Connect with us

INFORMATION

‘ചക്ഷു ദി ഗ്രേറ്റ്’ – പാമ്പുകളെ കുറിച്ച് ഡോ അഗസ്റ്റസ് മോറീസിന്റെ സൂപ്പർ എഴുത്ത്

താടിയെല്ല് , തലയോട്ടിയുടെ ഏറ്റവും പിൻഭാഗത്തായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ , ചക്ഷുവിന് തന്റെ വായ വലുതായി തുറക്കാനും ,തന്മൂലം തന്നെക്കാൾ വലിയ ഇരകളെ

 127 total views

Published

on

Dr Augustus Morris എഴുതിയത്

ചക്ഷു ദി ഗ്രേറ്റ്

( 1 ) പിറന്നുവീണ ചക്ഷുവിനെ , പാൽമണം മാറാത്ത ചക്ഷുവിനെ , ഒന്ന് കാണാൻ പോലും കൂട്ടാക്കാതെ മാതാപിതാക്കൾ പോയ്മറഞ്ഞു .അയാളൊരു വികലാംഗൻ കൂടിയായിരുന്നു . ബധിരനായ ആ കുഞ്ഞിനെ നോക്കാനോ അഭയം കൊടുക്കാനോ ബാലാവകാശ കമ്മീഷനോ , ജുവനൈൽ കോടതിയോ വന്നില്ല . കാരണം ചക്ഷുവിന് ശൈശവ – ബാല്യ – കൗമാരങ്ങൾ ഇല്ലായിരുന്നു . അതുമൂലം നവജാത ശിശുവായ ചക്ഷു , സർവ്വ സജ്ജമായ വിഷസ്രവണനാളികളുമായി ഇരപിടിക്കാൻ ഇറങ്ങി .

( 2 ) ചെവി ഇല്ലാതിരുന്നതിനാൽ , കണ്ണ് കൊണ്ട് കേൾക്കുന്നവൻ എന്ന അർത്ഥത്തിൽ നൽകിയ ചക്ഷുശ്രവണൻ എന്ന പേരാണ് ലോപിച്ച് ചക്ഷു എന്നായി മാറിയത് . കാഴ്ചശക്തിയും നന്നേ കുറവ് . പുറത്തിറങ്ങിയാൽ ചുറ്റും ശത്രുക്കൾ . ദേശാടനങ്ങൾ അന്യമായ ചക്ഷു , ഇരുളടഞ്ഞ മാളങ്ങളിലും മറ്റും ചുരുണ്ടുകൂടിക്കിടന്ന് ജീവിതം തള്ളിനീക്കി . കൺപോളകൾ ഇല്ലാത്തതിനാലും , ദൃശ്യപരിധി കുറവായതിനാലും തല ഉയർത്തിപ്പിടിച്ച് കാഴ്ചകൾ കാണാൻ ശ്രമിക്കുന്ന തുറിച്ചുനോട്ടക്കാരനായ ചക്ഷുവിനെ ഏവർക്കും ഭയമായിരുന്നു .

( 3 ) താടിയെല്ലിലെ ദ്വാരത്തിലൂടെ രണ്ടായി പിളർന്ന നാവ് പുറത്തേക്കിട്ട് ചക്ഷു , ഇരകളുടെ സാമീപ്യം അറിയാൻ ശ്രമിച്ചു . അയാളുടെ ഉള്ളിൽ JACOBSON’S ORGAN എന്നറിയപ്പെടുന്ന ഒരു മറു ഘ്രാണേന്ദ്രിയം ഉണ്ടായിരുന്നു . നാവിൽ പറ്റിപ്പിടിക്കുന്ന ഗന്ധതന്മാത്രകളെ സൂക്ഷ്മ വിശകലനം നടത്തുന്ന ഒരു റഡാർ ആയിരുന്നു ” ജേക്കബിന്റെ അവയവം ”. അങ്ങനെ ചുറ്റുവട്ടത്തുള്ള ഇരകളുടെ സാമീപ്യം ചക്ഷുവിന് അറിയാൻ സാധിച്ചു .

