Connect with us

Featured

45 വർഷത്തെ മാജിക് പ്രൊഫഷൻ മുതുകാട് ഉപേക്ഷിക്കാൻ കാരണമെന്ത് ?

പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ ദേശാടനം ഏതെന്നറിയുമോ ? അതിനുത്തരം NEURONAL MIGRATIONS അഥവാ നാഡീകോശങ്ങളുടെ സഞ്ചാരം എന്നതാണ് . ഗർഭത്തിന്റെ ആദ്യകാലങ്ങളിൽ , കൃത്യമായി പറഞ്ഞാൽ മൂന്നാമത്തെ ആഴ്ചയുടെ തുടക്കത്തിൽ

 55 total views,  1 views today

Published

on

Dr Augustus Morris ന്റെ പോസ്റ്റ്

മാജിക് പ്ലാനറ്റ്

( 1 ) പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ ദേശാടനം ഏതെന്നറിയുമോ ? അതിനുത്തരം NEURONAL MIGRATIONS അഥവാ നാഡീകോശങ്ങളുടെ സഞ്ചാരം എന്നതാണ് . ഗർഭത്തിന്റെ ആദ്യകാലങ്ങളിൽ , കൃത്യമായി പറഞ്ഞാൽ മൂന്നാമത്തെ ആഴ്ചയുടെ തുടക്കത്തിൽ , ഭ്രൂണത്തിന്റെ മുതുക് വശത്ത് NEURAL GROOVE എന്ന പേരിൽ ഒരു കുഴി രൂപപ്പെടുന്നു . പിന്നീട് ചുറ്റിനും തടിപ്പുണ്ടായി അതൊരു നാളിയാകും . നാലാഴ്ച ആകുമ്പോൾ പ്രസ്തുത നാളിയുടെ തല -വാൽ ഭാഗങ്ങളിലെ ദ്വാരങ്ങൾ അടയുന്നു . പിന്നീട് തലഭാഗത്തു നിന്നും മുകളിലേക്കും വശങ്ങളിലേക്കും മുകുളങ്ങൾ വളരുന്നു .ഇതാണ് പിന്നീട് മസ്തിഷ്ക്കമായി മാറുന്നത് . ന്യൂറൽ ട്യൂബിന്റെ ഉള്ളിലെ ” മുളവിളയുംപാളി ” ( GERMINAL LAYER ) യിൽ നിന്നും മിനിറ്റിൽ 2,50,000 നാഡീകോശങ്ങൾ ഉണ്ടാകുന്നു . അവ glial cells എന്നറിയപ്പെടുന്ന സഹായക കോശങ്ങൾ ഇട്ടുകൊടുക്കുന്ന റെയിൽ പാതയിലൂടെ ( GLIAL MONORAIL PATHWAY ) തങ്ങൾക്ക് പറഞ്ഞിരിക്കുന്ന ഇടങ്ങളിൽ ചെന്നെത്തി ചേക്കേറുന്നത് മനോഹരമായ കാഴ്ചയാണ് . ചിന്തയുടെയും കാഴ്ചയുടെയും കേൾവിയുടെയും മനോവികാരങ്ങളുടെയും മറ്റും ചുമതലകൾ വഹിക്കേണ്ട വ്യത്യസ്തങ്ങളായ നാഡീകോശങ്ങൾ ( NEURONS ) , യഥാസ്ഥാനത്ത് ചെന്നുചേരുന്ന അതിമനോഹരമായ ദൃശ്യം . പലപ്പോഴും പല നാഡീകോശങ്ങളുടെയും യാത്ര ഇടയ്ക്ക് വച്ച് അവസാനിക്കുന്നു , നാഡീ രോഗങ്ങൾ ഉണ്ടാകുന്നു .

May be an image of 2 people, people standing and indoor( 2 ) ജീവിതത്തിൽ ലഭിയ്ക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം എന്നത് വൈകല്യങ്ങളില്ലാത്ത ഒരു ശരീരത്തിന് ഉടമയാകുക എന്നതാണ് എന്ന് പലരും പറഞ്ഞിട്ടുണ്ട് . മനുഷ്യൻ അഥവാ മനനം ചെയ്യാൻ കഴിവുള്ളവൻ എന്ന ജീവിയുടെ തലച്ചോറിലെ വൈകല്യങ്ങൾ ഒരുപാട് പരിമിതികൾ സൃഷ്ടിക്കുന്നു . ഓട്ടിസം , സെറിബ്രൽ പാൾസി , പഠനവൈകല്യങ്ങൾ തുടങ്ങി ഒരുപാട് അവസ്ഥകളെപ്പറ്റി നാം കേട്ടിട്ടുണ്ട് . എന്നാൽ അത്തരം അവസ്ഥകളുള്ള കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും സമൂഹം വേണ്ടവിധത്തിൽ പരിഗണിക്കാറുണ്ടോ ? സംശയമാണ് ….

May be an image of one or more people, people sitting and people standing( 3 ) മജീഷ്യൻ ഗോപിനാഥ് മുതുകാട് , മാജിക് ഷോകൾ അവസാനിപ്പിച്ചിട്ട് അഞ്ചു വർഷമായി . അതിന്റെ കാരണമായി അദ്ദേഹം പറഞ്ഞ സംഭവം ഇപ്രകാരമാണ് … ” ഭിന്നശേഷിക്കാരായ കുട്ടികൾ & അവരുടെ മാതാപിതാക്കൾ പങ്കെടുക്കുന്ന ഒരു ചടങ്ങ് . എല്ലാവർക്കും ആവശ്യമായ ഭക്ഷണം , ബിരിയാണി ഉൾപ്പെടെ , അവിടെയുണ്ട് . ഒരു കുട്ടി വിശന്നു കരയുന്നു .അതിന്റെ അമ്മയോട് എന്തേ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നില്ല എന്ന് ചോദിച്ചപ്പോ അവർ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു . ജനിച്ച കാലം മുതൽ ഞാൻ വായിലിട്ട് ചവച്ച് അരച്ച ഭക്ഷണമേ അവൻ കഴിക്കാറുള്ളൂ . ഇത്രയും ആൾക്കാരുടെ മുന്നിൽ വച്ച് അപ്രകാരം ചെയ്‌താൽ മറ്റുള്ളവർ എന്തുവിചാരിക്കും എന്ന് കരുതിയാണ് ഭക്ഷണം കൊടുക്കാതിരിക്കുന്നത് ”…… ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിന് എന്തുചെയ്യാൻ കഴിയും എന്ന അന്വേഷണമാണ് ഒടുവിൽ മാജിക് പ്ലാനറ്റ് എന്ന സംരംഭത്തിൽ എത്തിച്ചേർന്നത് .

Magic Planet( 4 ) കഴക്കൂട്ടത്തെ കിൻഫ്ര പാർക്കിൽ സ്ഥിതിചെയ്യുന്ന മാജിക് പ്ലാനറ്റ് , ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുന്ന ഒരു പരിശീലനകേന്ദ്രം കൂടിയാണ് . അവരിൽ ഗായകരുണ്ട് , ചിത്രം വരയ്ക്കുന്നവരുണ്ട് , മാജിക് കാണിക്കന്നവരുണ്ട് ….എന്റെ കുട്ടി അമ്മേ എന്ന് എന്നെ വിളിക്കുന്നത് കേട്ടിട്ട് മരിച്ചാൽ മതി എന്ന് പറഞ്ഞ മാതൃഹൃദയം ഇപ്പോൾ സന്തോഷത്താൽ തുള്ളിച്ചാടുകയാണ് . ആ മകൻ ഇരുന്നൂറോളം പാട്ടുകൾ ഹൃദിസ്ഥമാക്കി , നമ്മുടെ മുന്നിൽ ഗാനങ്ങൾ ആലപിക്കുന്ന മിടുക്കനായി മാറി . അങ്ങേയറ്റത്തെ ശ്രദ്ധയും കയ്യടക്കവും വേണ്ട മാജിക് പഠിച്ചെടുത്ത കുട്ടികളുണ്ടവിടെ .അവരുടെ പ്രകടങ്ങൾ നമ്മെ അമ്പരപ്പിക്കും . അവർ കോറിയിട്ട ചിത്രങ്ങൾ നമ്മെ അത്ഭുത പരതന്ത്രരാക്കും . അവിടെ ലഭിക്കുന്ന വരുമാനം മുഴുവൻ ആ കുട്ടികൾക്ക് ലഭ്യമാകുന്ന തരത്തിൽ ഒരു ട്രസ്റ്റ് രൂപപ്പെടുത്തിയിരിക്കുന്നു . ആദ്യം ശ്രീ മലയാറ്റൂർ രാമകൃഷ്ണൻ , പിന്നീട് ശ്രീ .ഓ .എൻ .വി . കുറുപ്പ് , ഇപ്പോൾ ശ്രീ അടൂർ ഗോപാലകൃഷ്ണൻ എന്നിവർ ആ ട്രസ്റ്റിന്റെ രക്ഷാധികാരിയായി തുടർന്നുപോരുന്നു…

