പാമ്പുകൾക്ക് മാളമുണ്ട്

Dr . Augustus Morris ✍️

( 1) ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു — ” അങ്കിൾ , പാല് കൊടുത്ത കൈക്ക് പാമ്പ് കടിക്കുമെന്ന് പറയുന്നത് നേരാണോ ?”..അങ്കിൾ മറുപടി പറഞ്ഞു : ” ഈ ചോദ്യത്തിൽ തെറ്റും ശരിയുമുണ്ട് .അതിലേക്ക് പോകാം ”.

( 2 ) വലിയൊരു കൂട്ടം പെൻഗ്വിനുകളുടെ ഇടയിൽ നിന്നും തന്റെ കുഞ്ഞിനെ കണ്ടെത്താൻ വല്ലാത്തൊരു കഴിവ് പെൻഗ്വിനുകൾക്ക് ഉണ്ട് .എന്നാൽ പാമ്പുകളുടെ തലച്ചോറ് വളരെ ശുഷ്ക്കമാണ് . ഇരതേടുക ,ഇണ തേടുക , രക്ഷ നേടുക എന്നതിനപ്പുറം അതിനു പ്രത്യേകിച്ച് വലിയ ധർമ്മമൊന്നുമില്ല . ഇണ ചേർന്നുണ്ടായ സ്വന്തം കുഞ്ഞുങ്ങളെ പോലും തിരിച്ചറിയാനുള്ള കഴിവ് അവയ്ക്കില്ല

The venomous Australian Rough Scaled Snake with it’s forked tongue out. This is one of the most dangerous snakes and reptiles in the world. Photographed completely in the wild.

( 3 ) പാമ്പ് , പാല് കുടിക്കാറില്ല . പാലിലെ ഗ്ലൂക്കോസായ LACTOSE നെ ദഹിപ്പിക്കാനാവശ്യമായ ENZYME ( രാസാഗ്നി — ജൈവ ഉൾപ്രേരകം ) അവയ്ക്കില്ല . പാമ്പിന് എത്ര വർഷം ഭക്ഷണം കൊടുത്താലും , തീറ്റ കൊടുത്ത ആളെ അത് കടിക്കും . കാരണം ഇയാളാണ് അയാൾ എന്ന് പാമ്പിനറിയില്ല . താനാരാണെന്ന് തനിക്കറിയാൻ മേലെങ്കിൽ താൻ …..എന്ന വിഖ്യാതമായ സിനിമാ ഡയലോഗ് ഓർമ്മ വരുന്നു . ബൈ ദി ബൈ , പാമ്പ് ഒരിക്കലും വെജിറ്റേറിയൻ ഹോട്ടലിൽ കയറാറില്ല .കാരണം , പാമ്പ് എല്ലായ്പ്പോഴും നോൺ – വെജിറ്റേറിയൻ ആണ് .

NB – മനുഷ്യ സംസ്കാരത്തെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു ജീവിയില്ല . മനുഷ്യ മസ്തിഷ്കത്തിന്റെ ഭയമെന്ന വികാരവുമായി ഇത്രയേറെ കെട്ടുപിണഞ്ഞു കിടക്കുന്ന മറ്റൊരു ജീവിയില്ല . ചെവി കേൾക്കാത്ത പാമ്പ് , സംസാരിച്ചു എന്ന് വിശ്വസിക്കുന്ന കോടിക്കണക്കിനു മനുഷ്യർ ഭൂമുഖത്തുണ്ട് . പാമ്പ് , ഇത് വല്ലതും അറിയുന്നുണ്ടോ ആവോ ?

(JULY 16 , INTERNATIONAL SNAKE DAY)

Leave a Reply
You May Also Like

നമ്മുടെ നഖത്തിന്റെ അത്രയും വലുപ്പമുള്ള ജീവികൾ ഉണ്ടോ ?

നമ്മുടെ നഖത്തിന്റെ അത്രയും വലുപ്പമുള്ള ജീവികൾ ഉണ്ടോ ? അറിവ് തേടുന്ന പാവം പ്രവാസി നമ്മുടെ…

പല്ലികളുടെ ഇണചേരൽ രസകരമാണ്

ഗെക്കോനിഡെ കുടൂംബത്തിൽ പെട്ടതാണ് പല്ലികളെല്ലാം. ലോകത്ത് ഉഷ്ണമേഖലാ പ്രദേശങ്ങളിലൊക്കെ പലതരം പല്ലികളുണ്ട്. ഇവരുടെയൊക്കെ പ്രത്യേകത ചലിപ്പിക്കാനാ വുന്ന കൺപോളകൾ ഇല്ല എന്നതാണ്.

ഇനിയെത്ര കാലം ? ഭൂമിയും ഭൗമ ജീവനും നേരിടുന്ന പ്രധാന വെല്ലുവിളികൾ

ഇനിയെത്ര കാലം ? സാബു ജോസ് (ഫേസ്ബുക്കിൽ എഴുതിയത് ) ഭൂമിയിൽ മനുഷ്യനുണ്ടായിട്ട് എത്രകാലമായി? ഏതാനും…

മൺസൂൺ തുടങ്ങിയല്ലോ, മൺസൂണിന്റെ ഉത്ഭവം എങ്ങനെയാണ് എന്നറിയാമോ ?

Asim Asim ഇപ്പോൾ മൺസൂൺ കാലമാണല്ലോ. മൺസൂൺ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്നത്…