ഒരു സമൂഹമാണ് നമ്മുടേത് എന്നത് തന്നെ !താങ്കളെപ്പോലെ ഒരാളുടെ സേവനം ഈ സമൂഹം അർഹിക്കുന്നില്ല എന്നതാണ് വാസ്തവം…
കണ്ണീർപ്രണാമം……

എഡിറ്റ് : പോസ്റ്റ്‌ ഇട്ടു കഴിഞ്ഞപ്പോൾ സുഹൃത്തായ ഒരു സീനിയർ ഡോക്ടർ വിളിച്ചു പറഞ്ഞ വിവരംകൂടി ഇക്കൂടെ ചേർക്കുന്നു. സർജറിക്ക് വിധേയയായ പെൺകുട്ടി വളരെ പാവപ്പെട്ട ഒരു വീട്ടിലെ അംഗമായിരുന്നു. ജന്മനാ ഉള്ള അസ്ഥിതകരാർ മൂലം ആ കുട്ടിയുടെ കാൽ വളഞ്ഞാണ് ഇരുന്നത്. സർജറി വഴി ശരിയാക്കാൻ കഴിയുമായിരുന്ന പ്രശ്നം ആയിരുന്നെങ്കിലും കുട്ടിക്ക് ജന്മനാ ഹൃദയസംബന്ധമായ തകരാറുകളും കൂടി ഉണ്ടായിരുന്നതിനാൽ അവർ പോയ എല്ലാ ആശുപത്രികളും സർജറി ചെയ്യാൻ തയ്യാറാകാതെ അവരെ നിഷ്കരുണം കയ്യൊഴിഞ്ഞു. എന്നാൽ കുട്ടിയുടെ കുടുംബത്തിന്റെ സങ്കടം കണ്ട് മനസ്സലിഞ്ഞ ഡോക്ടർ അനൂപ് ഒരു പെൺകുട്ടിയാണല്ലോ എന്നത് പരിഗണിച്ച് റിസ്ക് എടുക്കുവാൻ തീരുമാനിക്കുകയായിരുന്നു. കാരണം പ്രായം കൂടുന്തോറും ഇത് ശരിയാക്കാൻ കഴിയാതെ വരും. പെൺകുട്ടിയായതിനാൽ അത് ആ കുട്ടിയുടെ ഭാവിക്ക് വലിയ ദോഷം ചെയ്യും. വളരെ പാവപ്പെട്ട വീട്ടിലെ കുട്ടി ആയതിനാൽ 100% സൗജന്യമായാണ് സർജറി തീരുമാനിച്ചിരുന്നത്. അനസ്തെറിസ്റ്റ് ഡോക്ടർ അനൂപിന്റെ വൈഫ്‌ തന്നെ ആയിരുന്നു. അല്ലെങ്കിൽ ഇത്തരം സർജറി, അതും യാതൊരു സാമ്പത്തികലാഭവും ഇല്ലാതെ ചെയ്യാൻ ആരും തയ്യാറാവില്ല.
എന്നാൽ ആ നന്ദി തിരിച്ചുകാണിക്കാൻ സമൂഹം തയ്യാറായില്ല. അതായിരിക്കാം വളരെ സൗമ്യനും ദുർബ്ബലഹൃദയനുമായ ഡോക്ടർക്ക് താങ്ങാൻ കഴിയാതെ പോയത് !! അനസ്തേഷ്യ കൊടുത്തതിലെ പിഴവ് എന്നായിരുന്നു പ്രധാന ആരോപണം !തന്റെ നിർബന്ധത്തിൽ കേസ് ചെയ്യാൻ തയ്യാറായ തന്റെ സ്വന്തം ഭാര്യയുടെ പേരിൽ പോലും ആരോപണം വന്നത് അദ്ദേഹത്തിന്റെ ശുദ്ധമനസ്സിന് താങ്ങാൻ കഴിഞ്ഞുകാണില്ല.. അങ്ങനെ അദ്ദേഹം എല്ലാം ഒരു തുണ്ട് കയറിൽ ഒതുക്കി…

ഇതൊക്കെ കേട്ടിട്ട് ഡോക്ടറെ ഇന്നുവരെ നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത എന്റെ പോലും ചങ്കു തകർന്നു പോകുന്നു… അപ്പോൾ അദ്ദേഹത്തിന്റെ കുടുംബം ഇതെങ്ങിനെ സഹിക്കും ! സർവ്വശക്തനായ ദൈവമേ, അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാം നേരിടാനുള്ള മനക്കരുത്ത് നൽകണമേ… എല്ലാവരും കൂടി കൊന്നുകളഞ്ഞല്ലോ ഒരു നല്ല മനുഷ്യനെ.. പാവപ്പെട്ടവനോട് മനസ്സലിവുള്ള ഒരു നല്ല ഡോക്ടറെ ! മഹാപാപികളേ !!
NB : Family photo എന്തിനാണ് post ചെയ്തത് എന്ന് ചോദിക്കുന്നവരോട് … അവനും ഒരു കുടുംബം ഉണ്ടായിരുന്നു എന്ന് ചിലരെ അറിയിക്കാൻ തന്നെയാ ..