Connect with us

Humour

ഗുണപാഠം : സിപ്പ് ഇടുമ്പോൾ , നിക്കർ മുന്നോട്ട് പിടിക്കുക

സർക്കാർ ആശുപത്രിയുടെ അത്യാഹിത വിഭാഗം . ഒരു പഞ്ചായത്ത് മുഴുവൻ അങ്ങോട്ടേക്ക് പാഞ്ഞെത്തി . ബഹളം കേട്ട് വാർഡിലെ രോഗികളും , കൂട്ടിരിപ്പുകാരും ഓടിയെത്തി

 26 total views,  1 views today

Published

on

Dr Augustus Morris ന്റെ രസകരമായ പോസ്റ്റ്

എന്തോരം ബട്ടൺസാ

( 1 ) സർക്കാർ ആശുപത്രിയുടെ അത്യാഹിത വിഭാഗം . ഒരു പഞ്ചായത്ത് മുഴുവൻ അങ്ങോട്ടേക്ക് പാഞ്ഞെത്തി . ബഹളം കേട്ട് വാർഡിലെ രോഗികളും , കൂട്ടിരിപ്പുകാരും ഓടിയെത്തി . ഇവരെയെല്ലാം വകഞ്ഞു മാറ്റി ഡ്യൂട്ടി ഡോക്ടർ ഒരു വിധത്തിൽ രോഗിയുടെ അടുത്തെത്തി . ഒരു എട്ടുവയസ്സുകാരനാണ് രോഗി .രാവിലെ സ്കൂളില്‍ പോകാനായി കൊച്ചിനെ ഒരുക്കിയപ്പോള്‍ , ട്രൌസറിലെ സിപ് ( ZIP ) ലിംഗത്തിൽകുടുങ്ങി . കൊച്ചിന്റെ നിലവിളി ഒരുവശത്ത് . വീട്ടുകാര്യങ്ങളിൽ ഭാര്യയെ സഹായിക്കില്ലെങ്കിലും ഒരാപത്ത് വന്നപ്പോൾ നോട്ടം കൊണ്ട് ഭാര്യയെ ദഹിപ്പിച്ചുകളയുന്ന ഭർത്താവും , ഭൂമി പിളർന്ന് താഴേക്ക് പോയാൽ മതി എന്ന രീതിയിൽ നിസ്സഹായയായ ഭാര്യയും മറുവശത്ത് . എരിവ് കേറ്റാൻ നാട്ടുകാരും . പോരെ പൂരം .

( 2 )ലിംഗത്തിന്റെ മൂട്ടിൽ അല്പം ലോക്കൽ അനസ്തേഷ്യ കുത്തി . കൊച്ചിന്റെ വേദന പോയി . ഇനി , കടിച്ചുപിടി സ്റ്റൈലിൽ ഇരിക്കുന്ന ZIP എടുക്കണം . ഫയർ ഫോഴ്‌സിനെ വിളിക്കാനൊന്നും പോയില്ല . നാഡിത്തലപ്പുകൾ ഒരുപാടുള്ള സ്ഥലമാണ് – HIGHLY SENSITIVE AREA – . പരിക്ക് പറ്റാതെ , സംഭവം എടുക്കണം . ഒടുവിൽ ZIP നീക്കം ചെയ്തു . നേരിയ പോറൽ മാത്രം . ചെറിയ ഒരുവച്ചുകെട്ടൽ . കൊച്ച് ഹാപ്പി . മാതാപിതാക്കളും ഹാപ്പി .

