സർക്കാരാശുപത്രികളെ കുറ്റംപറയുന്നവർ ഈ ഡോക്ടറുടെ അനുഭവക്കുറിപ്പ് വായിക്കണം

85

Dr. Athira Madhav

നെഞ്ചു വേദന ആയിട്ട് രാത്രി 9.30 മണിയോടെയാണ് അത്യാഹിത വിഭാഗത്തിൽ ഈ രോഗി എത്തുന്നത്. നെഞ്ചിൻ്റെ ഇടത് വശം – ടിപ്പിക്കൽ കർഡിയാക് ചെസ്റ്റ് പെയിൻ… Vitals ഒക്കെ stable.. ECG നോക്കിയപ്പോൾ ഹൃദയാഘാതമാണ്… അര മണിക്കൂർ ആയി വേദന തുടങ്ങിയിട്ട് എന്ന് പറയുന്നു.. ഉടനടി കൊടുക്കേണ്ട ലോഡിംഗ് ഡോസ് മരുന്നുകൾ കൊടുത്തൂ… ഹൃദയത്തിൻ്റെ ധമനികളിൽ രക്തം clot ആയി കിടക്കുന്നുണ്ട്.. എത്രയും വേഗം അലിയിക്കാനുള്ള (thrombolysis) മരുന്ന് ചെയ്യണം.. വെറും എംബിബിഎസ് യോഗ്യതയുള്ള, ഡ്യൂട്ടി ഡോക്ടർ ആയ ഞാൻ ഈ മരുന്ന് തുടങ്ങിയാൽ- അഥവാ രോഗിയുടെ സ്ഥിതി മോശം ആയാൽ- ഇൻ്റർവൻഷൻ കാർഡിയോളജിസ്റ്റ് ഓ അല്ലെങ്കിൽ ഒരു കാർഡിയോ വിദഗ്ധനോ ഇല്ലാത്ത സാഹചര്യത്തിൽ എന്തിന് ഇത് ചെയ്തു എന്ന് നാളെ ചോദ്യം വരുമോ – ഇങ്ങനെ പല പല ചിന്തകളും ഒരു മിനിറ്റ് മനസ്സിൽ കൂടി കടന്നു പോയി… 1000 നന്മ ചെയ്താലും ഇത് പോലെ ഒരു bitter incident ഉണ്ടായാൽ മതി നാളെ സമൂഹ മാധ്യമങ്ങൾക്കും ചാന്നെലുകാർക്കും ചർച്ച് ചെയ് ത് വിധി തീരുമാനിക്കാൻ…

Types of heart attacks: Symptoms, treatment, and risksസിസ്റ്റ്റർമാർ രോഗിയെ ഉടനെ അകത്ത് ക്രിട്ടിക്കൽ കെയർ മുറിയിലേക്ക് മാറ്റി, മോണിറ്റർ ഓൺ ചെയ്തു.. chest leads ഘടിപ്പിച്ച്.. pulse oximeter , bp cuff എല്ലാം ഘടിപ്പിച്ച്.. മാസ്ക് വഴി ഓക്സിജൻ നൽകി… Intubation set, defibrillator, crash cart ഇൽ emergency മരുന്നുകൾ എല്ലാം ഒരുക്കി വെച്ചു…

Emergency interventions സാധ്യം ആയ മറ്റൊരു ആശുപത്രിയിലേക്ക് വേണമെങ്കിൽ വിടാം.. പക്ഷേ അവിടെ വരെ എത്താൻ എടുക്കുന്ന ഓരോ നിമിഷവും ഹൃദയം കൂടുതൽ കൂടുതൽ തകർന്നു കഴിഞ്ഞിരിക്കും… രോഗിയെ ഏത് വിധേനയും രക്ഷിക്കണം എന്ന ഒറ്റ ചിന്ത മാത്രമേ മനസ്സിൽ അപ്പോഴും first priority യിൽ നിൽക്കുന്നുള്ളു… വരുന്നത് വരട്ടെ thrombolyse ചെയ്യാം എന്ന് തീരുമാനിച്ചു…
ഉടനെ തന്നെ reteplase എന്ന മരുന്ന് ലോഡ് ചെയ്ത് വെച്ച്.. 18യൂണിറ്റ് മരുന്ന് സിറിഞ്ചിൽ റെഡി ആക്കി അടുത്ത് തന്നെ സെറ്റ് ചെയ്തു വെച്ചു.. ഞങ്ങളുടെ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. അജാസ് Ajas Jamal സാറിനെ ഉടനെ ഫോൺ വിളി ച്ച്…” ഒരു inferior wall MI ആണ് sir.. ഞാൻ thrombolysis ചെയ്യാൻ പൊവ്വാണ് ” സാറിൻ്റെ okay കൂടി കിട്ടിയപ്പോൾ ധൈര്യം ആയി.. മിനിട്ടുകൾക്ക് അകം പ്രതീക്ഷിക്കാതെ സാറും casualty ലേക്ക് ഓടി എത്തി.. 8.30 വരെ അത്യാഹിതവിഭാഗത്തിൽ അവസാന വട്ട സന്ദർശനം നടത്തി സർ വീട്ടിലേക്ക് മടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ… സർ കൂടി വിളിപ്പുറത്ത് ഓടി വന്നപ്പോൾ ഇരട്ടി confidence ആയി…

30 മിനിറ്റ് ഇടവിട്ട് രണ്ടു തവണ reteplase എന്ന injection ഞരമ്പ് വഴികൊടുത്തു.. രോഗി symptomatically better ആയി.. വേദന കുറഞ്ഞു ,രോഗി സമാധാനമായി ചെറിയ ചിരി യും പാസ്സ് ആക്കി emergency cot ൽ കിടക്കുന്നത് കണ്ടപ്പോഴാണ് സത്യത്തിൽ എൻ്റെ ശ്വാസം നേരെ വീണത്… 2 മണിക്കൂർ കഴിഞ്ഞ് repeat ECG എടുത്തപ്പോൾ ശരിക്കും അൽഭുത പ്പെട്ട് പോയി.. അത്രയ്ക്കും നല്ല resolution.. ഏറെക്കുറെ ഒരു normal ECG പോലെ തന്നെ ആയി എന്ന് വേണമെങ്കിൽ പറയാം. 35000 രൂപ വിലയുള്ള reteplase എന്ന clot – buster മരുന്ന് ആണ് നമ്മൾ സൗജന്യമായി ഈ രോഗിക്ക് നൽകി ജീവൻ രക്ഷിച്ചത് .. ആകെ രോഗിയക്ക് ചിലവായത് ഒപി ചീട്ട് എടുക്കാനായി മുടക്കിയ 10 രൂപ മാത്രവും.

നമ്മുടെ സർക്കാർ ആശുപത്രികളുടെ കുറ്റവും കുറവുകളും – പോരായ്മ കളും – ഡോക്ടർമാരുടെ അലംഭാവവും മാത്രം ചർച്ച ചെയ്യുന്ന നമ്മളിൽ പലർക്കും അറിയില്ല, നമ്മുടെ അടുത്തുള്ള സർകാർ ആശുപത്രിയിൽ എന്തൊക്കെ നൂതന ചികിത്സാ രീതികൾ – സൗജന്യ മരുന്നുകൾ ഒക്കെയാണ് സാധാരണക്കാർക്ക് പ്രാപ്യം ആയ രീതിയിൽ available ആണെന്ന് ഉള്ളത് എന്ന്. വളരെ പരിമിതമായ സാഹചര്യങ്ങളിലും രോഗികളുടെ benefit ന് വേണ്ടി പ്രവർത്തിക്കുന്ന ഒരു പറ്റം നല്ല പൊതു ആരോഗ്യ കേന്ദ്രങ്ങളും അവിടെ കർമ നിരതരായി ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ സേവനം അനുഷ്ഠിക്കുന്ന ഒരുപാട് ഡോക്ടർമാരും ഉണ്ട് എന്ന് നമ്മൾ അറിയാതെ പോകുന്നു പലപ്പോഴും…

ചിത്രത്തിൽ കാണുന്നത് same രോഗിയുടെ രണ്ടു ecg കൾ ആണ്.. ആദ്യത്തേതിൽ കാണുന്ന തിരമാല പോലെയുള്ള പാറ്റേൺ STEMI എന്ന ഹൃദയാഘാതതിൻ്റെ typical presentation ആണ്… രണ്ടാമത്തെ ecg ക്ലോട്ട് അലിയിച്ചതിന് ശേഷം എടുത്തതും.. 2 മണിക്കൂർ ഇടവേളയിൽ എടുത്തത്.

**