( 4 ) താടിയെല്ല് , തലയോട്ടിയുടെ ഏറ്റവും പിൻഭാഗത്തായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ , ചക്ഷുവിന് തന്റെ വായ വലുതായി തുറക്കാനും ,തന്മൂലം തന്നെക്കാൾ വലിയ ഇരകളെ വിഴുങ്ങാനും കഴിയുമായിരുന്നു . മനുഷ്യന് വാരിയെല്ലുകളെ ബന്ധിപ്പിക്കുന്ന ” ഉരാസ്ഥി ( STERNUM ) ” ഉള്ളതിനാൽ ശ്വാസകോശം വികസിക്കുന്നതിന് ഒരു പരിധിയുണ്ട് . എന്നാൽ ചക്ഷുവിന് അതില്ലാത്തതിനാൽ , വലിയ ഇരകളെ നിഷ്പ്രയാസം അകത്താക്കാൻ കഴിയും . ഇരകളുടെ സർവ്വവും ദഹിപ്പിക്കുന്ന രാസാഗ്നികൾ ( enzymes ) ഉള്ള ദീപനരസം , പക്ഷേ തൂവൽ – രോമം പോലെയുള്ള കെരാറ്റിൻ നിർമ്മിതവസ്തുക്കളുടെ മുന്നിൽ ആയുധം വച്ച് കീഴടങ്ങി . ആയതിനാൽ ചക്ഷു കഴിച്ച ആഹാരം ഏതെന്ന് തിരിച്ചറിയാൻ കഴിയുമായിരുന്നു .

( 5 ) ചക്ഷു , ഇരപിടിക്കാൻ തന്റെ ഗാഢത കൂടിയ ഉമിനീര് ഉപയോഗിച്ച് പോന്നു .ആൾക്കാർ അതിനെ പാമ്പിൻവിഷം എന്ന ഓമനപ്പേരിട്ട് വിളിച്ചു . ഒരാളുടെ ദഹനവ്യവസ്ഥയ്ക്ക് വെളിയിലൂടെ കടന്നുപോകുന്ന ചക്ഷുവിന്റെ ഉമിനീര് ഒരു ജീവിയിൽ പ്രശനമുണ്ടാക്കുന്നില്ല എങ്കിൽ അതിനെ വിഷമില്ലാത്ത പാമ്പ് എന്നും , പ്രശ്നമുണ്ടാക്കുന്നു എങ്കിൽ വിഷമുള്ള പാമ്പ് എന്നും പറയുന്നു . ലളിതമായി പറഞ്ഞാൽ വായിലൂടെ കടത്തിവിട്ടാൽ ആമാശയത്തെ സംബന്ധിച്ചിടത്തോളം പാമ്പിൻവിഷം ഭക്ഷണമാണ് . പോകുന്ന വഴിയ്ക്ക് മുറിവോ വ്രണമോ ഉണ്ടാകരുത് എന്നു മാത്രം .

Advertisement

( 6 ) ഇന്ത്യ പോലൊരു രാജ്യത്ത് അഞ്ചുപേരാണ് മനുഷ്യനെ കൊല്ലുന്ന വിഷമുള്ളവർ . അതിൽ നാലുപേരുടെ വിഷം ഉപയോഗിച്ചാണ് അതിനെതിരായ മരുന്ന് ഉണ്ടാക്കുന്നത് . FABULOUS FOUR എന്നറിയപ്പെടുന്ന ആ നാൽവർ സംഘം ഇവരാണ് — Russel’s viper ( റസ്സൽ അണലി ) , saw scaled viper ( ഈർച്ചവാൾ ശല്ക്ക അണലി ) , Common krait ( വെള്ളിക്കെട്ടൻ / ശംഖുവരയൻ ) & Cobra ( മൂർഖൻ ) . അഞ്ചാമനോമന കുഞ്ചുവായ രാജവെമ്പാലയെ ഒഴിവാക്കി . കാരണം ഒന്നാമത് അയാൾ ഒരു നാണം കുണുങ്ങിയാണ് . അങ്ങനെയൊന്നും മനുഷ്യരെ കടിക്കാറില്ല .ഇനി കടിച്ചാൽ , ഒറ്റക്കടിയിൽ അകത്തേക്ക് തള്ളുന്ന വിഷത്തിന്റെ അളവ് വളരെക്കൂടുതലായതിനാൽ ( ആനയെ വരെ കൊല്ലാൻ കഴിവുള്ള ) ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് ആള് പോയിരിക്കും .