Magic Planet - New Highlights - YouTube( 5 ) തന്റെ മുപ്പത് സെന്റ് സ്ഥലവും , ജീവിതവും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ഉഴിഞ്ഞ് വച്ച മജീഷ്യൻ ശ്രീ ഗോപിനാഥ് മുതുകാടിനെ , അദ്ദേഹത്തിന്റെ നിസ്വാർത്ഥമായ സേവനത്തെ അങ്ങേയറ്റം ബഹുമാനത്തോടെ കാണുന്നു , ശ്‌ളാഘിക്കുന്നു . തന്മയീഭാവം അഥവാ EMPATHY , മറ്റൊരാളുടെ ബുദ്ധിമുട്ടുകൾ കാണുമ്പോൾ അത് തന്റേത് കൂടിയാണ് എന്ന് മനസ്സിലാക്കാനുള്ള കഴിവ് , ഉള്ളവർക്ക് മാത്രമേ ഇത്തരം സംരംഭങ്ങളിൽ ഏർപ്പെടാൻ കഴിയൂ . തന്റെ നീണ്ട 45 വർഷത്തെ പ്രൊഫഷൻ ഉപേക്ഷിച്ച് , ആ കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച മുതുകാട് അവർകൾക്ക് ഒരിയ്ക്കൽ കൂടി നന്ദി പറയുന്നു . ഒരിയ്ക്കലെങ്കിലും മാജിക് പ്ലാനറ്റ് സന്ദർശിക്കുക , ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ ജീവിതത്തിന് ഒരു കൈത്താങ്ങാകുക , അവരെ പ്രോത്സാഹിപ്പിക്കുക .

NB — പലപ്പോഴും നമ്മളുപയോഗിക്കുന്ന ഒരു പദമാണ് മന്ദബുദ്ധി . അത് അങ്ങേയറ്റം ആക്ഷേപാർഹമായ , നിന്ദ്യവും ക്രൂരവുമായ ഒരു പദമാണ് . മറിച്ച് ” ബുദ്ധിമാന്ദ്യം ” സംഭവിച്ച ആൾ എന്ന് പറഞ്ഞുനോക്കൂ .അതിൽ കരുണയുടേതായ , കരുതലിന്റേതായ ഒരംശമുണ്ട് . അത്തരം പദങ്ങളുപയോഗിക്കുമ്പോഴേ നാം പരിഷ്കൃതർ എന്ന വിളിപ്പേരിന് അർഹരാകുകയുള്ളൂ .

 56 total views,  2 views today

Advertisement
cinema5 hours ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 hours ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 day ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized2 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema3 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema4 days ago

മൗനദാഹം (എന്റെ ആൽബം- 7)

cinema5 days ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema6 days ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema1 week ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment1 week ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Ente album1 week ago

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

Entertainment1 week ago

ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement