വ്യവസായിയുടെ പ്രോജക്റ്റ് ‘NOT’ APPROVED എന്നത് 100 കോടി കൈക്കൂലിവാങ്ങി ‘NOTE’ APPROVED ആക്കിയ കഥ

77

Dr Augustus Morris ന്റെ കുറിപ്പ്

പ്ളീസ് ‘നോട്ട്’

( 1 ) ഒരു വ്യവസായി തന്റെ ഒരു പ്രോജെക്റ്റിന് അനുമതി കിട്ടാനായി അധികാരത്തിന്റെ ഇടനാഴികൾ കയറിയിറങ്ങുകയാണ് . നോ രക്ഷ . മേളിൽ ഇരിക്കുന്നവർ നൂറു കോടിയോളം രൂപ , കൈക്കൂലി ആവശ്യപ്പെട്ടു . ഒരുപാട് പേർക്ക് തൊഴിൽ നൽകുന്ന , രാജ്യത്തിന് റവന്യു – നികുതി മേഖലയിൽ കോടിക്കണക്കിനു രൂപ ലഭിക്കാവുന്ന ഈ പ്രോജെക്റ്റിന് താനെന്തിനു കൈക്കൂലി നൽകണം എന്നായി വ്യവസായി . കായ് കൊടുക്കാഞ്ഞതിനാൽ അനുമതി നിഷേധിക്കപ്പെട്ട ആ ഫയൽ ചുവപ്പുനാടയിൽ കുടുങ്ങി പൊടി പിടിച്ച് കിടന്നു . അതിന്മേൽ ഇങ്ങനെ എഴുതിയിരുന്നു , NOT APPROVED .

( 2 ) പലരും ഉപദേശിച്ചതിന്റെ ഫലമായി വ്യവസായി തന്റെ നേരേവാ നേരെപോ പോളിസി ഉപേക്ഷിച്ചു . അനുമതി കിട്ടാൻ എത്രയാണ് കൊടുക്കേണ്ടത് , അത്രയും കൊടുക്കാൻ മേപ്പടിയാൻ തീരുമാനിച്ചു . അങ്ങനെ ഒരു മാളിന്റെ അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങിൽ വച്ച് വ്യവസായി , ഭരണാധികാരിയെ കണ്ടുമുട്ടി . ഡീൽ ഉറപ്പിച്ചു , തുക കൈമാറി . വ്യവസായിയുടെ ഫയൽ എടുക്കപ്പെട്ടു . അതിന്മേൽ എഴുതിയിരുന്ന വാക്കുകൾ തിരുത്തപ്പെട്ടു . മുകളിൽ NOT എന്നും അതിനു താഴെ APPROVED എന്നും കുറിച്ചിട്ടിരുന്നു . ഭരണാധികാരി NOT എന്ന വാക്കിനോടൊപ്പം E എന്ന അക്ഷരം കൂട്ടിച്ചേർത്തു . അത് കഴിഞ്ഞ് രണ്ടു കുത്തും കൂടി ഇട്ടു [ : ] അപ്പൊ ആ ഫയലിലെ കുറിപ്പ് ഇങ്ങനെയായി ,
NOTE :
APPROVED

( 3 ) ഇത് കണ്ട വ്യവസായി ഇങ്ങനെ പറഞ്ഞു , ” താങ്കൾ ഇത്രയ്ക്ക് ബുദ്ധിമാനാണ് എന്നറിഞ്ഞിരുന്നില്ല . താങ്കൾ എന്തുകൊണ്ടാണ് ബിസിനസ് മേഖലയിലേക്ക് വരാത്തത് ? താങ്കൾ ബിസിനസ് ചെയ്ത് പണമുണ്ടാക്കേണ്ട ആളാണ് .ഇത്രയും ബുദ്ധിയുള്ളവർക്ക് പറ്റിയ മേഖല ബിസിനസ്സാണ് . ഭരണാധികാരി അയാളോട് പറഞ്ഞു , ” ഇത്രയും പ്രോഫിറ്റ് കിട്ടുന്ന മറ്റൊരു വ്യവസായ മേഖല താങ്കൾക്ക് ചൂണ്ടിക്കാണിക്കാനാവുമോ ? ഉണ്ടെങ്കിൽ ഞാൻ വരാം ”…..

NB — മുകളിലെ രംഗമുള്ള , ഹിന്ദി ചലച്ചിത്രത്തിന്റെ പേര് ? = Irfan khan, sunjay dutt movie, knock out