ഇച്ചിരി തേനൊക്കെ ഉണ്ടേലും അവസാനം ധനനഷ്ടം, മാനഹാനി എന്നു വേണ്ട സർവത്ര നാശവും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
55 SHARES
657 VIEWS

Dr. Anuja Joseph,
Trivandrum

ലൈoഗിക ദാരിദ്ര്യം അനുഭവിക്കുന്ന ‘പാവങ്ങളുടെ ‘ ദയനീയത മുതലെടുത്താണ് ഹണി ട്രാപ്പിംഗ് (തേൻ കെണി ) എന്ന ഓമനപ്പേരിൽ ഈ മാഫിയ നമ്മുടെ നാട്ടിൽ വേരുറപ്പിച്ചിരിക്കുന്നത്. പറയാൻ ഇച്ചിരി തേനൊക്കെ ഉണ്ടേലും അവസാനം ധനനഷ്ടം, മാനഹാനി എന്നു വേണ്ട സർവത്ര നാശവും വരുത്തി വയ്ക്കുമെന്നതാണ് ഇതിന്റെ സവിശേഷത. നിങ്ങൾ ഫ്രീ ആയിരിക്കുമ്പോൾ സംസാരിക്കാൻ കൂട്ടു വേണ്ടേ, കൂടെ വരും, അരികെ വരും എന്നൊക്കെ പറഞ്ഞു ആപ്പിലാക്കാൻ വരുന്ന കെണികൾക്കു മുന്നിൽ തല വയ്ക്കാതിരിക്കുക.whatsapp, fb, instagram എന്നിങ്ങനെ നവ മാധ്യമങ്ങളിലൂടെ സ്നേഹത്തിനായി ദാഹിച്ചു നിൽക്കുന്ന ആത്മാക്കളെ കണ്ടെത്തി,messsge കൾ അയച്ചും നഗ്ന ചിത്രങ്ങൾ കൈമാറിയും,ഒടുവിൽ നേരിൽ കാണാൻ ആയി ക്ഷണിക്കുകയോ/കൈമാറ്റം ചെയ്യപ്പെട്ട ചിത്രങ്ങളെ വച്ചു ഭീഷണിപ്പെടുത്തി ക്യാഷും സ്വർണ്ണവുമൊക്കെ അപഹരിക്കലാണ് മേൽപ്പറഞ്ഞ മാഫിയയുടെ പ്രധാന പരിപാടി.

നാണക്കേട് കാരണം പുറത്തു പറയാൻ പലരും മടിക്കുന്നതാണ് ഇത്തരം മാഫിയകളുടെ വളർച്ചയ്ക്കു പിന്നിൽ,പണിയെടുക്കാതെ വല്ലോന്റെയും കീശയിലെ പണം കണ്ടു കൊണ്ടു ജീവിക്കാൻ ഇറങ്ങിതിരിക്കുന്ന കുറെ ജന്മങ്ങളുണ്ട് നമുക്ക് ചുറ്റിലും,അവർക്കു വേലിക്കപ്പുറത്തു സാരിതലപ്പ് കണ്ടാൽ പുറകെ പോകുന്നവരെയും, മീശ പിരിച്ചാൽ ചാടി വീശുന്ന അംഗന മാരെയുമൊക്കെ ഇരകളാക്കാൻ അധിക താമസമില്ല. അടുത്തിടെ റിപ്പോർട്ട്‌ ചെയ്യപ്പെട്ട ഹണി ട്രാപ്പിംഗ് പാലക്കാട്‌ വ്യവസായിയു ടേതാണ്, ഇരിഞ്ഞാലക്കുടയിൽ നിന്നും വ്യവസായി ഈ മാഫിയയുടെ നിർദ്ദേശം അനുസരിച്ചു പാലക്കാട്‌ എത്തുകയും തുടർന്നു ട്രാപ്പിൽ ആകുകയും, അവസാനം മൂത്രമൊഴിക്കാൻ എന്ന വ്യാജെനെ ആണത്രേ അവരുടെ കയ്യിൽ നിന്നും രക്ഷപ്പെട്ടത്.

ഏതായാലും വ്യവസായിയുടെ പരാതിയിന്മേൽ ദമ്പതികൾ ഉൾപ്പെടുന്ന 5 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. സ്നേഹം നടിച്ചു ചതിക്കാൻ നിൽക്കുന്ന ഫിൽറ്റർ ആന്റിമാരെയോ,റീൽസ് അണ്ണന്മാരെയോ തിരിച്ചറിയാൻ പ്രത്യേക സെൻസർ ഒന്നും നിലവിൽ ഇല്ലാത്ത സ്ഥിതിക്ക് സാമാന്യബുദ്ധി ഉപയോഗിച്ചേ മതിയാവു.ബ്ലാക്‌മെയ്ലിംഗ് ഉൾപ്പെടെ ചതികൾക്ക് തല വച്ചു കൊടുക്കാണ്ട്, പരാതിപ്പെടാൻ ശ്രദ്ധിക്കുക,ഇതിനെ തുടർന്നു ആത്മഹത്യ പോലുള്ള ജീവൻ നഷ്ടപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാതിരിക്കുക,Culprits ആയവരെ നിയമത്തിന്റെ മുന്നിലേക്ക് കൊണ്ടു വരാൻ ഒട്ടും മടി കാണിക്കണ്ട . കൂടെ മിന്നുന്നതെല്ലാം പൊന്നല്ലെന്നും, ഓർമയിൽ വയ്ക്കുന്നതു നല്ലത് .

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