കോവിഡ്കാലവും ടെലിമെഡിസിനും

27

Dr. Anu Sobha Jose

കോവിഡ്കാലവും ടെലിമെഡിസിനും

ഡോക്ടർമാരെ കാണാനാകാത്തതും ചികിത്സ മുടങ്ങുന്നതും പലരെയും, പ്രത്യേകിച്ചു പ്രായമായവരെയും സങ്കടത്തിലും പ്രശ്നത്തിലുമാക്കിയിട്ടുണ്ട്. കോവിഡിനെ ഭയന്ന് ആശുപത്രിയിൽ പോകാൻ മടിച്ച് ജീവൻ നഷ്ടപ്പെട്ട സംഭവങ്ങളുമുണ്ട്.
എല്ലാ രോഗങ്ങളും ഗുരുതര സ്വഭാവമുള്ളവയല്ലെന്നത് വാസ്തവമാണ്. ചില ചികിത്സകൾ നമ്മുടെ സമയവും സൗകര്യവും അനുസരിച്ച് നീട്ടിവെക്കാവുന്നതുമാണ്.
എന്നാൽ സ്ഥിരമായി മരുന്നു കഴിക്കേണ്ട രോഗങ്ങളുടെയും, ഗുരുതര സ്വഭാവമുള്ള രോഗങ്ങളുടെയും ചികിത്സ മുടങ്ങുന്നതും മുടക്കുന്നതും പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം.
മിക്ക ആശുപത്രികളും ഇപ്പോൾ ടെലികൺസൽട്ടേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്ഥിരമായി ചികിത്സിക്കുന്ന ഡോക്ടറെത്തന്നെ കാണാമെന്നത് രോഗികൾക്കും ഏറെ ആശ്വാസകരമായിക്കും. ആശുപത്രികളുമായി ബന്ധപ്പെട്ടാൽ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാവുന്നതാണ്.
ടെലിമെഡിസിൻ സംവിധാനങ്ങൾ ഉപയോഗിക്കുന്നവരോടും ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരോടും ………

 1. ഗുരുതര സ്വഭാവമുള്ള രോഗങ്ങൾ സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും ഇത്തരം സങ്കേതങ്ങളെ ആശ്രയിച്ച് വിലപ്പെട്ട സമയം പാഴാക്കരുത്. ആശുപത്രിയിൽ പോകാൻ മടിക്കുകയുമരുത്. ഈ സാഹചര്യങ്ങളിൽ ആശുപത്രിയിൽ പോകുന്നതു കൊണ്ടുണ്ടാകുന്ന Benefit, ഇതിനായി എടുക്കുന്ന Risk നേക്കാളും വളരെ കൂടുതലാണെന്ന് മനസ്സിലാക്കുക.
 2. ഒരു തവണയെങ്കിലും ഡോക്ടറുമായി നേരിട്ടുള്ള കൺസൽട്ടേഷൻ നടത്തുന്നതാണ് ഏറ്റവും അഭികാമ്യം. രോഗിയുടെ അടിസ്ഥാന വിവരങ്ങൾ ശേഖരിക്കാനും, General examination നടത്താനും, ആവശ്യമുള്ള Basic blood test കൾ നടത്താനും സാധിക്കുമെന്നുള്ളതാണ് ഇതിന്റെ ഗുണം.
 3. ലഭ്യമായ ചികിത്സാ വിവരങ്ങൾ, പരിശോധനാ റിപ്പോർട്ടുകൾ തുടങ്ങിയവ consultation – ന് മുൻപ് തന്നെ upload ചെയ്യാൻ ശ്രമിക്കുക.
  5.കൃത്യമായ വിവരങ്ങൾ തന്നെ ഡോക്ടറോട് പറഞ്ഞു കൊടുക്കുക. പറയേണ്ട കാര്യങ്ങൾ മുൻപേ തന്നെ ഒരു പേപ്പറിൽ കുറിച്ചു വെച്ചാൽ അങ്കലാപ്പ് ഒഴിവാക്കാം.
 4. രോഗവിവരം ഒരു കാരണവശാലും മറച്ചുവെക്കാതിരിക്കുക.
 5. മരുന്നുകളോട് അലർജി, മറ്റു പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പറയാൻ മറക്കരുത്.
 6. സംശയ നിവാരണത്തിനും, തുടർചികിത്സയെക്കുറിച്ച് പറഞ്ഞു ബോദ്ധ്യപ്പെടുത്താനും രോഗിയുടെ കൂടെ ഒരാൾ കൂടി ഉള്ളതാണ് നല്ലത്.
 7. Last but not least
  നേരിട്ടുള്ള ചികിത്സക്കു പകരമാവില്ല ഇത്തരം സംവിധാനങ്ങളൊന്നും തന്നെ.
  ഇതൊക്കെയും താത്കാലിക സംവിധാനങ്ങളായി മാത്രം കാണുന്നതാണ് നല്ലത്.
  ഡോക്ടർ – രോഗി ബന്ധമെന്നു പറയുന്നത്,
  Investigation report – കളിലും normal range – കളിലും മാത്രം ഒതുങ്ങുന്ന ഒരു കാര്യവുമല്ല. അങ്ങനെയായിരുന്നെങ്കിൽ റോബോട്ടുകൾ എന്നേ ഈ പണി ഏറ്റെടുക്കുമായിരുന്നു.