( 7 ) പാമ്പ് കടിയ്ക്ക് എതിരായി നൽകുന്ന പ്രതിവിഷം ഉണ്ടാക്കാനുള്ള യജ്ഞത്തിൽ ലൂയി പാസ്റ്റർ , ആ ദൗത്യം ആൽബർട്ട് കാൽമെറ്റിനെ ( ALBERT CALMETTE ) ഏൽപ്പിച്ചു . നമ്മുടെ BCG കുത്തിവയ്പ്പിലെ നടുക്കുള്ള അക്ഷരം CALMETTE ആണ് . ഇതിനായി ഒരു മൃഗം വേണം .പട്ടിയോ പന്നിയോ പോലെ എന്തും . പക്ഷേ നറുക്ക് വീണത് കുതിരയ്ക്കായിരുന്നു . സ്വന്തം ശരീരഭാരത്തിന്റെ 25 % കായികശക്തി കൈമുതലായുള്ള കുതിരയുടെ രക്തചംക്രമണവ്യൂഹത്തിൽ നിന്നും ഏറെ അളവിലുള്ള സിറം കിട്ടും എന്നതായിരുന്നു കാരണം .

( 8 ) പ്രതിവിഷം നിർമ്മിക്കാനുള്ള കുതിരയുടെ കഴിവിനെ ബാധിക്കാത്ത രീതിയിൽ , സംസ്കരിച്ച പാമ്പിൻ വിഷം കുതിരയിലേക്ക് കുത്തിവയ്ക്കുന്നു .വിഷത്തിന്റെ വീര്യം കുറച്ച് , ഇമ്മ്യൂണിറ്റി ഉയർത്താൻ അനുസാരികകൾ (adjuvants ) ചേർത്ത വിഷം , പത്ത് ദിവസത്തിൽ ഒരിയ്ക്കൽ എന്ന രീതിയിൽ 15 മാസം വരെ കുത്തിവയ്ക്കുന്നു . പാമ്പിൻ വിഷത്തിലെ മാംസ്യ തന്മാത്രകളെ ( protein ) നിർവ്വീര്യമാക്കാനായി കുതിരയുടെ ശരീരം മറു മാംസ്യ തന്മാത്രകൾ / പ്രതിദ്രവ്യം ( antibody ) ഉത്പാദിപ്പിക്കുന്നു . അത് വേർതിരിച്ച് എടുക്കുന്നതാണ് anti snake venom ( ASV ) .

( 9 ) പാമ്പിൻ പ്രതിവിഷം ( ASV ) രണ്ടു രീതിയിൽ സൂക്ഷിക്കാം . ഒന്നാമത്തേത് ഹിമശുഷ്കന പ്രവിധി അഥവാ freeze drying . മൈനസ് നാല് ഡിഗ്രി സെൽഷ്യസിൽ ശീതീകരിച്ച് , 10 ml ന്റെ ചില്ലളുക്കിൽ ( glass vial ) വയ്ക്കാം . ഫ്രീസർ സൗകര്യം ഉണ്ടെങ്കിലേ ഇപ്രകാരം വയ്ക്കാൻ പറ്റൂ . ASV യിലെ ജലാംശം നീക്കി പരൽ രൂപത്തിലും സൂക്ഷിക്കാം — പ്രശൂക്ഷീകരണം ( lyophilisation ) എന്ന് പേര് . ഇതിനെ വീണ്ടും ദ്രവരൂപത്തിലാക്കാം . രണ്ടാമത് പറഞ്ഞതിന് സാധാരണ റഫ്രിജറേറ്റർ മതിയാകും .
— ആന്റി സ്നേക്ക് വെനം ഉത്പാദനത്തിൽ ഭാരതം സ്വയം പര്യാപ്തമാണെങ്കിലും , ലോകത്തേറ്റവും കൂടുതൽ ആൾക്കാർ പാമ്പ് കടിയേറ്റ് മരണപ്പെടുന്ന രാജ്യം എന്ന ബഹുമതിയും നമുക്ക് സ്വന്തം .

JULY 16 ,
INTERNATIONAL SNAKE DAY

 128 total views,  1 views today

Advertisement
Advertisement
cinema8 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema1 day ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement