fbpx
Connect with us

ഒരു ബ്രാഞ്ച് സെക്രട്ടറി ആയിട്ട് പോലും സ്ത്രീകളെ നിയമിക്കാത്തവരാണല്ലോ കമലയെ കണ്ട് കോൾമയിർ കൊള്ളുന്നത്

കാലിഫോർണിയായ്ക്ക് പോകുന്ന ഉരുവിൽ കയറി ദുഫായ് കടപ്പുറത്ത് ലാൻഡ് ചെയ്ത ദാസനെയും വിജയനെയും തോളിലേറ്റി കൂട്ടുകാർ അജ്മാനിലേക്ക് വച്ചു പിടിച്ചു . ഡിസ്ക്കോ ദീവാനി പാട്ടിനോടൊപ്പം

 85 total views,  1 views today

Published

on

Augustus Morris

മാറുഗോ മാറുഗോ മാറുഗയി

( 1 ) കാലിഫോർണിയായ്ക്ക് പോകുന്ന ഉരുവിൽ കയറി ദുഫായ് കടപ്പുറത്ത് ലാൻഡ് ചെയ്ത ദാസനെയും വിജയനെയും തോളിലേറ്റി കൂട്ടുകാർ അജ്മാനിലേക്ക് വച്ചു പിടിച്ചു . ഡിസ്ക്കോ ദീവാനി പാട്ടിനോടൊപ്പം മധു ചഷകങ്ങൾ കൂട്ടിമുട്ടി . പലതരം ബാർബിക്യു -കൾ അണിനിരന്നു . നൈറ്റ് ലൈഫ് എന്താണെന്നറിഞ്ഞ് , വെളുക്കുവോളം നീണ്ടുനിന്ന പാർട്ടി കഴിഞ്ഞ് ഏവരും മടങ്ങിപ്പോകാൻ തീരുമാനിച്ചു . കൂട്ടുകാർ വഴിയേ പോയ ടാക്‌സി കാറുകൾക്ക് കൈ കാണിച്ചു . സ്വന്തം കാറിൽ കയറ്റാതിരിക്കാനാണോ ഇവർ ടാസ്‌കി വിളിക്കുന്നതെന്ന് ഇരുവരും സംശയിച്ചു . ബി കോം ഫസ്റ്റ് ക്ളാസ്സിയിൽ പാസ്സായ ദാസൻ എന്തും വരട്ടെയെന്ന് കരുതി കൂട്ടുകാരോട് ചോദിച്ചു , ” അല്ല , ഞങ്ങൾ തൊഴിലില്ലാത്ത യുവാക്കളായതു കൊണ്ടാണോ ടാസ്‌കി വിളിച്ച് പറഞ്ഞുവിടാൻ ശ്രമിക്കുന്നത് ? ”….ചങ്ങായിമാർ പറഞ്ഞു , — അല്ല ബ്രോ . അജ്മാനിൽ നിന്നും ഷാർജ കഴിഞ്ഞേ ദുബായിക്ക് പോകാൻ പറ്റൂ . വഴിയ്ക്ക് വച്ച് ഒരു പക്ഷേ ചെക്കിങ് ഉണ്ടായാൽ , ഷാർജ പോലീസ് ഊതാൻ പറയും . അന്നേരം മദ്യം മണത്താൽ പണിയാകും . ചിലപ്പോ അകത്താകും … ഗൾഫ് നാട്ടിൽ വന്നിട്ട് ജയിലിൽ പോകാനാണോ വിധി എന്ന് സംശയിച്ച് ഇരിക്കേ ദാസ – വിജയന്മാരോട് ചങാതികൾ പറഞ്ഞു , ഇവിടിങ്ങനാണ് ബ്രോ . ഷാർജ കഴിഞ്ഞാൽ കുഴപ്പമില്ല . നമ്മുടെ കാറിൽ പോയാൽ ചിലപ്പോ പിടി വീഴും . ടാക്സി കാറുകളെ അങ്ങനെ പിടിയ്ക്കാറില്ല .

( 2 ) റിഗ്ഗിൽ ജോലി ചെയ്യുകയായിരുന്ന ഡോ . പ്രമോദിന് എമർജൻസി കാൾ വന്നു . ഒരു തൊഴിലാളി ഉയരത്തിൽ നിന്നും വീണു . ബോധമില്ല . ആരും അടുക്കുന്നില്ല . കൃത്രിമ ശ്വാസം കൊടുക്കാനോ ചരിച്ച് കിടത്താനോ ഒരാളും വരുന്നില്ല . ആ ഭിഷഗ്വരൻ രണ്ടും കൽപ്പിച്ച് CPR കൊടുക്കാൻ തുടങ്ങി . എയർ ആംബുലൻസിലേക്ക് ആ മനുഷ്യനെ ഡോക്റ്റർ ഒറ്റയ്ക്ക് ചുമന്നു കയറ്റി . നേരെ ആശുപത്രിയിലേക്ക് …യാത്രയിലുടനീളം അദ്ദേഹം കൃത്രിമ ശ്വാസം നല്കിക്കൊണ്ടേയിരുന്നു . എന്തോ , രോഗിയ്ക്ക് ജീവൻ തിരിച്ചു കിട്ടി . ഇല്ലായിരുന്നെങ്കിൽ ആ ഭിഷഗ്വരൻ ജയിലിൽ പോയേനെ . അവിടങ്ങനാണ് ഭായ് . അപകടം പറ്റിയ ആളെ ആരേലും രക്ഷപ്പെടുത്താൻ ശ്രമിച്ച് ആശുപത്രിയിൽ എത്തിക്കുമ്പോൾ അയാൾ മരണപ്പെട്ടാൽ , കൊണ്ടുവന്നയാൾ ജയിലിൽ പോകുന്ന വിചിത്രമായ നിയമം . അതുമൂലം യവനികയ്ക്കുള്ളിൽ മറഞ്ഞവർ എത്ര ?…

( 3 ) ഇസ്രയേലുമായി ബന്ധം സ്ഥാപിച്ച് പുതിയൊരു അദ്ധ്യായം രചിച്ച UAE യിൽ പുതിയ സിവിൽ നിയമങ്ങൾ നിലവിൽ വന്നു . മുറിയിലിരുന്ന് മദ്യപിക്കാം . വഴിയിലിറങ്ങി അഭ്യാസം കാണിക്കരുത് . പ്രായപൂർത്തി ആയ പുരുഷനും സ്ത്രീയ്ക്കും ഒരുമിച്ച് ജീവിക്കാം . പതിനാലു വയസ്സിൽ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷ ലഭിയ്ക്കും . അപകടത്തിൽ പെടുന്നവർ രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ടാൽ , രക്ഷിക്കാൻ ശ്രമിച്ചവർ ജയിലിൽ പോകുന്ന അവസ്ഥ ഇല്ലാതായി ……..അങ്ങനെ കുറെ മാറ്റങ്ങൾ . പരിഷ്കൃത ലോകത്തിലേക്ക് വീണ്ടും ചുവട് വച്ച് UAE മുന്നോട്ടു നീങ്ങുന്നു . മധ്യ പൗരസ്ത്യ ദേശത്ത് ജീവിക്കാൻ കൊള്ളാവുന്ന നല്ലൊരു രാജ്യമായ UAE , കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ …..

Advertisement



( 4 ) എൺപതുകളിൽ , മന്ത്രിണിയായ എം കമലം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു . ചുവരെഴുത്ത് ഇങ്ങനെ ” ഐ . ജ . മു സ്ഥാനാർഥിയായ കമലത്തെ കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക ”. എതിർപക്ഷക്കാർ ആ ചുവരെഴുത്ത് ഒന്ന് പുതുക്കി . ഒന്നുകിൽ കമലം എന്ന പേരിലെ ” മ ” മായ്ച്ച് കളയും . അല്ലെങ്കിൽ ” ക ” മായ്ച്ച് കളയും . ജനാധിപത്യം എന്നാൽ ഒട്ടേറെപേർ മാറ്റുരയ്ക്കുന്ന ഒരു കൂട്ടയോട്ടമാണെന്നും , മറ്റു മത്സരാർത്ഥികൾ ഉണ്ടെങ്കിലേ ജനാധിപത്യം സാധ്യമാകൂ എന്നും അറിയാത്ത കുറേപ്പേരുടെ വിക്രിയകൾ . അതൊക്കെ ഒരു കാലം .

