ഡോ. ആസാദ്

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യം കത്തുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമരം തെരുവുകളില്‍ പടരുകയാണ്. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ഉള്‍പ്പെടെ സമര രംഗത്തുണ്ട്. രാജ്യത്തെ തൊഴിലിടങ്ങളിലും സര്‍വ്വകലാശാലകളിലും അതു പടര്‍ന്നു തുടങ്ങിയിരിക്കുന്നു. മോദി അമിത്ഷാമാരുടെ കോലം കത്തിച്ചും ബില്ലിന്റെ പകര്‍പ്പു കത്തിച്ചും രാജ്യമെങ്ങും രോഷം പടരുന്നു. കേരളത്തില്‍ പക്ഷെ, ആപത്ക്കരമായ ഒരു തണുപ്പ് മൂടുന്നുണ്ടോ?

Image may contain: 3 people, people smiling, outdoorലോകഭയില്‍ പാസായ ബില്ല് ഇന്നു രാജ്യസഭയില്‍ അവതരിപ്പിക്കുകയാണ്. പരാജയപ്പെടുത്തുമെന്ന് പ്രതിപക്ഷം പറയുന്നു. ദേശീയ നേതാക്കളും സാംസ്കാരിക പ്രമുഖരും പ്രതികരണങ്ങളുമായി രംഗത്തുണ്ട്. അമിത് ഷായുടെ പോക്ക് എങ്ങോട്ടെന്ന് അമേരിക്കപോലും അമ്പരക്കുന്നു. ഇന്ത്യന്‍ മതേതരത്വം വെന്റിലേറ്ററിലേക്കു മാറ്റപ്പെടുന്നു! കേരളം ഒരു ഹര്‍ത്താലെങ്കിലും നടത്തിയ പടരുന്ന പ്രതിഷേധത്തോട് ഐക്യപ്പെടേണ്ടതില്ലേ?

Image may contain: 8 people, people smiling, people standing, crowd and outdoorതാന്‍ മുഖ്യമന്ത്രിയായിരിക്കെ ബംഗാളില്‍ മോദി ഷാമാരുടെ മോഹം നടപ്പാവില്ലെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചുകഴിഞ്ഞു. ബംഗാളിലെ ന്യൂനപക്ഷങ്ങള്‍ക്കും ജനാധിപത്യ വാദികള്‍ക്കും അതേകിയ ആത്മവിശ്വാസം ചെറുതല്ല. രാജ്യത്തെ ഇടതുപക്ഷം പൗരത്വ ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ക്കുന്നു. പക്ഷെ, കേരളത്തില്‍ ഒരു പ്രക്ഷോഭവും അവര്‍ ആഹ്വാനം ചെയ്തിട്ടില്ല. മൗനം സമ്മതമായി വഴുതുന്ന ആപല്‍ക്കാലമാവുമോ ഇത്?

Image may contain: 5 people, people sittingരാജ്യസഭയില്‍കൂടി ബില്ലു പാസായാല്‍ ആഭ്യന്തര രംഗം കൂടുതല്‍ കലുഷമാവും. ഇന്ത്യന്‍ ഭരണകൂടത്തിന് ശക്തമായ താക്കീതു നല്‍കാന്‍ നാം ബാധ്യസ്ഥരാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ അറച്ചും ഭയന്നും നില്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ കാമ്പസുകളുടെ എതിര്‍ ശബ്ദമെഴുതട്ടെ. തൊഴിലിടങ്ങളില്‍ പ്രതിഷേധം ഉയരട്ടെ. തെരുവുകള്‍ ഫാഷിസത്തെ ചെറുക്കട്ടെ. വരാനുള്ളത് ഒട്ടും നല്ല ദിനങ്ങളാവില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. ഞാന്‍ തയ്യാറാവുകയാണ്. നിങ്ങളോ?

Image may contain: 3 people

ആസാദ്
11 ഡിസംബര്‍ 2019

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.