( 3 ) പിതാവിനോട് പറഞ്ഞു : സ്‌കൂളിൽ പോകുന്ന കൊച്ചിനെ ഒരുക്കൽ , അമ്മയുടെ മാത്രം ജോലിയല്ല . അപ്പനായ പുരുഷനും കൂടി ചെയ്യേണ്ട ഒന്നാണ് . അപകടങ്ങൾ സംഭവിക്കാതിരിക്കാൻ മുൻകരുതലുകൾ എടുക്കുക . ധൃതിപിടിച്ച് കാര്യങ്ങൾ ചെയ്യാതിരിക്കുക . ZIP ഇടുമ്പോൾ , നിക്കർ മുന്നോട്ട്പിടിക്കുക , ലിംഗം കുടുങ്ങില്ല എന്നുറപ്പ് വരുത്തുക . ഇത്ര ചെറു പ്രായത്തിൽ അടിവസ്ത്രം ഉപയോഗിക്കുന്നത് അത്ര നന്നല്ല .നമ്മുടേത് ഒരു ഉഷ്ണമേഖലാ രാജ്യമാണ് . ബീജോത്പാദനം നടക്കണമെങ്കിൽ വൃഷണ താപനില , ശരീര താപനിലയെക്കാൾ ഒന്നോ രണ്ടോ ഡിഗ്രി കുറഞ്ഞിരിക്കണം . അങ്ങനെ അവർ യാത്രയായി .

( 4 ) കാലം 1980 – കൾ . അക്കാലത്ത് നിക്കറിലും , പാന്റ്സിലും ബട്ടൻസ്ആയിരുന്നു താരം . സിപ്പൊക്കെ ഗൾഫിൽ നിന്നും വരുന്നവരുടെ കാൽസ്രായിൽ മാത്രം ഉണ്ടായിരുന്ന കാലം . അങ്ങനെയിരിക്കെ ഒരുനാൾ രാജുമോനും , അങ്കിളും സിനിമ കാണാൻ പട്ടണത്തിലേക്ക് പോയി . ഇടവേള സമയം. രണ്ടാളും മൂത്രം ഒഴിക്കാൻ ജെന്റ്സ് ടോയിലെറ്റിലേക്ക് കയറി . നിരീക്ഷണ കുതുകിയായ രാജു മോൻ അങ്കിളിനോട് പതിവുപോലെ ചോദ്യമെറിഞ്ഞു .

രാജു : ” അങ്കിൾ , എന്റെ നിക്കറിൽ രണ്ടു ബട്ടൻസ് മാത്രമേ ഉള്ളൂ .അങ്കിളിനു നാലും . WHY THIS കൊലവെറി …?
അങ്കിൾ : — രാജുവിന്റെ സുനാപ്പി ചെറുത് . സൊ രണ്ടു ബട്ടൻസ് . അങ്കിളിന് ലേശം വലിയ സുനാപ്പി .സൊ , നാല് ബട്ടൻസ് .. ഓ , അതാണ് കാര്യം . ചൊക്കലിംഗവും മഹാലിംഗവും തമ്മിലുള്ള വ്യത്യാസം മനസ്സിലായ രാജുമോൻ തലകുലുക്കി .

Advertisement

( 5) സിനിമ കഴിഞ്ഞ് പട്ടണത്തിലൂടെ നടക്കവേ , രാജുമോൻ ഒരു കാഴ്ച കണ്ടു ചിരിക്കാൻ തുടങ്ങി . ചിരി പൊട്ടിച്ചിരിയായി . അട്ടഹാസം പോലായി . എന്താണ് കാര്യമെന്നറിയാതെ അങ്കിൾ പകച്ചു നിന്നു . ചിരി അടങ്ങുന്നില്ല . ശ്വാസം എടുക്കുന്ന നേരത്ത് അങ്കിൾ കാരണം ആരാഞ്ഞു .രാജുമോൻ തലകുത്തി നിന്ന് ചിരിച്ചു . അവന് ചിരി കാരണം വാ കൊണ്ട് പറയാൻ കഴിയുമായിരുന്നില്ല . ചോദ്യത്തിനുത്തരം എന്നോണം അവൻ റോഡിന്റെ മറുവശത്തേക്ക് കൈ ചൂണ്ടി . അങ്കിൾ അങ്ങോട്ടേക്ക്നോക്കി . അവിടെ അതാ ലോഹ ധരിച്ച ഒരാൾ നടന്നു പോകുന്നു .

[ JUST FOR FUN …….. നോ ഫീലിങ്ങ്സ് ]
“““““““““““““““

 27 total views,  2 views today

Advertisement
Entertainment19 hours ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment1 day ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment2 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment3 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment6 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement