ആരോഗ്യമന്ത്രി പറയുന്നപോലെ ഹോമിയോ ആയുർവേദ മരുന്നുകൾ കഴിച്ചാൽ കോവിഡ് വരില്ലെങ്കിൽ പിന്നെ ലോക് ഡൌൺ പിൻവലിച്ചുകൂടെ ?

68

ഡോക്ടർ Arun Mangalath ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിയുടെ നിരുത്തരവാദ അഭിപ്രായത്തെ കുറിച്ച് എഴുതുന്നു.

ഹോമിയോപ്പതി/ആയുർവേദ പ്രതിരോധമരുന്നുകൾ കോവിഡിനെതിരെ വളരെ ഫലപ്രദമാണ് എന്ന് ആരോഗ്യമന്ത്രി പറഞ്ഞതായി മനോരമ ചാനലിൽ കണ്ടു. ഒരു എളിയ ആരോഗ്യ പ്രവർത്തകൻ എന്ന നിലയ്ക്ക് ഏതാനും സംശയങ്ങൾ ചോദിക്കാനുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഈ രോഗത്തിന് പ്രതിരോധ മരുന്നുകൾ ഒന്നും ഇല്ലാത്തതു കൊണ്ട് ചോദിക്കുകയാണ്.

1.ഹോമിയോപ്പതി/ ആയുർവേദ മരുന്നുകൾ
കോവിഡിനെതിരെ പ്രതിരോധം നൽകുന്നു എന്നതിന് എന്തെങ്കിലും ശാസ്ത്രീയമായ തെളിവുകൾ ഉണ്ടോ ? എത്ര ശതമാനം ആളുകൾക്ക് എത്രത്തോളം പ്രതിരോധമാണ് കിട്ടുന്നത് ?

  1. ഹോമിയോപ്പതി /ആയുർവേദ പ്രതിരോധമരുന്നുകൾ കഴിച്ചവർ പിന്നീട് മാസ്ക് ധരിക്കുകയും കൈ കഴുകുകയും ചെയ്യേണ്ട കാര്യമുണ്ടോ ? എന്തുകൊണ്ട് ?
  2. റെഡ് സോണുകളിലും കണ്ടെയ്ന്മെന്റ് സോണുകളിലും ഉള്ള ആളുകൾക്ക് ഈ മരുന്നുകൾ വിതരണം ചെയ്ത ശേഷം അവ തുറന്നു കൊടുത്തു കൂടെ ? ആളുകളുടെ ജീവനോപാധി നഷ്ടപ്പെടാതിരിക്കാൻ അത് സഹായിക്കില്ലേ? ഇല്ലെങ്കിൽ എന്തുകൊണ്ട് ?
  3. പൊതു ഗതാഗത സംവിധാനങ്ങളിൽ ടിക്കറ്റിനൊപ്പം ഈ മരുന്നു വിതരണം ചെയ്താൽ അവ തുറന്നു കൊടുക്കാമല്ലോ ? ഇല്ലെങ്കിൽ എന്തുകൊണ്ട് സാധിക്കില്ല ?
  4. ഈ മരുന്നുകൾ ഉപയോഗിച്ച് പ്രതിരോധശേഷി ആർജിച്ച ആയുർവേദ/ഹോമിയോപ്പതി ആരോഗ്യ പ്രവർത്തകരെ കൊറോണ രോഗത്തിൻറെ ചികിത്സയ്ക്ക് സുരക്ഷാ ഉപാധികളില്ലാതെ നിയോഗിക്കാൻ സാധിക്കുമോ ?
  5. ഈ മരുന്നുകൾ ലോകാരോഗ്യസംഘടനയോ മറ്റേതെങ്കിലും ലോകരാജ്യങ്ങളോ ഫലപ്രദമാണെന്ന് കണ്ട് ഉപയോഗിക്കുന്നുണ്ടോ ? ഇല്ലെങ്കിൽ നമുക്ക് ഇവ ശുപാർശ ചെയ്തു കൂടെ ?
  6. പല സർക്കാരുകളും കോവിഡിനെതിരെ പ്രതിരോധ വാക്സിൻ വികസിപ്പിക്കാൻ കാര്യമായി പണവും മനുഷ്യാധ്വാനവും ചെലവാക്കിക്കൊണ്ടിരിക്കുകയാണ്. ഈ പ്രതിരോധ മരുന്നുകൾ ഫലപ്രദമാണ് എങ്കിൽ ഇക്കാര്യം അവരെ അറിയിച്ച് വാക്സിൻ നിർമ്മിക്കാൻ ചിലവാകുന്ന പണവും അധ്വാനവും ലാഭിച്ചു കൂടെ ?
  7. ഈ പ്രതിരോധമരുന്നുകൾ സ്വീകരിച്ചവർ കണ്ടെയ്ന്മെന്റ് വ്യവസ്ഥകൾ ലംഘിച്ചാൽ അവർക്കെതിരെ കേസെടുക്കുമോ ? പ്രതിരോധമരുന്നുകൾ ഫലപ്രദമാണെങ്കിൽ അതിന്റെ ആവശ്യമുണ്ടോ ?