ആക്ടിൽ പറഞ്ഞ മൂന്നു രാജ്യങ്ങളിൽ വേറെയും മതന്യൂനപക്ഷങ്ങളുണ്ട്, അവര് ഒഴിവാക്കിയതിന് കാരണം പറഞ്ഞിട്ടില്ല

254

Dr. Ashley Np

ആക്ടിൽ പറഞ്ഞ മൂന്നു രാജ്യങ്ങളിൽ വേറെയും മതന്യൂനപക്ഷങ്ങളുണ്ട്

സിറ്റിസൺഷിപ് അമെൻഡ്മെന്റ് ആക്ട് പാകിസ്താനിലും അഫ്ഘാനിസ്ഥാനിലും ഒരു പാട് കാലമായി മതപീഡനം അനുഭവിച്ചുവരുന്ന അഹമ്മദിയാക്കൾ, ശിയാക്കൾ, ഹസാരകൾ എന്നീ ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയിരിക്കുന്നു. ഈ അമെൻഡ്മെന്റ് ആക്ട് ഇവർക്ക് പരിരക്ഷ നൽകുന്നില്ല എന്ന് മാത്രമല്ല; നൽകാത്ത തിനു ഒരു കാരണവും പറഞ്ഞിട്ടുമില്ല.

Image result for ahmadiyya muslims pakisan"മറ്റു രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയതിന് കാരണം പറഞ്ഞിട്ടില്ല

മൂന്നു രാജ്യങ്ങളിൽ നിന്നുള്ള (അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്) അഭയാർത്ഥികളെ മറ്റു അയൽപക്കരാജ്യങ്ങളായ ശ്രീലങ്ക, ഭൂട്ടാൻ (രണ്ടു രാജ്യങ്ങളുടെയും രാഷ്ട്രമതം ബുദ്ധിസമാണ്), നേപ്പാൾ (രാഷ്ട്രമതം ഹിന്ദുമതമാണ്) എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർഥികളിൽ നിന്നു വ്യത്യസ്തരായി കണക്കാക്കാൻ ഒരു കാരണവും നൽകിയിട്ടില്ല.

ഒരു ഭാഷാന്യൂനപക്ഷമായ തമിഴരെ ദ്രോഹിക്കുന്നതിന്റെ നീണ്ട ചരിത്രമുണ്ട് ശ്രീലങ്കയ്ക്കു. അതുപോലെ, ഇന്ത്യ 1600 കിലോമീറ്റർ നീളത്തിൽ അതിർത്തി പങ്കിടുന്ന മ്യാന്മർ (അഫ്‌ഗാനിസ്ഥാനുമായി ഉള്ളതിനേക്കാൾ വളരെ കൂടുതലാണിത്) ഈയിടെ വാർത്തകളിൽ നിറഞ്ഞു നിന്നത് റോഹിൻഗ്യാ മുസ്ലിംകളുടെ വംശഹത്യക്കും പീഡനത്തിനുമാണ്. കഴിഞ്ഞ കുറെ വര്ഷങ്ങളായി സ്വന്തം നാട്ടിലെ മതപീഡനത്തിൽ നിന്ന് രക്ഷ തേടി ശ്രീലങ്കയിലെ തമിഴ് ഭാഷാന്യൂനപക്ഷത്തിൽ പെട്ടവരും റോഹിൻഗ്യൻ മുസ്ലിംകളും ഇന്ത്യയിൽ അഭയം തേടിക്കൊണ്ടിരിക്കുന്നുണ്ട്. (ഇവരെ ആക്ടിൽ നിന്ന് ഒഴിവാക്കിയതിന് കാരണം പറഞ്ഞിട്ടില്ല)”

Image result for hasara muslims"സിറ്റിസൺഷിപ് അമെൻഡ്മെന്റ് ബില്ലിനെതിരെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ കൊടുത്ത സ്റ്റേ അപ്പ്ലിക്കേഷനിൽ നിന്നുള്ള ഭാഗമാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

സി എച്ഛ് മുഹമ്മദ് കോയയുടെ നേതൃത്വത്തിൽ സാമൂഹിക വളർച്ചക്കുവേണ്ടി വിദ്യാഭ്യാസരംഗത്തു നടന്ന ആത്മാർത്ഥമായ ശ്രമങ്ങളോടും പാണക്കാട് തങ്ങളുടെ നേതൃത്വത്തിൽ നടന്ന ഫലവത്തായ സൗഹാർദ്ദ ഉദ്യമങ്ങളോടും അനുഭാവം തോന്നിയിട്ടുണ്ടെങ്കിലും മുസ്ലിം ലീഗിലെ ഭാവനാദാരിദ്ര്യത്തോടും ഭാഷാരാഹിത്യത്തോടും പുരുഷാധിപത്യത്തോടും എല്ലാ പാർട്ടികളെയും പോലെ അവരെയും കാർന്നു തിന്നുന്ന അഴിമതിയോടും നേതാക്കന്മാരുടെ സ്വാര്ഥതയോടും കുറേക്കാലമായി എതിർപ്പായിരുന്നു കൂടുതൽ. എന്നാൽ ഇത്തരം ഒരു സ്റ്റേ അപ്ലിക്കേഷൻ കൊടുക്കാൻ വേണ്ട ആ പാർട്ടിയുടെ ഭരണഘടനയെ സംബന്ധിച്ച രാഷ്ട്രീയവ്യക്തതയെയും അയൽരാജ്യങ്ങളിലെ ഭൂരിപക്ഷങ്ങളിൽ നിന്ന് ചൂഷണവും പീഡനവും അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളോടു ഐക്യപ്പെടാനുള്ള മനസ്സിനെയും മാനിക്കാതിരിക്കുന്നതെങ്ങിനെ? Well done, IUML!

മതരാഷ്ട്രവാദ ദേശീയതയല്ല ഭരണഘടനാ ദേശീയതയാണ് വേണ്ടത്.

Image result for rohingya muslims"

***