( 5 ) അമേരിക്കൻ പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നതിനെതിരെ പ്രകടനം നടത്തിയ പാർട്ടി , ഇപ്പോൾ അവിടുത്തെ നിയുക്ത പ്രസിഡന്റ് – വൈസ് പ്രസിഡന്റുമാരെ പറ്റി ഫീച്ചറുകൾ എഴുതി പത്രത്താളുകൾ നിറയ്ക്കുന്നു . കമല ഹാരിസിന്റെ ” ചൂടൻ ഇഡ്ഡലി – സൊയമ്പൻ സാമ്പാർ – ടിക്ക ” പ്രിയം വിളമ്പുന്നതിനോടൊപ്പം സ്ത്രീകൾ നേതൃ സ്ഥാനങ്ങളിലേക്ക് വരുന്നതിനെപ്പറ്റി പുളകം കൊള്ളുകയും ചെയ്യുന്നു . ഒരു ബ്രാഞ്ച് സെക്രട്ടറി ആയിട്ട് പോലും സ്ത്രീകളെ നിയമിക്കാത്തവരാണല്ലോ ഇതൊക്കെ കണ്ട് കോൾമയിർ കൊള്ളുന്നത് എന്നത് ഒരാശ്വാസം . എന്തായാലും കമല ഹാരിസിന്റെ ക , മ അക്ഷരങ്ങളൊന്നും മാറ്റിയിട്ടില്ല . അതൊക്കെ അവിടെ തന്നെയുണ്ട് . അത് മറ്റൊരാശ്വാസം .

NB — മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം .
മാറാതെ എവിടെപ്പോകാൻ ?
മാറ്റത്തെ പറ്റി വിവരിക്കുന്ന ഡിങ്കോയിസ്റ്റ് ഗാനം
പണ്ടേ ഇറങ്ങിയിട്ടുണ്ട് . കേട്ട് നോക്കൂ .
..മാറുഗോ മാറുഗോ മാറുഗയി
ജോറുഗോ ജോറുഗോ ജോറുഗയി …

 86 total views,  2 views today

Advertisement



ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment4 hours ago

“ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാ മതി”

Entertainment4 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment4 hours ago

എന്തായിരിക്കും പ്രേമം എന്ന സിനിമയുടെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നിൽ… ? (പ്രേമത്തിന്റെ 7 വർഷങ്ങൾ)

controversy5 hours ago

പുരുഷന്മാരായ സുഹൃത്തുക്കളെ എൻറെ കാമുകന്മാർ ആയി ചിത്രീകരിക്കുന്നത് ഒന്ന് നിർത്താമോ; അഭയ ഹിരണ്മയി.

Entertainment5 hours ago

മികച്ച നടനുള്ള അവാർഡ് പങ്കിട്ട രണ്ടുപേർ 2003 ലെ ഒരു ഗാനരംഗത്തിൽ

Entertainment5 hours ago

ശരീര ഭാഷ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ ഏറ്റവും മുന്നിൽ തന്നെ വരും ഫഹദ്

Entertainment6 hours ago

തെലുങ്കരുടെ രാമനും കൃഷ്ണനും പരശുരാമനും കർണ്ണനും വിശ്വാമിത്രനുമെല്ലാം എൻ ടി ആർ ആയിരുന്നു

Featured6 hours ago

നെതർലൻഡ്സ് ഒരത്ഭുതലോകമാണ്

Uncategorized9 hours ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment9 hours ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment10 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment12 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment4 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment13 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment2 days ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment3 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment4 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Advertisement