ഇടതു വലതു മുന്നണികളില്‍ തുടര്‍ന്നുകൊണ്ട് ബിജെ പിരാഷ്ട്രീയത്തെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന വ്യക്തികളും പാര്‍ട്ടികളുമുണ്ട്

110

ഡോ. ആസാദ്

മഹാരാഷ്ട്രയില്‍ ബിജെപിയെ പിന്തുണയ്ക്കുന്ന എന്‍ സി പിയെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം മന്ത്രിസഭയില്‍നിന്നും മുന്നണിയില്‍ നിന്നും പുറത്താക്കണം. ഇവിടെയും അവര്‍ ബിജെപി മുന്നണിയില്‍ നില്‍ക്കട്ടെ.

ഇടതു വലതു മുന്നണികളില്‍ തുടര്‍ന്നുകൊണ്ട് ബിജെ പിരാഷ്ട്രീയത്തെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന വ്യക്തികളും പാര്‍ട്ടികളുമുണ്ട്. അവര്‍ താല്‍ക്കാലിക ലാഭത്തെക്കുറിച്ചേ ചിന്തിക്കൂ. രാജ്യത്തിന്റെയോ ജനാധിപത്യത്തിന്റെയോ ഭാവിയെക്കുറിച്ച് അവര്‍ക്ക് വലിയ ഉത്ക്കണ്ഠയൊന്നും കാണില്ല. അധാര്‍മ്മികമായ വ്യവഹാരങ്ങളില്‍ മുങ്ങി സാമൂഹികവും രാഷ്ട്രീയവുമായ ജീവിതം ദുഷിക്കുകയും അധികാരം യുദ്ധോത്സുകമാവുകയും ചെയ്യുന്ന കാലത്ത് ഇത്തരം അവിശുദ്ധ ലീലകള്‍ പൊറുക്കാവുന്നതല്ല.

കേരളത്തില്‍ അവസരംനോക്കികളുടെ കൂടാരമാണ് എന്‍ സി പി. കേരളത്തിലവരുടെ നിയമസഭാംഗങ്ങളില്‍ മൂന്നില്‍ രണ്ടും രാഷ്ട്രീയ ദര്‍ശനത്തെയല്ല ലാഭസാധ്യതകളെയാണ് പിന്‍പറ്റുന്നത്. അതിനാല്‍ മഹാരാഷ്ട്രയിലെ നിലപാട് അവര്‍ക്ക് വിഷയമാവില്ല. കൂടുതല്‍ അനുകൂലമാകുന്നുണ്ടോ അവസരം എന്നേ അവരാലോചിക്കൂ. പക്ഷെ, കേരളത്തിലെ ജനാധിപത്യ തല്‍പ്പരരായ ജനത അവരോടുള്ള, ആ പാര്‍ട്ടിയോടുള്ള കര്‍ക്കശമായ നിലപാട് പ്രഖ്യാപിക്കേണ്ടതുണ്ട്.

ആസാദ്

Advertisements