ഒരേയൊരു ബിജെപി അംഗം ഒഴികെയുള്ളവരെല്ലാം നിയമസഭകൂടണം എന്ന അഭിപ്രായക്കാരാണ്, ആർക്കുവേണ്ടിയാണ് മിസ്റ്റർ ഗവർണ്ണർ നിങ്ങൾ ജോലിചെയ്യുന്നത് ?

  65

  പരിസ്ഥിതി പ്രവർത്തകൻ ഡോ ആസാദ് പ്രതികരിക്കുന്നു 

  കേരള നിയമസഭ എന്തിനു ചേരണം എന്നു തടസ്സവാദമുന്നയിക്കുന്ന ഗവര്‍ണറുടെ നടപടി അപലപനീയമാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തിലിരിക്കുന്നത്. സഭയില്‍ ഒരംഗം മാത്രമുള്ള ബി ജെ പി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികളും ഭരണപക്ഷത്തെപ്പോലെ അടിയന്തരമായി നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന പക്ഷക്കാരാണ്. ഇന്ത്യന്‍ കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന നിയമങ്ങള്‍ റദ്ദാക്കണമെന്ന പ്രമേയം കൊണ്ടുവരാനും അതിശൈത്യത്തെ കൂസാതെ നാലാഴ്ച്ചയായി ദില്ലിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരോട് ഐക്യപ്പെടാനുമാണ് നിയമസഭ ചേരേണ്ടത്.

  സംസ്ഥാന ഗവര്‍ണര്‍ മോദിസര്‍ക്കാറിന്റെ രാഷ്ട്രീയതാല്‍പ്പര്യം അടിച്ചേല്‍പ്പിക്കുകയാണ്. ജനാധിപത്യ സംവിധാനത്തില്‍ പാലിക്കേണ്ട സാങ്കേതിക ശാഠ്യങ്ങള്‍ക്കപ്പുറമുള്ള സകല മര്യാദകളെയും കാറ്റില്‍ പറത്തുകയാണ്. കേരളീയ പൗരസമൂഹത്തിന്റെ രാഷ്ട്രീയ മനസ്സും ജനാധിപത്യ ഫെഡറല്‍ ഘടനയുടെ സ്വാതന്ത്ര്യവും തിരിച്ചറിഞ്ഞ് അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്കു സാധിക്കേണ്ടതാണ്. അതു കഴിയാത്തവിധം സമ്മര്‍ദ്ദങ്ങളുണ്ടെങ്കില്‍ ആ പദവിയെ കളങ്കപ്പെടുത്താതെ ഒഴിഞ്ഞു നില്‍ക്കുന്നതല്ലേ നല്ലത്?

  കേരളത്തിന്റെ താല്‍പ്പര്യത്തിനു നിരക്കാത്ത നടപടിയാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ടു നിയമസഭയില്‍ കേരളത്തിന്റെ ശബ്ദവും വികാരവും രേഖപ്പെട്ടുകൂടാ എന്ന നിര്‍ബന്ധം കേന്ദ്രം വാഴുന്ന സംഘപരിവാര കോര്‍പറേറ്റ് താല്‍പ്പര്യങ്ങളുടേതാണ്. അതിന്റെ ഉപകരണമായി തരംതാഴേണ്ട പദവിയല്ലല്ലോ ഗവര്‍ണറുടേത്. ഏറ്റവും ഖേദകരമാണ് അദ്ദേഹത്തിന്റെ നടപടി. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.


  അഡ്വ ശ്രീജിത്ത് പെരുമന കുറച്ചു കടുത്ത രീതിയിലാണ് വിഷയത്തെ കുറിച്ച് പരാമർശിച്ചിരിക്കുന്നത് 

  “മിസ്റ്റർ ഗവർണർ അന്ന് താങ്കൾ പറഞ്ഞിരുന്നില്ലേ താങ്കളൊരു റബ്ബർ സ്റ്റാമ്പല്ല എന്ന്. പക്ഷെ ഇപ്പോൾ മനസിലാക്കിക്കോ..Yes, you are one…,വെറും stenographer മാത്രമല്ല മിസ്റ്റർ ഹിസ് എക്‌സലൻസി ഗവർണ്ണർ സാർ, a glorified stenographer. താങ്കൾ മാത്രമല്ല. ആ കസേരയിലിരുന്നു മോഡിമാർക്കും, ഷാമാർക്കും, പൊളിറ്റിക്കൽ പിമ്പുകൾക്കും ഓശാനകൾ എഴുതിക്കൊടുത്തും, വിഴുപ്പലക്കിയും, രാജ്ഭവനുകളുടെ ആഡംബര ശയ്യയിൽ കിടന്ന് ജനങ്ങളോടും സഹജീവജാലങ്ങളോടും എന്തിനേറെ രാജ്യത്തിന്റെ ജീവാത്മാവും പരമാത്മാവുമായ ഭരണഘടനയോടുപോലും നിഴൽ യുദ്ധം നടത്തിയും സമാധിയടയുന്ന അടിമക്കണ്ണൻമാരായ പിള്ളേച്ചന്മാരുടെയും, ആരിഫ് ഖാന്മാരുടെയും, സംസ്ഥാനങ്ങളിലെ ഗവർണ്ണർമാരായ ഓരോ റബ്ബർ സ്റ്റാമ്പുകളുടെയും റോൾ അതു തന്നെയാണ്. That of a glorified stenographer ആൻഡ് പൊളിറ്റിക്കൽ പിമ്പ്

  ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ, കർഷകവിരുദ്ധ നിയമങ്ങൾക്കെതിരെ ജനാധിപത്യരീതിയിൽ സഭ ചേർന്ന് നിലപാടെടുക്കാൻ തീരുമാനിച്ച ജനാധിപത്യ സർക്കാരിനെതിരെ ദ്വന്ദ യുദ്ധം പ്രഖ്യാപിച്ച് താങ്കൾ അഭിരമിക്കുന്ന ഈ പിടിപാടിന്റെ പേര് strength എന്നല്ല സാർ, It’s slavery. It’s castration വരിയുടക്കപ്പെട്ടവന്റെ അടിമത്തം. അന്നം തരുന്ന കർഷകർക്കെതിരെ തെരുവിൽ വെടിയുതിർത്തുകൊണ്ട് പിൻവാതിലിലൂടെ അംബാനി അദാനിമാർക്ക് കാർഷിക രംഗം തീറെഴുതി കൊടുക്കുമ്പോൾ, കർഷകർ തെരുവിൽ സന്ധിയില്ലാ പോരാട്ടം നയിക്കുമ്പോൾ ജനാധിപത്യ മൗലികാവകാശം ഉപയോഗപ്പെടുത്തി തെരുവിൽ പ്രതിഷേധിക്കുന്ന ജനനത്തെയും, അവർക്ക് പിന്തുണ നൽകുന്ന ജനാധിപത്യ സർക്കാരിനെയും നോക്കി കൊഞ്ഞനം കുത്തുന്ന രാജ്ഭവന്റെ അധികാര ഷണ്ഡത്വം. നിർത്താം സർ. ഒരു ഗവർണ്ണർ എന്നുള്ള അധികാരം വെച്ച് ഭരണഘടനയെ വെല്ലുവിളിക്കാമെന്നും, ജനാധിപത്യത്തെ ബൈപ്പാസുചെയ്യാമെന്നുമൊക്കെയുള്ള ധാഷ്ട്യമുണ്ടല്ലോ അർഹിക്കാത്തതു വീണുകിട്ടിയ അല്പന്റെ ധാർഷ്ട്യം. Please… Please don’t take it out on the പീപ്പിൾ of this state അതീ നാട്ടിലെ പൊതുജനത്തോടു വേണ്ട സാർ .അംബാനി അദാനിമാരുടെ കോണകത്തിൽ നീലം മുക്കാനുള്ള കാർഷിക നിയമം തുലയുന്നതുവരെ കേരളം അവരോടൊപ്പമുണ്ടാകും മിസ്റ്റർ എക്‌സൈലൻസീ…”

  “സംസ്ഥാന ഗവർണമാർക്ക് സ്വയം തീരുമാമെടുക്കാനോ, വിവേചനപരമായി നടപ്പിലാക്കാനോ യാതൊരു പണിയും സംസ്ഥാനങ്ങളിൽ ഇല്ല ” എന്ന് ഭരണഘടനാ ശിൽപി ഡോക്ടർ ബി ആർ അംബേദ്‌കർ തന്നെ വ്യക്തമാക്കിയത് അടിമക്കണ്ണൻമാരെ ഓർമ്മിപ്പിക്കട്ടെ,
  കൂടാതെ ബഹു കേരള ഗവർണർ ഹിസ് എക്‌സലൻസി ആരിഫ്ജിയുടെ അറിവിലേക്ക്.സംസ്ഥാന ഗവർണ്ണർമാർക്ക് വിവേചനപരമായോ, നേരിട്ട് സ്വയം തീരുമാനം എടുത്ത് നടപ്പിലാക്കേണ്ടതോ ആയ യാതൊരുവിധ ജോലികളും അധികാരങ്ങളും ഇല്ല എഎന്നതുകൊണ്ട് ഗവർണർമാരെ തിരഞ്ഞെടുപ്പിലൂടെ നിയമിക്കേണ്ട ആവശ്യം ഇല്ല എന്നും അത്തരത്തിൽ നിയമിക്കുന്നത് സാമ്പത്തിക നഷ്ടവും, അസുകാര്യവും മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും അഭിപ്രായപ്പെട്ടത് നമ്മുടെ ഭരണഘടനാ ശില്പിയായ ബി ആർ അംബേദ്കറാണ്.B.R.Ambedkar asserted that the governor does not have any work to be executes on the basis of discretion or personal decisions and thus the election system will not be profitable in terms of time, convenience and money.
  കേന്ദ്ര ഗവൺമെന്റിന്റെ എജന്റായിട്ടല്ല സംസ്ഥാനങ്ങളിൽ ഗവർണർമാരെ നിയമിക്കുന്നതെന്നും, അവരെപ്പോഴും നിഷ്പക്ഷരായിരിക്കണം എന്നും ഭരണഘടനാ അനുശാസിക്കുന്നുണ്ട്.

  മാത്രവുമല്ല ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു വസ്തുത ഭരണഘടനയുടെ ആർട്ടിക്കിൾ 157 പ്രകാരം ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് സംസ്ഥാന ഗവർണറാകാൻ സാധിക്കില്ല എന്നതാണ്. Article 157 in The Constitution of India 1949 says that no person shall be eligible for appointment as Governor unless he is a citizen of India അതുകൊണ്ടുതന്നെ ഈ സംസ്ഥാനത്ത് ആദ്യം സ്വയം പൗരത്വം തെളിയിക്കേണ്ടത് സംസ്ഥാന ഗവർണർ ആരിഫ് ഖാനാണ്. പാസ്പോർട്ടോ, വോട്ടർ ഐഡിയോ, ആധാറോ കാണിച്ചുകൊണ്ട് തെളിയിച്ചാൽ പോരാ ആരിഫ് ഖാന്റെ പിതാവിന്റെയും മാതാവിന്റെയും ജനന സർട്ടിഫിക്കറ്റ് ജനന സ്ഥലവും തീയതിയും ഉൾപ്പെടെ രേഖപ്പെടുത്തിയവ ജനങ്ങളുടെ മുൻപിലേക്ക് വെക്കാൻ അദ്ദേഹം ഉടൻ തയ്യാറാകേണ്ടതാണ്. സംസ്ഥാനത്തെ പ്രഥമ പൗരൻ അഥവാ ആദ്യ സിറ്റിസൺ എന്ന നിലയിൽ പൗരത്വം തെളിയിച്ച ശേഷം മതി ഗവർണർ അധികാരത്തിന്റെ ഗർവ് കാണിക്കാൻ !

  ആരിഫ് ഖാൻ താൻ ഇന്ത്യൻ പൗരനാണെന്നു തെളിയിക്കാൻ ഉപയോഗിച്ച അറ്റത്തെ രേഖകൾ ഇവിടുത്തെ ജനങ്ങൾ പൗരത്വം തെളിയിക്കാൻ നൽകുമ്പോൾ അത് അംഗീകരിക്കാനാകില്ല എന്ന് അങ്ങ് നാഗ്പൂരിൽ പോയി പറഞ്ഞാൽ മതി എന്ന് ഉറക്കെ പറയാനുള്ള ആർജ്ജവം നമ്മൾ കാണിക്കണം.